നവരാത്രി എന്ത്? എ.വി. കൃഷ്ണകുമാർ
നവരാത്രി നാം അറിയേണ്ടത്
🤔നവരാത്രി എന്ത്?
പരമേശ്വര ശക്തിയുടെ വകഭേദമായ പരാശക് യെ വിശേഷപ്പെട്ട 9 ദിവസങ്ങളിൽ വ്യത്യസ്ഥ രൂപങ്ങളിൽ/ ഭാവങ്ങളിൽ അരാധിക്കുന്ന ദിനങ്ങളാണ് നവരാത്രി എന്നറിയപ്പെടുന്നത്.
നവരാത്രി എന്തിന്?
ഈ 9 ദിവസങ്ങളിൽ പരാശക്തിയുടെ ദിവ്യമായ ശക്തി സ്ഥൂല - സൂഷ്മ - കാരണ ലോകങ്ങളിലെല്ലാം തന്നെ പ്രചണ്ഡമായി നിലകൊള്ളുന്നു. ഭൗതീകവും , ആത്മീയവുമായ പുരോഗതി തേടുന്ന സാധകർക്ക് ആ ലക്ഷ്യം വേഗത്തിൽ കരഗതമാകുവാൻ നവരാത്രിയിലെ സാധനകൾ സഹായകമാകുന്നു.
നവരാത്രി സാധന എങ്ങനെ?
കുളിച്ച് ശുദ്ധമായി ദേവീ സ്മരണയോടെ ദേവിയുടെ നാമങ്ങൾ / മന്ത്രങ്ങൾ / സൂക്തങ്ങൾ നിശ്ചിത എണ്ണം / സംഖ്യ ഉരുവിടുക. ലളിതാ - ദുർഗാ - ലക്ഷ്മീ - കാളീ- സരസ്വതീ സ്തോത്രങ്ങൾ, കീർത്തനങ്ങൾ എന്നിവയും ചൊല്ലാം...
മന്ത്ര ദീക്ഷ ലഭിച്ചവർക്ക് 9 ദിവസം നിശ്ചിത സംഖ്യ പുരശ്ചരണ സാധന ചെയ്യുന്നത് അത്യുത്തമം.
നവരാത്രി സാധന ആർക്കൊക്കെ അനുഷ്ഠിക്കാം?
സർവ്വ മനുഷ്യർക്കും ചെയ്യാം. മന്ത്രമെന്നത് മനുഷ്യ മനസിനെ അപാരമായ ശാന്തിയിലേയ്ക്ക് നയിക്കുന്ന മാർഗമാണെന്ന് ഋഷികൾ പറയുന്നു. ജാതി - മത ഭേദമന്യേ ആർക്കും മന്ത്രം ഉപാസിക്കാം.
എ.വി. കൃഷ്ണകുമാർ

Comments
Post a Comment