യന്ത്രങ്ങൾ എന്ത്
യന്ത്ര യോഗം / യന്ത്ര നിർമ്മിതി എന്നത് യഥാർത്ഥത്തിൽ ഭാരതത്തിൽ ഉള്ളത് തന്നെ. ആത്മീയ / മന്ത്ര ശക്തിയുള്ള ഒരു ശരിയായ ഗുരുവിന് / ആചാര്യന് പ്രസ്തുത ശക്തിയെ ഒരു തകിടിലോ / ഏലസിലോ / യന്ത്രത്തിലോ / കല്ലിലോ സന്നിവേശിപ്പിച്ച് ചൈതന്യവൽക്കരിക്കാൻ കഴിയും. നിശ്ചിത ഉദ്ദേശത്തോടെ / സങ്കൽപത്തോടെ ചെയ്യുന്ന ( കാമ്യ / ആത്മീയ ഫല സിദ്ധി) ഈ ശക്തി ചാലനത്താൽ പ്രസ്തുത വസ്തു Active ആവുകയും, ഉദ്ദേശിക്കുന്ന ഫലസിദ്ധി നൽകാൻ പ്രാപ്തമാവുകും ചെയ്യും.
എന്നാൽ ഇന്ന് യന്ത്ര നിർമാണ രഹസ്യം, അതിലേയ്ക്കുള്ള ശക്തി ചാലനം ഒക്കെ അറിയാവുന്നവർ വിരളമാണ്. ഏതെങ്കിലും ഒരു പ്രസിലെ അച്ചിൽ വാർത്തെടുത്ത്, വിപണി കൈയ്യടക്കാനുള്ള / പണം സമ്പാദിക്കാനുള്ള ഒന്നായി ചിലർ ഇതിനെ ദുരുപയോഗം ചെയ്യുന്നു എന്നത് കഷ്ടമാണ്.
മന്ത്രത്തിന്റെ പേരിൽ / യന്ത്രത്തിന്റെ പേരിൽ / ആത്മീയ ഗുരുക്കന്മാർ ചമഞ്ഞ് ചിലർ സാധാരണ മനുഷ്യരെ വഞ്ചിക്കുന്നു. അവരുടെ ധനവും, മറ്റും തട്ടിയെടുക്കുന്നു. അങ്ങനെ ആത്മീയതയുടെ പേരിൽ കള്ള കച്ചവടം നടത്തുന്നവർക്ക് പ്രകൃതിയുടെ / കർമ്മനിയമങ്ങളുടെ / ധർമത്തിന്റെ ശിക്ഷ വിദൂര ഭാവിയിലല്ലാതെ ലഭ്യമാകും. അത് പ്രകൃതി നിയമം..
പറ്റിക്കാം... പക്ഷേ എല്ലാവരേയും എല്ലാ കാലവും പറ്റിക്കാൻ കഴിയില്ല എന്ന സത്യം അവർ തിരിച്ചറിയുമോ .. എന്തോ..?!
Comments
Post a Comment