യോഗ എന്ത്, എന്തിന്, എങ്ങനെ ? എ.വി. കൃഷ്ണകുമാർ

യോഗഎന്ത്?

സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഭാരതത്തിൽ ഉത്ഭവിച്ച്, ഇന്ന്, ലോകമെങ്ങും പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രമാണ് യോഗ. ആദിയോഗിയായ പരമശിവനിലൂടെ ആർഷ ഗുരുപരമ്പരകൾ വഴിയാണ് യോഗ പ്രചരിച്ചത്. ദക്ഷിണാമൂർത്തി, ആ ദിനാഥൻ, ദത്താത്രേയൻ, മത്സ്യേന്ദ്രനാഥൻ, ഗോരഖ്നാഥൻ, ഭോഗർ, അഗസ്ത്യൻ, വിശ്വാമിത്രൻ, ദുർവ്വാസാവ്, പതജ്ഞലി തുടങ്ങി അനേകം ഋഷി - ഗുരു പരമ്പരകളിലൂടെ യോഗയിലെ വിവിധ സമ്പ്രദായങ്ങൾ ഉരുതിരിഞ്ഞു. ജാതി - മത - വർഗ - വർണ - ലിംഗ - രാഷ്ട്ര ഭേദമന്യേ സർവ്വ മനുഷ്യർക്കും പരിശീലിക്കാവുന്ന മാനവ പരിണാമ ശാസ്ത്ര വിദ്യയാണ് യോഗ.

യോഗ എന്തിന്?

ശാരീരിക - മാനസിക - ബൗദ്ധിക - ആത്മീയ വികാസമാണ് യോഗ ലക്ഷ്യമിടുന്നത്. പൂർണ വ്യക്തി വികാസം, ശ്രേഷ്ഠസമാജ നിർമിതി, സർവ്വ പ്രശ്നങ്ങളുടെയും സമൂല പരിഹാരം, സമ്പൂർണ ജീവിത വിജയം, പൂർണ ആരോഗ്യം  എന്നിവയാണ് യോഗാനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ. ജീവിത ശൈലീ രോഗങ്ങൾ, പാരമ്പര്യ രോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിവയെ പരിഹരിക്കാനും, ശാന്തിയും, സന്തോഷവും, സമാധാനവും അനുനിമിഷം ജീവിതത്തിൽ പുലരാനും യോഗ ഒരുവനെ സഹായിക്കുന്നു.

യോഗ എങ്ങനെ?

യോഗ പഠിക്കേണ്ടത് ഒരു യോഗാചാര്യന്റെ നേരിട്ടുള്ള ശിക്ഷണത്തിലാവണം. ഒരു വ്യക്തിയുടെ ആരോഗ്യം, പ്രായം, രോഗാവസ്ഥ എന്നിവ പരിഗണിച്ചുള്ള യോഗ പഠനരീതിയാണ് തെരഞ്ഞെടുക്കേണ്ടത്.

 യോഗ വ്യായാമങ്ങൾ, സൂര്യനമസ്ക്കാരം യോഗാസനങ്ങൾ, പ്രാണായാമങ്ങൾ, ധ്യാനരീതികൾ, മന്ത്ര രീതികൾ, യോഗ മുദ്രകൾ, യോഗ ബന്ധങ്ങൾ, ഷട്ക്രിയകൾ എന്നിങ്ങനെ നിരവധി പരിശീലനങ്ങൾ യോഗയിലുണ്ട്

..............
എ.വി.കൃഷ്ണകുമാർ

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര