തീർത്ഥയാത്ര പുണ്യ യാത്ര


ഇഷ ആദിയോഗി ക്ഷേത്രം- പഴനി  മുരുക ക്ഷേത്രം തീർത്ഥയാത്ര


ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 5-മത് തീർത്ഥാടനം ഏപ്രിൽ 16, 17, 18 , 19 തീയതികളിലായി (കലണ്ടർ അവധി ദിവസങ്ങൾ) നടക്കുകയാണ്.

👉

 ഈ തീർത്ഥാടനത്തിൽ സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങൾ ഏവ ?

 കോയമ്പത്തൂർ ആദിയോഗി ക്ഷേത്രം, പഴനി മുരുക ക്ഷേത്രം എന്നിവയാണ് പ്രധാനമായും  സന്ദർശിക്കുന്ന തീർത്ഥാടന പുണ്യ കേന്ദ്രങ്ങൾ. 

തീർത്ഥാടനത്തിനായി AC  ടൂറിസ്റ്റ് ബസ്സുകൾ ആണ് ഒരുക്കിയിട്ടുള്ളത്. താമസത്തിനായി പഴനിയിൽ AC, Non AC റൂമുകളും തയ്യാറാക്കിയിട്ടുണ്ട്. സീറ്റുകൾ പരിമിതമാണ്. 100 പേർക്കാണ് ഇപ്രാവശ്യത്തെ തീർത്ഥയാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുക.

👉

 തീർത്ഥയാത്ര എങ്ങനെ ?

2025 ഏപ്രിൽ 16 രാത്രി 10 മണിക്ക് ആലപ്പുഴയിൽ നിന്ന് രണ്ട് AC ബസ്സുകളിലായി പുറപ്പെട്ട് എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിലൂടെ സഞ്ചരിച്ച് ഏപ്രിൽ 17 രാവിലെ 5 മണിക്ക് കോയമ്പത്തൂർ ഇഷ ആദിയോഗി ക്ഷേത്രത്തിൽ എത്തിച്ചേരുന്ന വിധത്തിലാണ് യാത്രയുടെ ആദ്യഭാഗം ആസൂത്രണം ചെയ്തിരിക്കുന്നത്.

 ആദിയോഗി ക്ഷേത്രം, കോയമ്പത്തൂർ

ഏപ്രിൽ 17 രാവിലെ മുതൽ അന്നേദിവസം രാത്രി 8 മണി വരെ ഇഷാ ആദിയോഗി ധ്യാനകേന്ദ്രത്തിൽ ജപ - ധ്യാനാദികൾക്കായി നാം ചെലവിടുന്നു. 

 ആദിയോഗി വിഗ്രഹം, ധ്യാന ലിംഗം, ലിംഗ ഭൈരവീ ക്ഷേത്രം, സൂര്യ കുണ്ഡ് - ചന്ദ്ര കുണ്ഡ് എന്നിവയാണ് ഇഷ ആദിയോഗി ക്ഷേത്ര സന്നിധിയിൽ നാം സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങൾ. അന്ന് വൈകിട്ട് 7.30ന് ഉള്ള ആദി യോഗി ലേസർ ഷോയ്ക്ക് ശേഷം കോയമ്പത്തൂരിൽ നിന്ന് നാം പഴനിക്ക് പുറപ്പെടുന്നു. അന്ന് രാത്രി പഴനിയിൽ എത്തി വിശ്രമിക്കുന്നു.

പഴനി ശ്രീമുരുക ക്ഷേത്രം 

ഏപ്രിൽ 18 ന് പഴനി മുരുക ക്ഷേത്രം,ഭോഗർ സമാധി, മുരുക ക്ഷേത്രത്തിന് സമീപമുള്ള ഹിഡുംബർ മല, പെരിയ നായകി അമ്മൻ കോവിൽ, ഊരു മണ്ഡപം എന്നിവ സന്ദർശിക്കുന്നു.

ശേഷം അന്ന് രാത്രി 8 ന് പഴനിയിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നു. ഏപ്രിൽ 19 ന് രാവിലെ കേരളത്തിൽ എത്തിച്ചേരുന്നു.

👉

 തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനുള്ള ഫീ / രജിസ്ട്രേഷൻ എങ്ങനെ ? 

ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്ന ഒരാൾക്ക്, യാത്ര, താമസം, ഭക്ഷണം etc എന്നിവ ഉൾപ്പെടെ ആകെ 3200/- രൂപയാണ്  തീർത്ഥാടന ചെലവായി വേണ്ടി വരിക.

✒️

തീർത്ഥാടനത്തിനായി പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 8, രാത്രി 8 മണി.

▶️

തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നവർ താഴെക്കാണുന്ന കോർഡിനേറ്റർസിന്റെ നമ്പറിൽ വിളിച്ച് ഏപ്രിൽ 8 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അതോടൊപ്പം തീർത്ഥാടന ചെലവിനായി 3200/-രൂപ അടച്ചതിന്റെ സ്ക്രീൻഷോട്ടും അവരുടെ വാട്സ്ആപ്പ് നമ്പറിൽ അയക്കേണ്ടതാണ്. ഈ വിവരങ്ങൾ നൽകുമ്പോൾ അവരെ തീർത്ഥാടന വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുന്നതാണ്.

👉

കോർഡിനേറ്റേഴ്സ് 

പേര്,

ഫോൺ / വാട്സ്സ് ആപ്പ് നമ്പർ :-


സുഭാഷ് 

97457 05055

ജയകൃഷ്ണൻ

80897 58546

ശോഭ

95265 56173


തീർത്ഥാടനത്തിന്റെ തുക അടക്കേണ്ടത് :-

Bank, Google Pay Details : 

 Himalayan Sidhasram Yoga Sadhak Trust,

Dhanalakshmi Bank

Bar Council Branch

High Court

Ernakulam- 682031

A/c No: 016505300010052

IFSC Code: DLXB0000165


 G Pay Number : 

9778533775

🙏

ഓം നമ:ശിവായ

ശ്രീ പരമേശ്വര സേവനാർത്ഥം,

ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം 

( HSYSK ),

ആലപ്പുഴ - 688570,

Website:

www.hsysk.in

WhatsApp:

9526274785

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര