യോഗയും ശ്രേഷ്ഠ സമാജ നിർമ്മാണവും, എ.വി. കൃഷ്ണകുമാർ

യോഗയും ശ്രേഷ്ഠ  സമാജ നിർമ്മാണവും



 സമാജം എന്നു പറയുമ്പോൾ കുടുംബം സമൂഹം, രാഷ്ട്രം, ലോകം എന്നീ നാല് ഘടകങ്ങൾ ചേരുന്നതാണ്.

 ശരീരം, മനസ്സ് ,ബുദ്ധി, ആത്മാവ് എന്നീ നാല് ഘടകങ്ങൾ വ്യക്തിയിൽ സമ്മേളിക്കുന്നത് പോലെ സമാജ എന്നു പറയുമ്പോൾ മേൽസൂചിപ്പിച്ച 4 ഘടകങ്ങൾ ചേർന്നാണ് രൂപീകൃതമാകുന്നത്.

 സമാജത്തിന്റെ അടിസ്ഥാന ഘടകം കുടുംബമാണ്. 'കൂടുമ്പോൾ ഇമ്പമുള്ളത് ' എന്നതാണ്  കുടുംബത്തിൻറെ അർത്ഥം. 'വസുധൈവ കുടുംബകം' എന്ന കാഴ്ചപ്പാടാണ് നമ്മുടേത്.

 ഭാരതത്തിൽ കുടുംബബന്ധങ്ങൾ  ഏറെ ശക്തമാണ്. ഒരു വ്യക്തിയിൽ സത് സ്വഭാവം രൂപീകൃതമാകുന്നതിൽ കുടുംബം വലിയ പങ്ക് വഹിക്കുന്നു. അതേപോലെ തന്നെ ശിഥിലമായ കുടുംബാന്തരീക്ഷം വ്യക്തിയിൽ -ve സ്വഭാവങ്ങൾ നിറയ്ക്കാൻ കാരണമാകാറുണ്ട്.

ചുട്ടയിലെ ശീലം ചുടല വരെ എന്ന പഴഞ്ചൊല്ലിൽ പറയുന്നത് ചെറുപ്പത്തിൽ കുടുംബത്തിൽ നിന്ന് നാം എന്ത് പഠിക്കുന്നുവോ / ആർജിക്കുന്നുവോ അത്  ജീവിതാവസാനം സ്വഭാവത്തിൽ സ്വാധീ ക്കുമെന്നാണ്.. !

 വ്യക്തികളുടെ കൂട്ടമാണ് കുടുംബം. വ്യക്തി നന്നായാൽ കുടുംബവും സമൂഹവും രാഷ്ട്രവും ലോകവും നന്മയിലേക്ക് നയിക്കപ്പെടും എന്നാണ് യോഗയുടെ കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ പൂർണ്ണ വ്യക്തിത്വവികാസം [ ശരീര - മനോ- ബുദ്ധി - ആത്മാവിന്റെ വികസനം ] ,  ശ്രേഷ്ഠ സമാന നിർമ്മാണത്തിലേക്ക് നയിക്കുമെന്ന് യോഗ പറയുന്നു.

ഒരു വ്യക്തിയുടെ / ചില വ്യക്തികളുടെ  തെറ്റായ പ്രവൃത്തികൾ  ലോകത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാറുണ്ട്. ഉദാഹരണമായി ഐഎസ് എന്ന് ഭീകരസംഘടന. അവരുടെ ഭീകരവാദ  പ്രവർത്തനങ്ങൾ ലോകത്തിൽ അശാന്തിയും / അസമത്വവും / ഭീതിയും. സൃഷ്ടിക്കുന്നു.അതിന്റെ അടിസ്ഥാനകാരണം ആ വ്യക്തികളിൽ ശാരീരിക- മനോ _ ബൗദ്ധിക തലങ്ങളിൽ കടന്നുകൂടിയ തെറ്റായ ചില അറിവുകളാണ്/ വിശ്വാസങ്ങളാണ് / ധാരണകളാണ്. സ്വന്തം സഹജീവികളെ നിർദ്ദാക്ഷിണ്യം വധിക്കുന്ന ഭ്രാന്തമായ / ക്രൂരമായ ഒരു തെറ്റായ മാനസിക നിലയ്ക്ക് / വിശ്വാസത്തിന് അടിമപ്പെട്ടവരാണവർ..

യോഗ പോലുള്ള ശാസ്ത്രങ്ങൾ അഭ്യസിച്ചാൽ ഇവരിലും മാറ്റങ്ങളുണ്ടാകും..! കാരണം യോഗ ശരീര - മനോ - ബൗദ്ധിക മേഖലകളിലുള്ള ദു:സ്വാധീനങ്ങളെ / വൈകല്യങ്ങളെ നിവാരണം ചെയ്യുന്നു..

 സ്വാമി വിവേകാനന്ദൻ എന്ന് ഒരു വ്യക്തിയുടെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും ലോകത്തിൽ ഉണ്ടാക്കിയ മാറ്റം വളരെ വലുതാണ്. ഭാരതത്തിന്റെ ആത്മീയ സമ്പ്രദായത്തിലേക്ക് ലക്ഷങ്ങളെ ആകർഷിക്കുവാനും  ലോകത്തിൽ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുവാനും സ്വാമിജിയുടെ പ്രഭാഷണങ്ങൾക്ക് /  വ്യക്തി പ്രഭാവത്തിന്  കഴിഞ്ഞിരുന്നു.

 ചുരുക്കത്തിൽ ഓരോ വ്യക്തിയിലും ഉള്ള നന്മകളും തിന്മകളും സമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തെയും  അതാതിന്റെ രീതിയിൽ സ്വാധീനിക്കും.

 *വ്യക്തി നന്നായാൽ കുടുംബവും സമൂഹവും രാഷ്ട്രവും ലോകവും നന്മയിലേക്ക് നയിക്കപ്പെടും* എന്നാണ്   ശ്രേഷ്ഠ സമാജനിർമ്മാണം എന്ന വിഷയത്തിൽ യോഗ മുന്നോട്ട് വയ്ക്കുന്ന ദർശനം.

സസ്നേഹം,
കൃഷ്ണകുമാർ

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര