യോഗയും, യോഗാസനങ്ങളും, എ.വി. കൃഷ്ണകുമാർ
യോഗയും., യോഗാസനങ്ങളും
യോഗ ഈശ്വരീയമായ ശാസ്ത്രമാണ്.
മനുഷ്യന്റെ ശാരീരിക - മാനസിക- ബൗദ്ധീക - ആത്മീയ തലങ്ങളെ വികസിപ്പിക്കുക,
ശ്രേഷ്ഠമായ കുടുംബ - സമൂഹ-രാഷ്ട്ര - ലോക നിർമ്മിതി. അതിനായി വ്യക്തിയേയും, സമാജ ത്തേയും പടിപടിയായി ഉയർത്തുക.
രോഗവിമോചനം, രോഗപ്രതിരോധം, സമ്പൂർണ ആരോഗ്യം.
ഇവയൊക്കെയാണ് യോഗ പരിശീലനത്തിന്റെ പൊതുവായ ലക്ഷ്യങ്ങൾ.
ഈ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള ദർശനവും, പ്രായോഗിക മാർഗങ്ങളും യോഗയിലുണ്ട്. യോഗാസനങ്ങൾ അവയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒരു യോഗ പരിശീലന ക്രമമാണ്.
എന്താണ് യോഗാസനം
ശ്രീ പരമേശ്വരൻ ഗുരു പരമ്പരകളിലൂടെ നിർദ്ദേശിച്ച സ്ഥിതിയിലോ, ചലനത്തിലോ, ഒരു സാധകൻ , തന്റെ യോഗ ഉപകരണങ്ങളായ ശരീരം, ദൃഷ്ടി, ശ്വാസം, മനസ്സ് എന്നിവയെ സ്ഥിരമായും, സുഖമായും സന്നിവേശിപ്പിക്കുന്ന പ്രക്രിയയെയാണ് യോഗാസനം എന്ന് വിളിക്കുന്നത്.
'സ്ഥിര സുഖമാസനം' എന്നാണ് യോഗാസനങ്ങളെ വിശേഷിപ്പിക്കുന്നത്. അതായത് ഒരു യോഗാസനം പൂർണമാകണമെങ്കിൽ / ഫലദായകമാവണമെങ്കിൽ അതിൽ സാധകന്റെ ശരീരവും, ദൃഷ്ടിയും, ശ്വാസഗതിയും, മനോനിലയും ഒരു പോലെ ലയിച്ചു ചേരണം. പരിശീലിക്കുന്ന ആസനം ചലന പ്രാധാന്യമുള്ള യോഗാസനമെങ്കിൽ (ഗത്യാത്മക വിഭാഗത്തിലെ യോഗാസനങ്ങൾ ) ആ യോഗാസനത്തിന്റെ ചലനത്തിൽ ( ഉദാ: മേരു ദണ്ഡാസനമെങ്കിൽ ; കാലുകളുടെ ശാരീരിക ചലനത്തിൽ, ദൃഷ്ടിയും, ശ്വാസവും, മനസും ലയിച്ച് ചേരണം ) മേൽപ്പറഞ്ഞ 4 ഘടകങ്ങളും ചേർന്ന് വരണം
സ്ഥിതി യോഗാസനമെങ്കിൽ ( ഉദാ: ശീർഷാസനം ) അതിലും ശരീര- ദൃഷ്ടി - ശ്വാസ - മനോ ഗതികളുടെ സംയോജനമുണ്ടാകണം.
പുതുതായി യോഗ പഠിച്ചു തുടങ്ങുന്ന ഒരാൾ നേരിട്ട് യോഗാസനങ്ങളിലേയ്ക്കല്ല കടക്കുന്നത്. അയാൾ ആദ്യം യോഗ വ്യായാമങ്ങൾ [ പാദ - കര - നേത്ര - ഗ്രീവ - മേരു ദണ്ഡ വഴക്കത്തിനുള്ള പരിശീലനങ്ങൾ ] ആണ് പഠിക്കുക. ശേഷം സൂര്യനമസ്ക്കാര പരിശീലനം ചെയ്യും. അതിന് ശേഷമാണ് യോഗാസനങ്ങൾ ആരംഭിക്കുക..!
ശേഷം ഗത്യാത്മ യോഗാസനങ്ങൾ , സ്ഥിതി യോഗാസനങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലുള്ള യോഗാസനങ്ങൾ പഠിച്ചു തുടങ്ങും..
മേരുദണ്ഡാസനം, പവന മുക്താസനം, നൗ കാസനം, ഊർദ്ധപാദ ഹസ്താസനം, മയൂരാസനം, ശലഭാസനം, അനന്താസനം, ഭുജംഗാസനം, ശീർഷാസനം എന്നിവ വിശേഷപ്പെട്ട ചില യോഗാസനങ്ങൾക്ക് ഉദാഹരണമാണ്..

Comments
Post a Comment