യോഗ ചികിത്സ
*യോഗ തെറാപ്പി അഥവാ യോഗ ചികിത്സ*
ഇന്ന് ഏറെ പ്രചാരമുള്ള ഒരു ചികിത്സാസമ്പ്രദായമാണ് . മരുന്നുകളൊന്നും തന്നെ ഉപയോഗിക്കാതെ യോഗ പരിശീലനം കൊണ്ട് രോഗങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഒരു സമ്പ്രദായമാണ് ഇത്. മനുഷ്യരുടെ ശാരീരിക- മാനസിക -ബൗദ്ധിക - ആത്മീയ പ്രശ്നങ്ങളെ / വിഷമതകളെ /രോഗങ്ങളെ പരിഹരിക്കുവാനായി ഈശ്വരനിൽ നിന്ന് ഗുരു പരമ്പരകൾ വഴി മാനവലോകത്തിന് വരദാനമായി കിട്ടിയ യോഗ ശാസ്ത്രം, സമ്പൂർണ്ണ ആരോഗ്യം എന്ന അവസ്ഥയിലേക്ക് മനുഷ്യരെ നയിക്കുന്നു.
മനുഷ്യൻ എന്നത് ത്രിമാന ശരീരങ്ങളുടെ മറ്റൊരു തരത്തിൽ പറഞ്ഞാൽ പഞ്ച കോശങ്ങളുടെ ഒരു സംഘാതമാണെന്ന് യോഗ പറയുന്നു.
ശരീരങ്ങൾ എന്നുപറയുമ്പോൾ അതിൽ സ്ഥൂലശരീരം ( Physical Body) അഥവാ അന്നമയകോശം, സൂക്ഷ്മശരീരം ( Astral Body ) അഥവാ പ്രാണമയ - മനോമയ- വിജ്ഞാനമയ കോശങ്ങൾ, കാരണശരീരം ( CasuaI Body) അഥവാ ആനന്ദമയകോശം എന്നിങ്ങനെ യോഗ തിരിക്കുന്നു. സ്ഥൂല സൂക്ഷ്മ, കാരണ ശരീരങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് യോഗയിൽ പരിഹാരമുണ്ട്.
സൂര്യനമസ്കാരം, യോഗ വ്യായാമങ്ങൾ, യോഗാസനങ്ങൾ, യോഗ ബന്ധങ്ങൾ, യോഗ മുദ്രകൾ, പ്രാണായാമം, മന്ത്രജപം, ധ്യാനം, പ്രാർത്ഥന സൂഷ്മ യോഗ പരിശീലനങ്ങൾ എന്നിങ്ങനെ നിരവധി കളായ യോഗ പരിശീലനങ്ങളിലൂടെ ഈ വിഷയങ്ങളെ / രോഗങ്ങളെ പരിഹരിക്കുവാൻ കഴിയും.
.........................
*പ്രമേഹവും യോഗയും*
പാൻക്രിയാസിന്റെ പ്രവർത്തനം തകരാറിലാകുന്നത് മൂലം മൂലമുണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. യോഗയുടെ കാഴ്ചപ്പാടിൽ ശരിയായയായ യോഗ പരിശീലനങ്ങളിലൂടെ ഈ പ്രശ്നം ദൂരീകരിക്കുവാൻ കഴിയും.
സൂര്യനമസ്കാരം നൗകാസനം ഭുജംഗാസനം ധനുരാസനം മയൂരാസനം
ബദ്ധ വജ്രാസനം സുപ്തവജ്രാസനം എന്നീ യോഗാസങ്ങളും, കപാലഭാതി സക്രിയ, ഭസ്ത്രിക തുടങ്ങിയ പ്രാണായാമങ്ങളും,
മൂല ബന്ധം, ഉഡ്യാന ബന്ധം, ജലന്ധര ബന്ധം തുടങ്ങിയ യോഗ ബന്ധങ്ങളും, ഏക ഷഷ്ഠി ബിന്ദു ക്രിയ, ന്യാസ ധ്യാന വിദ്യ തുടങ്ങിയ സൂഷ്മയോഗാ പരിശീലനങ്ങളും, ന3ളി, ധൗതി തുടങ്ങിയ clean sing practice കളും, സർവ്വോപരി മൃത്യുജ്ഞയ മന്ത്രോപാസനയും പ്രമേഹരോഗ ശാന്തിക്ക് ഉചിതമെന്ന് ആചാര്യന്മാർ പറയുന്നു
..........
കൃഷ്ണകുമാർ
Comments
Post a Comment