മമ ധർമ്മ നാലാം ഘട്ട സേവന പ്രവർത്തനങ്ങൾക്ക് ആരംഭമായി


ആലപ്പുഴ :

യോഗോപാസനാ കേന്ദ്രത്തിന്റെ സേവന വിഭാഗമായ മമ ധർമ്മ സേവാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള നാലാം ഘട്ട സേവാ പ്രവർത്തനങ്ങൾക്ക് ആലപ്പുഴ ജില്ലയിൽ ഇന്ന് ( 5 - 6 - 22 ) തുടക്കം കുറിച്ചു. 

മമ ധർമ്മ , മൃതസഞ്ജീവനീ പദ്ധതി പ്രകാരമുള്ള ചികിൽസാ ധനസഹായങ്ങൾ ഇന്ന് വിതരണം ചെയ്തു. ക്യാൻസർ ബാധിതർ, കിടപ്പു രോഗികൾ, അംഗപരിമിതർ എന്നിങ്ങനെയുള്ള പാവപ്പെട്ട , സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കുള്ള  ചികിൽസാ ധന സഹായ വിതരണ പ്രവർത്തനങ്ങളാണ് മമ ധർമ്മാ മൃതസഞ്ജീവനി സേവാവിഭാഗം നേതൃത്വം കൊടുത്ത്  ഇന്ന് നടത്തിയത്.


വരുന്ന ഒരു മാസക്കാലം മമ ധർമ്മാ സേവന പ്രവർത്തനങ്ങൾ സമാജത്തിന്റെ വിവിധ മേഖലകളിൽ സംഘടിപ്പിക്കും. 


നിത്യാഹാരത്തിന് വിഷമിക്കുന്ന പാവപ്പെട്ടവർക്കുള്ള ഭക്ഷ്യധാന്യ വിതരണം ( മമ ധർമ്മ : അന്നപൂർണ്ണാ പദ്ധതി ), നിർധന രോഗികൾക്കുള്ള ചികിൽസാ സഹായം ( മമ ധർമ്മ : മൃതസഞ്ജീവനി പദ്ധതി ), സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കായി വിദ്യാഭ്യാസ പഠന സാമഗ്രികൾ വിതരണം ചെയ്യൽ ( മമ ധർമ്മ : വിദ്യാ ശ്രീ പദ്ധതി ) എന്നിവയാണ് മമ ധർമ്മ സേവാവിഭാഗത്തിന്റെ പ്രധാന പ്രവർത്തന പദ്ധതികൾ.


യോഗോപാസനാ കേന്ദ്രത്തിലെ പഠിതാക്കൾ സമർപ്പിക്കുന്ന ദക്ഷിണ, സംഭാവന എന്നിവ വഴിയാണ് ഈ പദ്ധതികൾ നടപ്പിൽ വരുത്തുന്നത്.

മമ ധർമ്മയോട് സഹകരിക്കുന്ന എല്ലാ സുമനസുകൾക്കും നന്ദി.

യോഗോപാസന കേന്ദ്രം

(Reg.No: ALP / TC / 117/ 2020)

WhatsApp : 8078388409

മമ ധർമ്മയുടെ പ്രവർത്തനങ്ങൾ👇

👉https://yogopasana18.blogspot.com/2021/08/blog-post.html?m=1


👉

https://yogopasana18.blogspot.com/2022/01/blog-post.html


👉

https://yogopasana18.blogspot.com/2021/06/blog-post.html


നന്ദി🌹🙏

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര