മനുഷ്യ ബോധ പരിണാമം യോഗയിലൂടെ
മനുഷ്യ ബോധ പരിണാമം യോഗയിലൂടെ...!
#ബോധമാണ് പരിണമിക്കേണ്ടത്
............( ഭാഗം 2 ).........
' ഞാൻ ' എന്ന ബോധമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ഇത് ഞാനാണ്, ഇതെന്റെ ശരീരമാണ്, ഇതെന്റെ ശിരസാണ്, ഇതെന്റെ പാദമാണ്. ഇതിലെല്ലാം വ്യാപരിച്ചിരിക്കുന്നത് ' ഞാൻ ' എന്ന ബോധമാണ്.
എന്നാൽ ഈ ' ഞാനാരാണ് ' ? ഈ ചോദ്യം പലപ്പോഴും, പല ആവർത്തി, ചിലരെങ്കിലും മനസിൽ ചോദിച്ചിട്ടുണ്ടാകും. ഈ ' ഞാൻ ' എന്ന് പറയുന്നത് ഈ കൈയ്യാണോ, പാദമാണോ, ശിരസാണോ, അതോ ഈ ശരീരമാണോ? അതിനപ്പുറം മറ്റെന്തെങ്കിലുമാണോ?
ഈ ' ഞാൻ ' എന്നത് അഖണ്ഡമായ ബോധമാണ് എന്നാഴത്തിൽ മനനം ചെയ്താൽ മനസിലാകും. ഈ ബോധമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ഈ ബോധം പല തലങ്ങളിൽ നിലകൊള്ളുന്നു. പലപ്പോഴും ഈ ബോധതലം പലരിലും പരിമിതമായിരിക്കും. അസൂയ, വെറുപ്പ്, ആർത്തി, വിദ്വേഷം, - ve ചിന്തകൾ, വികാരങ്ങൾ തുടങ്ങിയ ' മാരക രോഗങ്ങൾ ' ബാധിച്ച മനുഷ്യ ബോധത്തിന്, അതിൽ നിന്ന് മുക്തി നേടാൻ വളരെ വലിയ പരിശ്രമം ആവശ്യമാണ്.
ബോധം പരിണമിക്കപ്പെടണം. അതിന് ബോധത്തെ വികസിപ്പിക്കാൻ പരിശീലനം വേണം. യോഗം / യോഗ അനുഷ്ഠാനം ബോധ പരിണാമത്തിനുള്ള ഒരു മാർഗമാണ്. ഏകതയുടെ / ഐക്യത്തിന്റെ / ശാന്തിയുടെ / സന്തോഷത്തിന്റെ / സമന്വയത്തിന്റെ/ സമാധാനത്തിന്റെ തലങ്ങളിലേയ്ക്ക് മനുഷ്യ ബോധത്തെ പരിണമിപ്പിക്കാൻ യോഗാനുഷ്ഠാനത്തിന് സാധിക്കും.
കൃത്യതയോടെ, ആത്മാർത്ഥതയോടെയുള്ള യോഗ പരിശീലനങ്ങൾ ഏതൊരാളിലും +ve അയ വൻ പരിവർത്തനങ്ങൾ സൃഷ്ടിക്കും. പതജ്ഞലി മഹർഷി വിഭാവനം ചെയ്ത അഷ്ടാംഗ യോഗമെന്ന (യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ) പന്ഥാവ് മനുഷ്യ ബോധ പരിണാമത്തിനുള്ള ഒരതുല്യ മാർഗമത്രേ...!
തുടരും...
എ.വി. കൃഷ്ണകുമാർ

Comments
Post a Comment