യോഗ പാഠങ്ങൾ : ഭാഗം 1, എ.വി. കൃഷ്ണകുമാർ

യോഗപാഠങ്ങൾ : ഭാഗം 1
**********************
*സുഖ പൂരക പ്രാണായാമം*
--------------------------
നിലത്ത് പുൽപ്പായ / വിരിപ്പ് / യോഗ മാറ്റ് എന്നിവ ഇടുക

കിഴക്ക് / വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞിരിക്കുക.

നട്ടെല്ല് നിവർന്നിരിക്കണം, താടി ഭൂമിക്ക് സമാന്തരമായിരിക്കണം. കണ്ണുകൾ അടയ്ക്കുക.

കഴിയാവുന്നിടത്തോളം, ശ്വാസം ഇരു മൂക്കിലൂടെയും, ദീർഘമായും, ശാന്തമായും, പൂർണമായും ഉള്ളിലേയ്ക്കെടുക്കുക. അതുപോലെ തന്നെ പുറത്തേയ്ക്ക് വിടുക.

അങ്ങനെ 7/ 11 / 21 Round പരിശീലിക്കുക.

പരിശീലന ശേഷം അൽപസമയം ശാന്തമായിരുന്ന് സ്വാഭാവികമായി നടക്കുന്ന Breathing - നെ നിരീക്ഷിക്കുക.

*പ്രയോജനങ്ങൾ*

1. ശ്വാസ കോശത്തെയും, ശ്വസന അവയവങ്ങളെയും ശുചീകരിക്കുന്നു

2. ഉപാപചയ പ്രവർത്തനത്തിലൂടെ ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങളെ പുറം തള്ളി ബാഹ്യ- അന്തരീക അവയവങ്ങളെ ശുദ്ധീകരിക്കുന്നു.

3. തുമ്മൽ, ആസ്മ, അലർജി തുടങ്ങിയ ശ്വാസകോശ  സംബന്ധമായ രോഗങ്ങളെ ദൂരികരിക്കുന്നതിനൊപ്പം, ശ്വാസ കോശത്തെ ശക്തമാക്കുന്നു.

4. പ്രാണ പ്രവാഹത്തിലൂടെ രക്തശുദ്ധീകരണത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. രക്ത ദൂഷ്യം / രക്ത ജന്യമായ രോഗങ്ങൾ / ത്വക്ക് രോഗങ്ങൾ എന്നിവയെ പരിഹരിക്കുന്നു.

5. ജഠരാഗ്നി വർദ്ധിപ്പിക്കുന്നു, ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നു. അസിഡിറ്റി, ഗ്യാാസ്ട്രബിൾ, മലബന്ധം തുടക്കിയ ഉദരസംബന്ധമായ പ്രശ്നങ്ങളെ ഇല്ലായ്മ്മ ചെയ്യുന്നു.

6. ഉത്കണ്ഠ, Tension, വിഷാദ രോഗങ്ങൾ, മനോ ദൗർബല്യങ്ങൾ എന്നിവ അകറ്റി മനസിനെ ശാന്തവും, ശക്തവും, ആരോഗ്യ പൂർണവുമാക്കുന്നു.

7. ഇടത് - വലത് ബ്രയിൻ സെല്ലുകളെ ഉത്തേജിപ്പിച്ച്, ഓർമശക്തി വികാസം നേടിത്തരുന്നു..

എന്നിങ്ങനെ അനേകം ഗുണങ്ങൾ സുഖ പൂരക പ്രാണായാമത്താൽ നേടാൻ സാധിക്കുന്നു.

പ്രഭാതത്തിലും, സായാഹ്നത്തിലും, ഉദരം ഒഴിഞ്ഞിരിക്കുന്ന ഇടവേളകളിലും ഈ പ്രാണായാമം ചെയ്യാവുന്നതാണ്.
............................
എ.വി.കൃഷ്ണകുമാർ

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര