യോഗ: സൂഷ്മായനം, എ.വി. കൃഷ്ണകുമാർ
സൂഷ്മായനം
(സൂഷ്മയോഗാ പരിശീലനം)
മാനവന്റെ സൂഷ്മ ശരീരത്തിലുറങ്ങുന്ന ദിവ്യശക്തികളെ തിരിച്ചറിയാനും, വികസിപ്പിക്കാനുമുള്ള സൂഷ്മ യോഗ പരിശീലനമാണ് ' സൂഷ്മായനം '
സൂഷ്മ ശരീരത്തിലെ നാഡികളെ / ചക്രങ്ങളെ ശുദ്ധീകരിക്കാനും, ഉണർത്താനും, ഉയർത്താനുമുള്ള ലളിതമായ എന്നാൽ അതീവ ശക്തമായ പരിശീലനമാണിത്.
ആർഷ ഗുരുപരമ്പരകളിലൂടെ പ്രചരിച്ച എന്നാൽ അതി നിഗൂഡമായ ഈ പരിശീലന സമ്പ്രദായം മനുഷ്യന്റെ പൂർണ. ആരോഗ്യത്തിനും, രോഗ - ദു:ഖ - ദുരിത നിവാരണത്തിനും, ഐശ്വര്യത്തിനുമായി ഉടലെടുക്കപ്പെട്ടതാണ്..
മന്ത്രം , മനസ്, പ്രാണൻ എന്നിവയെ ഒരു പ്രത്രേക രീതിയിൽ സംയോജിപ്പിച്ച്, മാനവന്റെ ശരീര -മനോ- ബുദ്ധി - അത്മീയ തലങ്ങളെയും, അതീന്ദ്രീയ ജ്ഞാനത്തെയും വികസിപ്പിക്കാൻ ഈ പരിശീലനം സഹായിക്കുന്നു.
രോഗ വിമോചനം, തികഞ്ഞശാരീരിക ക്ഷമത, മാനസിക ശാന്തത, സൂഷ്മ ബുദ്ധി , കുണ്ഡലിനീ ജാഗരണം എന്നിവ നേടാൻ ഈ യോഗ പരിശീലനം സാധകനെ സഹായിക്കുന്നു.
.................
Comments
Post a Comment