യോഗയും മനസ്സും

യോഗയും മനസും

മനുഷ്യ മനസ്സ് ആകാശം പോലെ വിസ്തൃതവും, സമുദ്രം പോലെ ആഴമേറിയതുമാണ്. മനസിന്റെ അപരിമിതമായ കഴിവുകളും, ഗുണങ്ങളും, ശക്തികളും യോഗമാർഗത്തിലൂടെ ഉണർത്താൻ കഴിയുമെന്ന് യോഗിമാർ പറയുന്നു...

മനസ്സ് ഒരു സൂഷ്മ വസ്തുവാണ്. ചിന്തകൾ, ആഗ്രഹങ്ങൾ, വികാരങ്ങൾ, ഇച്ഛകൾ എന്നീ ഘടകങ്ങളുടെ സ്പന്ദമണ്ഡലമാണ് മനസ്. ഇവയാണ് മനസി ന്റെ പ്രധാന വ്യാപാര ഘടകങ്ങൾ...

ബോധമനസ്, ഉപബോധ മനസ്, അബോധ മനസ്, അതീത മനസ് എന്നിങ്ങനെ 4 തലങ്ങൾ പൊതുവേ മനസിനുണ്ട്...

-ve ചിന്തകളെ +ve ആക്കുക, ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, സത് ചിന്തകൾ ഉണ്ടാക്കുന്ന പുസ്തകങ്ങൾ, കൂട്ടുക്കെട്ട്, എന്നിവയിൽ ഏർപ്പെടുക, വൈകാരികമായ സാഹചര്യങ്ങളെ വൈചാരികമായ ബോധത്തോടെ നേരിടുക, വ്യക്തിക്കും, സമാജത്തിനും ഗുണ പരമായ പരിവർത്തനങ്ങൾ ഉണ്ടാക്കുന്ന പ്രവൃത്തികൾ ഇച്ഛാശക്തിയോടെ , നിഷ്ഠയോടെ ചെയ്യുക ഇവയൊക്കെ മനസിന്റെ കഴിവുകളെ വികസിപ്പിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് .

യോഗയിലെ എല്ലാ പരിശീലനങ്ങളും , വിശിഷ്യ ചില പ്രാണായാമങ്ങൾ വഴി മനസിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലാം..

..............
എ.വി. കൃഷ്ണ കുമാർ

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര