ത്രാഡക യോഗം , ബിന്ദു ത്രാഡകം
ത്രാഡക യോഗം ( ബിന്ദു ത്രാഡകം - ഒന്നാം നില )
.............................
ഇന്ന് ത്രാഡക യോഗത്തിന്റെ പ്രാരംഭ പരിശീലനങ്ങൾ പഠിക്കാം.
ത്രാഡ(s)കം യോഗയിലെ ഒരുയർന്ന പരിശീലനമാണ്. ത്രാഡകം പ്രധാനമായും കണ്ണിന്റെ ഏകാഗ്രതയെ / Gazing power അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെട്ടുത്തിയ പരിശീലനമാണ്.
നട്ടെല്ല് നിവർത്തി നിലത്തോ / കസേരയിലോ ഇരിക്കുക. 5 -7 അടി അകലത്തിലായി
കണ്ണിന്റെ നേരെ ഭിത്തിയിൽ , കഴിവതും വെള്ള പ്രതലത്തിൽ കണ്ണിന് കാണാൻ കഴിയുന്ന വിധത്തിൽ , ഒരു ബിന്ദു ( ചുവന്ന പൊട്ട്) ഇടുക.
10 Second സമയം കണ്ണടയ്ക്കാതെ / ഇമവെട്ടാതെ ആ ബിന്ദുവിൽ നോക്കുക. ശേഷം കണ്ണടയ്ക്കുക. പ്രസ്തുത ബിന്ദുവിനെ പുരിക മദ്ധ്യത്തിൽ കാണുക. എത്ര സമയം ആ ബിന്ദുവിനെ കണ്ണടച്ച് പുരിക മദ്ധ്യത്തിൽ കാണാൻ കഴിയുന്നുവോ, അത്രയും സമയം മനസിനെ ആ ബിന്ദുവിൽ ഉറപ്പിച്ച് നിർത്തുക. ഉള്ളിൽ നിന്ന് ബിന്ദു മറയുമ്പോൾ
വീണ്ടും കണ്ണ് തുറന്ന് പുറത്തെ ബിന്ദുവിൽ10 സെക്കന്റ് നോക്കുക.. ശേഷം കണ്ണടച്ച് പുരികമ ദ്ധ്യേ ബിന്ദുവിനെ മേൽ വിവരിച്ച പോലെ കാണുക.
ഇങ്ങനെ 10 തവണ മേൽ പരിശീലനം ആവർത്തിച്ച് ചെയ്യുക. ഇങ്ങനെ 5 ദിവസം ചെയ്യുക.
ശേഷം 10 Second എന്നത് 15 / 20 / 25 / 30 Second എന്നീ ക്രമത്തിൽ സമയം ദീർഘിപ്പിച്ച് കൊണ്ടു വരിക.
അങ്ങനെ 30 Second എന്ന നിലയിൽ പുറത്തും, സുഖമായി / ശാന്തമായി ഉള്ളിലും ത്രാഡകം ചെയ്യാൻ കഴിയുമ്പോൾ ത്രാഡകം ഒന്നാം നില പൂർത്തിയായി . 30 Second ത്രാഡകം 21 ദിവസം തുടർച്ചയായി പരിശീലിക്കുക. അപ്പോൾ ത്രാഡക യോഗം ഒന്നാം നില സിദ്ധമാകും.
*പ്രയോജനങ്ങൾ*
ത്രാഡകത്തിലൂടെ മനസിന്റെ ഏകാഗ്രതയും, ശക്തിയും വർദ്ധിക്കുന്നു.
ആജ്ഞാശക്തി വർദ്ധിക്കുന്നു.
മനോ ദൗർബല്യങ്ങൾ / വൈകല്യങ്ങൾ മാറി മനസ് ശുദ്ധവും / ശക്തവും ആയി മാറുന്നു.
ബുദ്ധിശക്തി വർദ്ധിക്കുന്നതൊപ്പം, സൂഷ്മ ബുദ്ധി തെളിയുന്നു.
ധാരണ - ധ്യാന ശക്തി ഉണരുന്നു.
ആജ്ഞാ ചക്രം ജാഗ്രത്താവുന്നു.
.......................
എ.വി. കൃഷ്ണകുമാർ

Comments
Post a Comment