പുരുഷസൂക്തം സ്ത്രീകൾക്ക് ജപിക്കാമോ?

ഈശ്വര ഉപാസനയ്ക്കുള്ള ജപ സമ്പ്രദായങ്ങളിൽ ഒന്നാണ് സൂക്ത ജപം. മന്ത്രജപം, സ്തോത്ര ജപം, നാമ ജപം എന്നിങ്ങനെ ജപ രീതികൾ വിവിധ തരത്തിലുണ്ട്.

ഇവിടെ പുരുഷ സൂക്തം എന്ന സൂക്തത്തിൽ ' പുരുഷൻ ' എന്ന വാക്കാണ് പലപ്പോഴും ചിലർക്ക് സംശയത്തിനിട നൽകുന്നത്. പുരുഷൻ എന്നാൽ 'ആൺ' ( Male ) എന്ന അർത്ഥമല്ല ഇവിടെയുള്ളത്. മറിച്ച് പുരുഷന് ഈശ്വരൻ ( eg:വിരാട് പുരുഷൻ ) എന്ന അർത്ഥതലമാണ് ഇവിടെയുള്ളത്.  വേദത്തിലെ പല വാക്കുകളുടെയും അർത്ഥം ശരിയായി മനസിലാക്കിയില്ലെങ്കിൽ പല തെറ്റിദ്ധാരണകളും ഉണ്ടാവും. അതാണ് നിരുക്തം പഠിക്കാതെ വേദമന്ത്രങ്ങളുടെ / വാക്കുകളുടെ  അർത്ഥത്തെ വ്യാഖ്യാനിച്ചാൽ ഋഷി ഉദ്ദേശിച്ച അർത്ഥമായില്ല പലപ്പോഴും ലഭിക്കുന്നത്.

വേദാർത്ഥത്തെ ശരിയായി ഗ്രഹിക്കാതെ ചില ഫെമിനിസ്റ്റുകളും, ഇടത് പക്ഷ വാദികളും പുരുഷസൂക്തത്തെ വിമർശിക്കാറുണ്ട്.. ' ഇത് പുരുഷന് വേണ്ടി മാത്രം ഉണ്ടായതാണ്, സ്ത്രീ വിവേചനമാണ്, സ്ത്രീ പുരുഷ സമത്വത്തിന് എതിരാണ് '  എന്നിങ്ങനെ പോകുന്നു അവരുടെ വിചിത്ര വാദങ്ങൾ...!

പുരുഷാർത്ഥ ജീവിത ദർശനം എന്ന മഹത്തായൊരു പന്ഥാവ് മാനവർക്ക് ഋഷി നൽകിയിട്ടുണ്ട്. അർത്ഥ കാമങ്ങളെ, ധർമ്മാനുസൃതമാക്കി മോക്ഷത്തെ ലക്ഷ്യമാക്കിയുള്ള ശ്രേഷ്ഠമായ ഒരു ജീവിത ചര്യയാണത്.

ഇതിൽ പുരുഷൻ എന്ന വാക്കിന് മനുഷ്യ കുലം / മാനവൻ എന്ന അർത്ഥമാണ് ഋഷി കൽപ്പിച്ച് കൊടുത്തിട്ടുള്ളത്.. അത് മനസിലാക്കാതെ അതും പുരുഷമേധാവിത്വമാണ് എന്ന് വിമർശിക്കുന്ന വികല ബുദ്ധികൾ ഉണ്ട്..!

അർത്ഥമറിഞ്ഞ്, അക്ഷര ശുദ്ധിയോടെ, സൂത്രാലാപന രീതിയിൽ ആർക്കും ( സ്ത്രീക്കോ / പുരുഷനോ ) പുരുഷസൂക്തം ജപിക്കാം...

''സഹസ്ര ശീർഷ പുരുഷ : സഹസ്രാക്ഷ: സഹസ്രപാദ് "

ഓം നമോ നാരായണായ :


Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര