സർവ്വ പ്രശ്നങ്ങളുടേയും സമൂല പരിഹാരം യോഗയിലൂടെ



*സർവ്വ പ്രശ്നങ്ങളുടേയും സമൂല പരിഹാരം യോഗയിലൂടെ..*

യോഗയുടെ വീക്ഷണത്തിൽ പ്രശ്നങ്ങളെ പൊതുവേ 3 ആയി തിരിക്കാം

1. ആദ്ധ്യാത്മികം (വ്യക്തി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ; NB : ആത്മീയത എന്നർത്ഥമല്ല ആദ്ധ്യാത്മികത്തിന് ഇവിടെയുള്ളത് )

സ്വന്തം പ്രവൃത്തികൾ  കൊണ്ടോ, ജീവിത ശൈലിയിലുള്ള തകരാറുകൾ മൂലമോ, ഒരാൾക്ക് ശാരീരിക- മാനസിക- ബൗദ്ധിക - ആത്മീയ തലങ്ങളിൽ നേരിടുന്ന വിഷമതകൾ ആണ് ഈ വിഭാഗത്തിൽ വരിക

ഉദാഹരണമായി നിരന്തരമായ മദ്യപാനത്തിലൂടെ കരൾ രോഗ ബാധിതനായി കിടക്കുന്ന ഒരാൾ. അയാൾക്ക് ആ അവസ്ഥ വരാനുള്ള മൂലകാരണം ഒരു ആരോഗ്യ നിയമത്തിന്റെ ലംഘനം മൂലമാണ്.. ആത്യന്തികമായി സ്വന്തം ആരോഗ്യത്തെ ഈ വിധം നശിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്വം ആ വ്യക്തിയിൽ നിക്ഷിപ്തമാണ്., മറ്റാരും അതിന് കാരണക്കാരല്ല.!

2. ആതി ഭൗതികം ( മറ്റുള്ളവരാൽ വ്യക്തിക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന വൈഷമ്യങ്ങൾ )

ഉദാ: റോഡിലൂടെ നടന്നു പോകുന്ന ഒരാളെ, ഒരു ബൈക്ക് ഇടിക്കുക, അയാളുടെ കാൽ ഒടിയുക, കുറേ പേർ ചേർന്ന് ഒരാളെ മർദ്ദിക്കുക, പട്ടി/ പാമ്പ് എന്നിവയുടെ ദംശനമേൾക്കുക etc

ഇവിടെ വ്യക്തി നേരിട്ട് അല്ലാതെ, മറ്റൊരാളാൽ / വാഹനത്താൽ / ജീവിയാൽ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ ഈ വിഭാഗത്തിൽ പെടും.

3. അതി ദൈവീകം ( പ്രകൃത്യാതീത ശക്തികളാലോ, സൂഷ്മ ശക്തി കളാലോ വ്യക്തിത് ഉണ്ടാകുന പ്രശ്നങ്ങൾ )

ഇടിമിന്നൽ, ഭൂകമ്പം, സുനാമി എന്നിവയാൽ വ്യക്തിക്ക് അപകടം പിണയുക / ജീവഹാനി സംഭവിക്കുക..

 ആഭിചാരം, ദുർമന്ത്രവാദം എന്നിവയാൽ വ്യക്തി ദ്രോഹിക്കപ്പെടുക.

എന്നിങ്ങനെയുള്ള കാര്യങ്ങ അതി ദൈവീക പ്രശ്നത്തിൽപ്പെടും...

ഇവിടെ ആത്യന്തികമായി ഈ മൂന്ന് പ്രശ്നങ്ങളും വ്യക്തിയാണ് അനുഭവിക്കേണ്ടി വരിക. അതിൽ അയാളുടെ വ്യക്തി ജീവിതത്തിന് , ഒപ്പം പൂർവ്വജന്മ കർമ്മങ്ങൾക്ക് ഏറെ സ്വാധീനമുണ്ട്..

യോഗനിഷ്ഠനായി ജീവിക്കുന്ന ഒരാൾക്ക് ഈ ത്രിവിധ പ്രശ്നങ്ങളിൽ /താപത്രങ്ങളിൽ / ദു:ഖങ്ങളിൽ  നിന്ന് മുക്തനാകാൻ കഴിയുമെന്ന് യോഗ പായുന്നു.

യോഗോപാസന, മന്ത്രജപം, ധ്യാനം, പ്രാർത്ഥന ഒപ്പം യോഗ നിർദ്ദേശിക്കുന്ന ശരിയായ ഒരു ജീവിതചര്യ പുലർത്തുന്ന ഒരാൾക്ക്  മേൽ സൂചിപ്പിച്ച താപത്രയങ്ങൾ ബാധിക്കില്ല എന്ന് ആചാര്യ വചനം

............
സസ്നേഹം,
എ.വി. കൃഷ്ണകുമാർ

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര