യോഗയെ അറിയുക....... ആരോഗ്യത്തോടെ ജീവിക്കുക ......





യോഗപരിചയം : യോഗയെ അറിയുക

(യോഗ ശാസ്ത്രത്തെ കുറിച്ചുള്ള ലേഖന പരമ്പര  : ഭാഗം 1)

യോഗ എന്ന വാക്ക് നമുക്ക് ഏവർക്കും സുപരിചിതമാണ്. എല്ലാവർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ച് വരുന്നു. ജാതി മത വർഗ്ഗ വർണ്ണ രാഷ്ട്ര സ്ത്രീ പുരുഷ  ഭേദമന്യേ സകല മനുഷ്യർക്കും പൂർണ്ണ ആരോഗ്യത്തിനായി ജീവിതത്തിൽ പരിശീലിക്കാവുന്ന ഒരു അനുഷ്ഠാന ക്രിയയാണ് യോഗ. യോഗ പരിശീലനം നിത്യ ജീവിതത്തിൻ്റെ ഭാഗമായാൽ ശാരീരികവും മാനസികവും ബുദ്ധിപരവും ആത്മീയവുമായ ആരോഗ്യം ജീവിതത്തിൽ നിറയ്ക്കാൻ സാധിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു.

യോഗയുടെ ഉല്പത്തി

സംസ്കൃതത്തിലെ യുജ്ജ് എന്ന ധാതുവിൽ നിന്നാണ് യോഗ എന്ന വാക്കിൻ്റെ ഉത്ഭവം. ഇതിൻ്റെ അർത്ഥം കൂടിച്ചേരൽ,ലയനം, ഒന്നുച്ചേരൽ എന്നിങ്ങനെയാണ്. ജീവാത്മാക്കളായ മനുഷ്യർ പരമാത്മാവായ ഈശ്വരനിൽ ലയനം ചെയ്യുന്നത് എന്തോ അതാണ് യോഗം എന്ന് യോഗയുടെ പാരമാർത്ഥിക തല അർത്ഥം. 

യോഗയെ ഒരു വലിയ വൃക്ഷമായി സങ്കൽപ്പിച്ചാൽ ആ വൃക്ഷത്തിൽ യോഗ വ്യായാമങ്ങൾ, യോഗാസനങ്ങൾ, യോഗ ബന്ധങ്ങൾ, യോഗ മുദ്രകൾ, ഷഡ് ക്രിയകൾ, പ്രാണായാമം, ജപം, ധ്യാനം, പ്രാർത്ഥനാദിക്രിയകൾ, സൂക്ഷ്മ യോഗ പരിശീലനങ്ങൾ എന്നിങ്ങനെ വിവിധതരത്തിലുള്ള ശാഖോപശാഖകൾ കാണാം. ഒരു മനുഷ്യൻ്റെ ശാരീരിക മാനസിക ബൗദ്ധിക  ആത്മീയ  പ്രശ്നങ്ങൾക്കും, സമാജത്തിലെ കുടുംബ സമൂഹ രാഷ്ട്ര ലോക പ്രതിസന്ധികൾക്കും പരിഹാരം കാണാൻ യോഗയിൽ സൈദ്ധാന്തികവും പ്രായോഗികവുമായ അനേകം പദ്ധതികൾ ഉണ്ട്. 

അഷ്ടാംഗയോഗം, ഹഠ യോഗം, കർമ്മയോഗം, ഭക്തിയോഗം, ജ്ഞാന യോഗം, രാജയോഗം, ക്രിയായോഗം, നാദയോഗം, ലയയോഗം, മന്ത്രയോഗം, തന്ത്രയോഗം, വേദാന്ത യോഗം, കുണ്ഡലിനി യോഗം എന്നിങ്ങനെ അനേക തലത്തിലും സമ്പ്രദായത്തിലുമുള്ള യോഗ മാർഗ്ഗങ്ങളുണ്ട്. ഇതെല്ലാം ശരിയായ ഒരു ഗുരു പരമ്പരയിൽ നിന്ന്, നല്ലൊരു ആചാര്യനിൽ നിന്ന് പഠിച്ച് അഭ്യസിക്കണം.

മേൽപ്പറഞ്ഞ യോഗശാസ്ത്രത്തിലെ വിദ്യകൾ എല്ലാം ഉദ്ഭവിച്ചത് ആദിയോഗിയും ആദി ഗുരുവും മഹായോഗിയുമായ ഭഗവാൻ ശ്രീ പരമശിവനിൽ നിന്നാണെന്ന് ഗുരുക്കന്മാർ പറയുന്നു.

യോഗ പരിശീലനത്തിന്റെ ഗുണങ്ങൾ

പ്രഷർ,ഷുഗർ, കൊളസ്ട്രോൾ, അകാരണമായ ക്ഷീണം, ബലക്കുറവ്, ശാരീരിക വേദനകൾ, അസിഡിറ്റി, ഗ്യാസ് ട്രബിൾ, മലബന്ധം, പ്രത്യുൽപാദന സംബന്ധമായ തകരാറുകൾ, ആർത്തവ പ്രശ്നങ്ങൾ, ഗർഭാശയ രോഗങ്ങൾ എന്നിങ്ങനെയുള്ള ഒട്ടനവധി ശാരീരിക രോഗങ്ങളെ പരിഹരിക്കുന്നതിനുള്ള വിവിധ പരിശീലനങ്ങൾ യോഗയിൽ ഉണ്ട്.

ടെൻഷൻ, ഉത്കണ്ഠ, ആത്മധൈര്യമില്ലായ്മ്മ,മനശക്തി കുറവ്, അകാരണമായ ദുഃഖം, മനോരോഗങ്ങൾ, മനോ വൈകല്യങ്ങൾ, മാനസിക പ്രശ്നങ്ങൾ എന്നിങ്ങനെ മനുഷ്യ മനസ്സുമായി ബന്ധപ്പെട്ട വിവിധ ദുഃഖ- ദുരിത - രോഗങ്ങൾക്ക് യോഗ ഒരു ഉത്തമ ഔഷധമാണ്.

ഓർമ്മശക്തി കുറവ്, ഡിമെൻഷ്യ , അൽഷിമേഴ്സ് എന്നിങ്ങനെയുള്ള വിവിധ ബൗദ്ധിക പ്രശ്നങ്ങളെ പരിഹരിക്കുവാനും ഗ്രഹണശക്തി,ഓർമ്മശക്തി എന്നിവ വർദ്ധിപ്പിച്ച് ബുദ്ധിശക്തിയെ സൂക്ഷ്മതയുള്ളതാക്കാൻ യോഗ ഉപയോഗപ്രദമാണ്. അതിലൂടെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും മത്സര പരീക്ഷാർത്ഥികൾക്കും ബുദ്ധിശക്തി വളരെ വേഗത്തിൽ വികസിക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും അവരുടെ ബ്രെയിൻ പവർ ഡെവലപ്പ് ചെയ്യാൻ യോഗ സഹായിക്കുന്നു. അതുകൂടാതെ അസാധാരണ ബുദ്ധിയുടെ അതിസൂക്ഷ്മ തലമായ അതീന്ദ്രിയ ശക്തികളെ വളർത്തിയെടുക്കാൻ യോഗ പരിശീലനങ്ങളിലൂടെ സാധിക്കും.

നമ്മുടെ ഉള്ളിൽ കോടാനുകോടി സൂര്യ പ്രഭയോടെ കുടികൊള്ളുന്ന ദൈവീക ശക്തിയായ കുണ്ഡലിനിയെ ഉണർത്താനും ഉയർത്താനും യോഗശാസ്ത്രത്തിൽ അനേകം വിദ്യകൾ ഉണ്ട്. അതിലൂടെ വ്യക്തിക്ക് പരിപൂർണ്ണമായ ആത്മീയ പുരോഗതിയും മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ മോക്ഷ പ്രാപ്തിയും കൈവരുന്നു.

ഭൗതീകവും ആത്മീയവുമായ മേൽപ്പറഞ്ഞ നേട്ടങ്ങളെല്ലാം ഒരാൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നത്  യോഗശാസ്ത്രത്തെ യഥാവിധി പഠിച്ച് അത് നിത്യജീവിതത്തിന്റെ ഭാഗമായി അനുഷ്ഠിക്കുമ്പോഴാണ്.

-------------------------------------------------------------

യോഗ : ജീവിതകലയുടെ ജീവനകല

( യോഗ പരിചയം - ലേഖന പരമ്പര ഭാഗം 2 : യോഗ എന്തിന് പഠിക്കണം ?)

യോഗ വ്യക്തിത്വ വികാസത്തിൻ്റെ പദ്ധതിയാണ്. വ്യക്തി എന്നാൽ ശരീരം, മനസ്, ബുദ്ധി, ആത്മാവ് എന്നീ ഘടകങ്ങളുടെ സംയോജിത രൂപമാണ്. നമുക്ക് ഉണ്ടാക്കുന്ന രോഗങ്ങളും ഇതര പ്രശ്നങ്ങളും നാം അനുഭവിക്കുന്നത് ശരീര - മനോ - ബൗദ്ധിക - ആത്മീയ തലങ്ങളിലുമാണ്.

ശരീരം നിത്യവുമുള്ള യോഗ വ്യായാമ - യോഗാസന പരിശീലനങ്ങളിലൂടെ ആരോഗ്യവത്താക്കാം. പ്രാണായാമ - മന്ത്ര ജപ - ധ്യാന ക്രിയകൾ മനസ്സിനേയും ബുദ്ധിയേയും ആത്മ തലത്തെയും ചൈതന്യവത്താക്കുന്നു.

പാരമ്പര്യ രോഗങ്ങളെയും (അച്ഛൻ്റെയും അമ്മയുടെയും ജീനുകളിലൂടെ വ്യക്തിയിലേക്ക് കടന്നുവരുന്ന ശാരീരിക മാനസിക തലങ്ങളിലുള്ള വിവിധ രോഗാവസ്ഥകൾ ), ജീവിതശൈലി രോഗങ്ങളെയും ( ഈ ജീവിതത്തിലെ തെറ്റായ ഭക്ഷണക്രമം, ക്രമരഹിത ശ്വസനം, വ്യായാമരാഹിത്യം, ഉറക്കക്കുറവ്, മാനസിക അസ്വസ്ഥതകൾ എന്നിവയിലൂടെ വ്യക്തി അനുഭവിക്കുന്ന വിവിധ രോഗാവസ്ഥകൾ) പ്രതിരോധിക്കുവാനും യോഗ പരിശീലനം നമ്മെ സഹായിക്കുന്നു.

യോഗ എല്ലായിപ്പോഴും ലളിതമായ പരിശീലനങ്ങൾ ഉള്ള ഒരു അനുഷ്ഠാനകലയാണ്. കലകൾ മനുഷ്യജീവിതത്തെ സന്തോഷകരമാക്കുന്നവയാണ്. ജീവിതം തന്നെ മഹത്തായ ഒരു കലയാണെന്ന് യോഗികൾ പറയുന്നു. *ജീവിതകലയുടെ ജീവനകല* യോഗയാണ്.

സംഘർഷഭരിതമായ ഈ ലോകത്ത് ശാന്തിയോടെ, സന്തോഷത്തോടെ, ഊർജ്ജസ്വലതയോടെ, ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുക എന്നുള്ളത് ഒരു കല തന്നെ !

ആധുനികകാല മനുഷ്യജീവിതം തന്നെ പലപ്പോഴും വിവിധതരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും നിറഞ്ഞതാണ്. വ്യക്തി താൻ ജീവിക്കുന്ന കുടുംബ - സമൂഹ - രാഷ്ട്ര - ലോക ചുറ്റുപാടുകളിൽ നിന്ന് വിവിധ തരത്തിലുള്ള വിഷമതകൾ അനുഭവിക്കുന്നു. ഉദാഹരണമായി ഒരാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വർക്ക് ടാർജറ്റ് കമ്പ്ലീറ്റ് ചെയ്യാത്തത് കൊണ്ട് മേലധികാരികളിൽ നിന്നും നിന്ന് ഉണ്ടാകുന്ന വിവിധതരത്തിലുള്ള സമ്മർദ്ദങ്ങൾ വ്യക്തിയുടെ സ്വസ്ഥ ജീവിതത്തെ സാരമായി ബാധിക്കുന്നു. 

ഇതിനാൽ ഉണ്ടാകുന്ന അമിതമായ ടെൻഷനും ഉത്കണ്ഠയും അതിലൂടെ ശരീര മനോതലങ്ങളിൽ നിറയുന്ന വിവിധതരത്തിലുള്ള മാറ്റങ്ങളും ബുദ്ധിമുട്ടുകളും വ്യക്തി അനുഭവിക്കേണ്ടിവരുന്നു.

ഇതിനെയെല്ലാം നേരിടണമെങ്കിൽ ശക്തമായ മനശക്തിയും വിവേക പൂർണ്ണമായ ബുദ്ധിക്ഷമതയും ആർജ്ജിക്കണം. അതിന് മനസ്സിന് ശരിയായ പരിശീലനം നൽകണം. യോഗ ശാസ്ത്രത്തിൽ നാം പഠിക്കുന്ന പ്രാണായാമങ്ങളും വിവിധ തരത്തിലുള്ള ധ്യാന പരിശീലനങ്ങളും മനശാന്തിയും മനശക്തിയും നേടാനുള്ള ഉത്തമ പരിശീലന ക്രിയകളാണ്. 

ശക്തമായൊരു മനസ്സാണ് സ്വസ്ഥമായൊരു ജീവിതത്തിൻ്റെ അടിസ്ഥാനം ! ആ മനസ്സ് യോഗയിലൂടെ നേടാനാകും......

യോഗ പഠിക്കൂ ആനന്ദത്തോടെ ആരോഗ്യത്തോടെ ജീവിക്കൂ


------------------------------------------------------------

------------------------------------

🙏

നന്ദി

ആചാര്യ കൃഷ്ണകുമാർ

യോഗോപാസന കേന്ദ്രം,

WhatsApp : 

9526274785

#himalayansidhasram


തുടരും .......


യോഗ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി യോഗാവബോധിനി യോഗ കോഴ്സ്.

WhatsApp : 

9526274785

🙏

നന്ദി

Acharya Krishnakumar 

യോഗോപാസന കേന്ദ്രം,

WhatsApp : 

9526274785

Website :

www.hsysk.in

#himalayansidhasram

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര