ധ്യാനത്തിനായൊരിടം : ഹിമാലയൻ സിദ്ധാശ്രമ സാധനാ ശക്തി കേന്ദ്രം
ഹിമാലയൻ സിദ്ധാശ്രമ സാധനാ ശക്തി കേന്ദ്രം
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ സാധനാ ശക്തി കേന്ദ്രം ആലപ്പുഴ ജില്ലയിൽ ചേർത്തല വാരനാട് പ്രവർത്തനമാരംഭിച്ചു.
യോഗ, തന്ത്ര, ആദ്ധ്യാത്മിക സാധനകൾ പഠിക്കുവാനും പരിശീലിക്കുവാനും ആഗ്രഹിക്കുന്ന ആത്മീയ അന്വേഷകർക്ക് അതിനുള്ള ഒരവസരം ഒരുക്കുകയാണ് സാധനാ ശക്തി കേന്ദ്രത്തിലൂടെ ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം ചെയ്യുന്നത്.
ശൈവ ശാക്തേയ വിഭാഗത്തിൽപ്പെട്ട വിവിധ സാധനാ ക്രിയകളാണ് യോഗാചാര്യ എ വി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഇവിടെ പഠിപ്പിക്കുന്നത്.
സാധനാ ശക്തി കേന്ദ്രത്തിൽ പഠിപ്പിക്കുന്ന ഉപാസനകൾ ഏതൊക്കെ ?
ശിവ പഞ്ചാക്ഷരി മന്ത്രജപം, ശിവ പഞ്ചാക്ഷരി പ്രാണായാമം, ധ്വനി യോഗ ക്രിയ, ശിവ പഞ്ചാക്ഷരീ ശ്വാസ ധ്യാന വിദ്യ, പഞ്ചാക്ഷരി ചക്ര ധ്യാനക്രിയ, ശിവകുണ്ഡലിനിയോഗം, ആയുഷ്കലാ ധ്യാനം, വജ്ര ശക്തി കലാ ധ്യാനം, ലഘു തന്ത്ര ഉപാസനകൾ, സൂക്ഷ്മയോഗവിദ്യകൾ, പ്രാണോപാസന, യോഗ വ്യായാമങ്ങൾ,യോഗാസനങ്ങൾ, യോഗ മുദ്രകൾ, യോഗബന്ധങ്ങൾ, എന്നിവ പഠിക്കുവാനും ഒരുമിച്ചിരുന്ന് സാധകർക്ക് പരിശീലിക്കുവാനുമാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
സത്സംഗം എല്ലാ ഞായറാഴ്ചകളിലും
എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ഏകദിന സത്സംഗങ്ങളും നടന്നു വരുന്നു. പ്രാണായാമം, മന്ത്രജപം, ധ്യാനം, വിവിധ ദേവതാ ഉപാസന വിദ്യകൾ, യോഗാത്മക പിതൃ പൂജ, കലി ദോഷനിവാരണ യജ്ഞങ്ങൾ, നവഗ്രഹ സാധനകൾ,ആദ്ധ്യാത്മിക പ്രഭാഷണം, വിവിധ സ്തോത്രങ്ങൾ, ഭജൻ, ലളിതാസഹസ്രനാമാർച്ചന എന്നീ സാധനാനുഷ്ഠാന പദ്ധതികൾ സത്സംഗത്തിൻ്റെ ഭാഗമായി സാധനാ ശക്തി കേന്ദ്രത്തിൽ പഠിപ്പിക്കുന്നു, പരിശീലിപ്പിക്കുന്നു.
സാധനാ ശക്തി കേന്ദ്രത്തിലേക്ക് എങ്ങനെയെത്താം ?
ട്രെയിനിൽ വരുന്നവർ ആലപ്പുഴ ജില്ലയിലെ ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെ നിന്നും ഏകദേശം 5 കിലോമീറ്റർ അകലെയുള്ള വാരനാട് ദേവി ക്ഷേത്രത്തിന് പുറകിലായി പ്രവർത്തിക്കുന്ന സാധനാശക്തി കേന്ദ്രത്തിലേക്ക് ബസ്സിലോ ഓട്ടോയിലോ എത്തിച്ചേരാവുന്നതാണ്.
ബസ്സിനു വരുന്നവർ ചേർത്തല കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങി അവിടെനിന്നും ഏകദേശം 2 കിലോമീറ്റർ അകലെയുള്ള നമ്മുടെ ധ്യാന സാധനാ കേന്ദ്രത്തിലേക്ക് എത്തിച്ചേരാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
സാധനാ ശക്തി കേന്ദ്രം മുഖ്യ സംയോജകൻ ശ്രീ. ഭാസ്ക്കരൻപ്പിളളയെ ബന്ധപ്പെടുക
Phone / WhatsApp:
93490 31999
ഓം നമ:ശിവായ🙏
ശ്രീ പരമേശ്വര സേവനാർത്ഥം,
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം (HSYSK),
Website :
www.hsysk.in
WhatsApp :
9526274785
...................................
_Share to all_ 🙏




Comments
Post a Comment