തന്ത്ര യോഗം , എ.വി. കൃഷ്ണകുമാർ

തന്ത്ര യോഗം

ഈശ്വരസാക്ഷാത്ക്കാരം ലക്ഷ്യമാക്കിയുള്ള അനേകം പന്ഥാവു കളിൽ ഒന്നാണ് തന്ത്ര യോഗം. നമ്മിലെ ദൈവീക അംശത്തെ സാധനകളിലൂടെ വികസിപ്പിച്ച്, ഈശ്വരനിൽ വിലയിപ്പിക്കുന്ന വിദ്യയാണ് തന്ത്ര. തന്ത്രയോഗം ഗുരുവിന് കീഴിൽ അഭ്യസിക്കണം. ഈശ്വരൻ, ഗുരു, ഉപാസന ക്രമം എന്നിവയിൽ അണുവിട തെറ്റാത്ത ശ്രദ്ധയും, ഭക്തിയും, വിശ്വാസവും താന്ത്രിക വിദ്യകളുടെ വിജയത്തിന് അത്യന്താപേക്ഷിതമാണ്.  വിവിധ ദേവതാ ഉപാസന രീതികൾ തന്ത്ര യോഗ പരിശീലനത്തിലെ ഒരു മുഖ്യ ഘടകമാണ്. അസാമാന്യ ധൈര്യവും, ഇച്ഛാശക്തിയും, കഠിന സാധനകൾ അനുഷ്ഠിക്കാനുള്ള ശാരീരിക - മാനസിക ശക്തിയും തന്ത്ര വിദ്യയിലെ വിജയത്തിന്റെ സുപ്രധാന മർമ്മങ്ങളാണ്....

ഗുരുവിന്റെ ഉപദേശവും, മേൽനോട്ടവും, Protection ഉം ഇല്ലാതെ തന്ത്ര സാധനകൾ ഒരാൾ അഭ്യസിക്കുന്നത് അപകടകരമാണ്

കൗളം, മിശ്രം, സമയം എന്നിങ്ങനെ തന്ത്രയിലെ ഉപാസന വിധാനങ്ങളെ  പൊതുവെ മൂന്നായി തിരിക്കാം.

കൗളത്തിൽ ബാഹ്യ പൂജകൾക്ക് പ്രാധാന്യം കൽപിക്കുന്നു. ക്ഷേത്ര തന്ത്രം ഇതിന്റെ ഭാഗമാണ്. ക്ഷേത്ര പൂജാരികൾ പിന്തുടരുന്നത് പൊതുവെ ഈ മാർഗമാണ്.

 മിശ്രം :- ബാഹ്യവും ആന്തരീകവുമായ പൂജകൾ ഇതിൽപ്പെടുന്നു. ബാഹ്യോപചാര  മാനസിക പൂജ ഉദാഹരണം.

സമയം: പൂർണമായ ആന്തരീക പൂജ . ഉദാ: ക്രിയാ യോഗം

തന്ത്രയോഗത്തിൽ തന്നെ നിരവധി ആരാധനാ സമ്പ്രദായങ്ങളുണ്ട്. അതിലൊന്നായ ദശമഹാവിദ്യകളുടെ ഉപാസന ( ശാക്തേയ തന്ത്രം ) ദേവിയുടെ വ്യത്യസ്ഥ ഭാവങ്ങളെ ആരാധിക്കലാണ്. ഇത് കൂടാതെ ശൈവ - ഗാണപത്യ - കുമാര - വൈഷ്ണവ - ഭൈരവ തന്ത്രങ്ങൾ etc ഉണ്ട്

 തന്ത്ര എന്ന വാക്കിന് വികസനം,ലയനം എന്നൊക്കെ അർത്ഥമുണ്ട്.  കുണ്ഡലിനി, ആധാര ചക്രങ്ങൾ, പ്രാണൻ, മനസ് ഇവയെ ഒക്കെ സമഞ്ചസമായി സമ്മേളിപ്പിച്ച് കൊണ്ട് ചെയ്യുന്ന ക്രിയാ യോഗം പൂർണമായ സമയതന്ത്രത്തിന് ഒരുദാഹരണമാണ്.

യോഗവിദ്യയിൽ യോഗ്യതയിലൂടെ കഴിവുകൾ ആർജിക്കുമ്പോൾ, തന്ത്രം നിയമങ്ങളിലൂടെ സിദ്ധികൾ' പിടിച്ച് വാങ്ങുന്നു... യോഗമാർഗം simple ആണ്... അപകട രഹിതമാണ്... തന്ത്രം ഉപാസന  നിയമങ്ങളിൽ കഠിനമാണ്..... നിയമങ്ങൾ തെറ്റിയാൽ അപകടകരവുമാണെന്ന് ആചാര്യന്മാർ പറയുന്നു.

തന്ത്ര യോഗവും യന്ത്ര സാധനകളും

തന്ത്ര യോഗ പരിശീലനത്തിലെ മുഖ്യ ഘടകമാണ് യന്ത്രങ്ങൾ. പ്രപഞ്ച / ദേവതാ ശക്തികളെ സൂഷ്മ രൂപത്തിൽ ആവാഹിച്ച് പ്രതിഷ്ഠിക്കപ്പെട്ട ശക്തി ചാലക വാഹിനികളാണ് യന്ത്രങ്ങൾ.

തന്ത്ര സാധന ചെയ്യുന്ന വേളയിൽ, അതാത് ദേവതകളെക്കുറിക്കുന്ന യന്ത്രങ്ങൾ വിധിയാം വണ്ണം സാധനാ സ്ഥലത്ത് സ്ഥാപിച്ച് , ബാഹ്യ - ആന്തരീക പൂജാദികൾക്കൊപ്പം, പ്രാണ സംക്രമണം ചെയ്യിപ്പിച്ച് .യന്ത്ര ദേവതയെ കുറിക്കുന്ന ദീക്ഷാ  മന്ത്രത്തിന്റെ നിരന്തര ജപത്തിലൂടെ യന്ത്രത്തെ Active ആക്കുന്നു. തുടർന്ന് നിശ്ചയിക്കപ്പെട്ട അത്രയും ദിവസം , ഗുരു നിർദ്ദേശിച്ച സംഖ്യ മന്ത്രം ശ്രദ്ധ , ഭക്തി, വിശ്വാസ സമന്വിതം സാധകൻ നിരന്തരമായി ജപിച്ച് ഒടുവിൽ ദേവതാ ദർശനം / സിദ്ധി നേടുന്നു... ശ്രീ ചക്രം, ഭൈരവ യന്ത്രം, കാളീ യന്ത്രം, ബഗലാമുഖീ യന്ത്രം, സുദർശന യന്ത്രം എന്നിവ യന്ത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്.

തന്ത്ര- മന്ത്ര - യന്ത്ര പ്രയോഗങ്ങളെല്ലാം അത്യന്തം സൂഷ്മതയോടെ ചെയ്യണം. അണുവിട തന്ത്രസാധനകളിൽ പിഴവ് വന്നാൽ വലിയ അപകടം സംഭവിക്കും. തന്ത്ര ശക്തികൾ കൊണ്ടുള്ള കളിയാണ്...! അതീവ ശ്രദ്ധയും, ഗുരു കടാക്ഷവും തന്ത്രസാധനയിലെ വിജയത്തിന്റെ അനിവാര്യ ഘടകമാണ്.

എ.വി. കൃഷ്ണകുമാർ

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര