യോഗയിലൂടെ പൂർണ ആരോഗ്യം


 ധന്യാത്മൻ,

 ആത്മ പ്രണാമം🙏

പ്രശസ്ത ഹഠയോഗ പരിശീലന കേന്ദ്രമായ യോഗോപാസന കേന്ദ്രം സംഘടിപ്പിക്കുന്ന യോഗാവബോധിനി ഓൺലൈൻ യോഗ കോഴ്സിന്റെ നാലാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 



⚛️

 ഈ കോഴ്സിന്‍റെ സവിശേഷതകൾ 

🪷

ജോലിത്തിരക്കുകൾ, സമയക്കുറവ്, പ്രായാധിക്യം, രോഗാവസ്ഥകൾ എന്നിവ മൂലം ഒരു യോഗാ സെന്ററിൽ നേരിട്ട് പോയി യോഗ പഠിക്കാൻ സാധിക്കാത്തവർക്ക് വീട്ടിലിരുന്ന് ഓൺലൈനായി യോഗ പഠിക്കുവാനുള്ള ഒരു സുവർണ്ണ അവസരമാണ് യോഗാവബോധിനി യോഗ കോഴ്സ്.

🪷

ഈ കോഴ്സിന്‍റെ കാലാവധി 4 മാസമാണ്. ആഴ്ചയിൽ ഒന്നരമണിക്കൂർ വീതമുള്ള ഗൂഗിൾ മീറ്റ് ക്ലാസുകളും, ഒപ്പം വാട്സാപ്പിലൂടെ അനുബന്ധ പഠന - പരിശീലന ക്ലാസുകളും നൽകുന്നു.

🪷

ക്ലാസുകൾ ഓൺലൈനായി ഗൂഗിൾ മീറ്റിലായതിനാൽ ലോകത്തിൻ്റെ എവിടെനിന്നും ക്ലാസിൽ പങ്കെടുക്കാം. മുഴുവൻ ക്ലാസ്സുകളും റെക്കോർഡ് ചെയ്യുന്നതുകൊണ്ട് ചില ഗൂഗിൾ മീറ്റ് ക്ലാസുകളിൽ പങ്കെടുക്കുവാൻ സാധിച്ചില്ലെങ്കിലും ആ ദിവസം എടുത്ത ക്ലാസുകളുടെ റെക്കോർഡിങ്സ്  വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭ്യമാക്കുന്നു.

🪷

യോഗയുടെ സൈദ്ധാന്തിക വിവരണങ്ങളും, പരിശീലന നോട്ട്സും, ഓഡിയോ വീഡിയോ ക്ലിപ്പുകൾ ആയി വാട്സ്ആപ്പ് വഴി നൽകുന്നു.

🪷

ഈ കോഴ്സിൻ്റെ പാഠ്യപദ്ധതി ഇപ്രകാരാമാണ്

👇

 ശരീരത്തിന് ആവശ്യമായ കരുത്തും കഴിവും വഴക്കവും നൽകുന്ന യോഗ വ്യായാമങ്ങൾ, [ പാദ വ്യായാമങ്ങൾ, കര വ്യായാമങ്ങൾ, ഗ്രീവ ( കഴുത്ത് ) വ്യായാമങ്ങൾ, നേത്ര വ്യായാമങ്ങൾ, മേരുദണ്ഡ ( നട്ടെല്ല് ) വ്യായാമങ്ങൾ], *സൂര്യ നമസ്ക്കാരം, ലഘു യോഗാസനങ്ങൾ* എന്നിങ്ങനെ യോഗശാസ്ത്രത്തിലെ പ്രാഥമികവും ലളിതവുമായ പരിശീലനങ്ങൾ ഈ കോഴ്സിലൂടെ പഠിക്കാം.

🪷

ശ്വാസകോശത്തിന്റെ ശേഷിയെയും, പ്രാണ ശക്തിയെയും വർദ്ധിപ്പിക്കുന്ന വിവിധ ശ്വസന ക്രിയകൾ, പ്രാണായാമങ്ങൾ എന്നിവയ്ക്കൊപ്പം യോഗ മുദ്രകൾ, യോഗ ബന്ധങ്ങൾ, ജപം, ധ്യാനം എന്നിവയും ഈ കോഴ്സിന്‍റെ ഭാഗമാണ്.

🪷

ജീവിത ശൈലി രോഗങ്ങളായ പ്രഷർ ഷുഗർ, കൊളസ്ട്രോൾ എന്നിവയെയും, മാനസിക സമ്മർദ്ദങ്ങൾ, രോഗങ്ങൾ, ധൈര്യക്കുറവ്, മനശക്തി ഇല്ലായ്മ്മ ഇത്തരത്തിലുള്ള വിവിധ മാനസിക പ്രശ്നങ്ങളെയും പരിഹരിക്കുന്നതിനുള്ള യോഗിക്ക് സൈക്കോളജിക്കൽ മെത്തേഡുകളും, പരിശീലന മുറകളും ഇതിൽ പഠിക്കാം.

🪷

വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും പ്രായമായവർക്കും അവരുടെ ഗ്രഹണശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിനുള്ള മെമ്മറി ഡെവലപ്മെൻറ് ടെക്ക്നിക്കുകളും ഈ കോഴ്സിൽ പഠിപ്പിക്കുന്നു. അതിലൂടെ നമ്മുടെ ബൗദ്ധികശേഷി വർദ്ധിപ്പിക്കാം.

🪷

നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന അനന്തമായ ദൈവീക ചൈതന്യത്തെ കണ്ടെത്തുന്നതിനുള്ള പൗരാണികമായ ആത്മ ധ്യാനവിദ്യകളും, യൗഗിക ഉപാസനകളും ഇതിൽ പഠിക്കാം.

🪷

എട്ടു വയസ്സിനു മുകളിലുള്ള ആർക്കും ഈ കോഴ്സിൽ പങ്കെടുക്കാം.

🪷

യോഗോപാസന കേന്ദ്രം ഹഠയോഗ - രാജയോഗ  പരിശീലകനും, HSYSK ചെയർമാനുമായ ആചാര്യ എ വി കൃഷ്ണകുമാർ നേരിട്ട് നയിക്കുന്ന ഓൺലൈൻ ക്ലാസുകളാണ് ഈ കോഴ്സിൽ ഉള്ളത്. 

ഓൺലൈൻ കോഴ്സ് ആയതിനാൽ ഏത് സമയത്തും ഈ കോഴ്സിൽ ചേരാവുന്നതാണ്

ചുരുക്കത്തിൽ ഒരു മനുഷ്യൻ്റെ ശാരീരികവും മാനസികവും ബുദ്ധിപരവും ആത്മീയവുമായ വികാസത്തിനുള്ള യൗഗിക മാർഗ്ഗങ്ങളും, പൂർണ്ണ ആരോഗ്യത്തിലേക്ക് നയിക്കുന്ന പരിശീലനക്രിയകളും ഈ കോഴ്സിലൂടെ അഭ്യസിക്കുവാൻ സാധിക്കും.

 കോഴ്സ് ഫീസ് : 800 /-രൂപ

താല്പര്യമെങ്കിൽ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ YOGA (യോഗ) എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് ഇടുക. അപ്പോൾ കോഴ്സിൽ ചേരുന്നതിനുള്ള പ്രവേശന ഫോമും, ഫീസ് അടക്കുന്നതിനുള്ള പെയ്മെൻറ് ലിങ്കും, മറ്റു വിവരങ്ങളും ലഭിക്കുന്നതാണ്.

 WhatsApp

9526274785

നന്ദി🙏

ശുഭദിനം

യോഗോപാസന കേന്ദ്രം

(Reg.No : ALP/TC/117/2020),

ആലപ്പുഴ, കേരളം - 688570

Website : 

www.hsysk.in

..................


Share👍

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര