ത്രാഡക യോഗം -2, എ.വി. കൃഷ്ണകുമാർ

ത്രാഡക യോഗം -2
*******************
*ദീപ ത്രാഡകം*
~~~~~~~~~~~~
ത്രാഡക യോഗം 1-ൽ  (ബിന്ദുത്രാഡകം) നാം പഠിച്ച രീതിയാണ് പൊതുവേ ഇവിടെയും അനുവർത്തിക്കേണ്ടത്.

നെയ്യ് / എള്ളെണ്ണ / വെളിച്ചെണ്ണ ഒഴിച്ച് കത്തിച്ചു വച്ച ഒരു തിരിയിട്ട വിളക്കോ , മൺചിരാതോ ഇതിനായി ഉപയോഗിക്കാം.

 മെഴുകുതിരി, മണെണ്ണ വിളക്ക് ഇവ ഒഴിവാക്കുക.

ദീപത്തിലേയ്ക്ക് 10 Second സമയം ഇമ വെട്ടാതെ നോക്കുക. ശേഷം പ്രസ്തുത ദീപത്തെ *ഹൃദയ മദ്ധ്യത്തിൽ ( അനാഹത ചക്രത്തിൽ* കഴിയാവുന്നിടത്തോളം സമയം കാണുക.

ശേഷം കണ്ണ് തുറന്ന് വീണ്ടും ദീപത്തെ നോക്കുക. അങ്ങനെ പരിശീലനം അവർത്തിക്കുക ( ബിന്ദു ത്രാഡകത്തിൽ നാം പരിചയപ്പെട്ട രീതി )

*പ്രയോജനങ്ങൾ*

ഭക്തി, സ്നേഹം, ദയ, ആർദ്രത, സന്തോഷം ശാന്തി എന്നിവ മനസിനുണ്ടാകുന്നു.

മനസ് ശാന്തവും, സ്വസ്തവും, സന്തോഷ പൂർണവുമായി തീരുന്നു.

തേജസ് വർദ്ധിക്കുന്നു.

ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ ദൂരീകരിക്കുന്നു. കൂടിയ ബ്ലഡ് പ്രഷർ കുറയ്ക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ നിവാരണം ചെയ്യുന്നു.

കണ്ണുകൾ തേജോമയമാകുന്നു. ആകർഷണീയത [ magnatism ] വർദ്ധിക്കുന്നു.

അനാഹത ചക്രം ജാഗ്രത്താകുന്നു. പ്രാണശക്തി Active ആയി കുണ്ഡലിനീ ശക്തി ഉണർത്തുന്നു.

.....................
🙏
എ.വി. കൃഷ്ണകുമാർ

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര