യോഗയും പ്രാണായാമവും, എ.വി. കൃഷ്ണകുമാർ
*യോഗയും പ്രാണായാമവും*
യോഗ ശാസ്ത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പരിശീലനമാണ് പ്രണായാമം.
പ്രാണനെ ആയാമം ചെയ്യുന്ന [ നിയന്ത്രിക്കുന്ന ] പരിശീലനമാണ് പ്രാണായാമം. പ്രാണൻ എന്നാൽ സർവ്വചരാചരങ്ങളിലും അന്തർലീനമായി കുടികൊള്ളുന്ന ഈശ്വരശക്തി അല്ലെങ്കിൽ ചൈതന്യം എന്ന് പൊതുവേ പറയാം. പ്രാണശക്തി നമ്മുടെയുള്ളിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ് നാം ജീവിയ്ക്കുന്നത്...!
എപ്പോഴാണോ പ്രാണ നമ്മിൽനിന്ന് വിട്ടകലുന്നത് അപ്പോൾ നമ്മുടെ ശരീരം ജഡ വസ്തുവായി മാറുന്നു (മരണം). പ്രാണനാണ് നമ്മുടെ ഈ ശരീരത്തെ ജീവി സത്താക്കി നിലനിറുത്തുന്നത്.
നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ നടക്കുന്ന കോടാനുകോടി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന, നിയന്ത്രിക്കുന്ന, ഭരിക്കുന്ന ശക്തി പ്രാണനാണ് .
പ്രാണ്യതേ അനേന ഇതി പ്രാണ: [ പ്രാണനം ചെയ്യുന്ന ie നിലനിർത്തുന്ന ശക്തി ഏതോ അത് പ്രാണൻ]
ആ പ്രാണശക്തി ശരീരത്തിന്റെ ഉള്ളിൽ പ്രവർത്തിക്കുമ്പോൾ ശരീരം ശിവമയം ആയി മാറുന്നു. എപ്പോഴാണോ പ്രാണൻ ശരീരത്തിൽനിന്ന് എന്നെന്നേക്കുമായി വിട്ടകലുന്നത്, അപ്പോൾ ശരീരം ശവമായി...!
ഉപനിഷദ് പറയുന്നു: - കണ്ണിനു കാഴ്ച നൽകുന്ന ശക്തിയും, ചെവിയെ കേൾപ്പിക്കുന്ന ശക്തിയും, നാവിന് രുചികളെ, തിരിച്ചറിയാൻ കഴിവ് നൽകുന്ന ശക്തിയും പ്രാണനാണ്.
*ശ്വാസവും പ്രാണനും*
ഇവ രണ്ടാണ് . ശ്വാസോച്ഛ്വാസ പ്രവർത്തനം നടത്താൻ കഴിയുന്നത് പ്രാണന്റെ സഹായത്താലാണ്. എന്നാൽ ശ്വാസനിയന്ത്രണത്തിലൂടെ സൂക്ഷ്മ ശക്തിയായ പ്രാണനെ അറിയാൻ / നിയന്ത്രിക്കാൻ കഴിയുമെന്ന് യോഗിമാർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാണായാമവിദ്യ അവർ ആവിഷ്കരിച്ചത്.
*പ്രാണായാമങ്ങൾ നിരവധി*
നാഡീ ശുദ്ധി,പൂരക രേചകം , കപാലഭാതി സക്രിയ, ഭസ്ത്രിക, ഉജ്ജായി , ശീതളി ശീൽക്കാരീ, സൂര്യ ഭേദന ചന്ദ്ര ഭേദന, ഊർജ പ്രാണായാമങ്ങൾ, കുണ്ഡലിനി പ്രണാമങ്ങൾ എന്നിങ്ങനെ നിരവധി പ്രാണായാമങ്ങൾ ഉണ്ട്.
ഒരു ഗുരുവിന്റെ നേരിട്ടുള്ള ശിക്ഷണത്തിൽ നിന്നുവേണം പ്രാണായാമം പരിശീലിക്കാൻ...
തുടരും
..............
എ.വി. കൃഷ്ണകുമാർ

Comments
Post a Comment