യോഗയും, ജീവിത വിജയവും , എ.വി. കൃഷ്ണകുമാർ

യോഗയും, ജീവിത വിജയവും
.......................................
യോഗയുടെ വീക്ഷണത്തിൽ വിജയം എന്നത് ആത്മീയവും, ഭൗതീകവുമായ സമ്പൂർണ ജീവിതവിജയമാണ്.

ജീവിതത്തിൽ വിജയം /സന്തോഷം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എപ്പോഴും ജീവിതത്തിൽ ശാന്തിയും, സമാധാനവും, ആനന്ദവും, സൗഖ്യവും ഉണ്ടാവാനാണ്‌ ഏവരും കൊതിക്കുന്നത്. വിജയം, ധന- ധാന്യ സമ്പത് സമൃദ്ധി, ഐശ്വര്യം, ആരോഗ്യം എന്നിവ കാംക്ഷിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.

എന്നാൽ ജീവിതത്തിലെ പല പ്രതികൂല സാഹചര്യങ്ങളും, മറ്റും നമ്മുടെ ഈ ആഗ്രഹങ്ങൾക്ക് വിലങ്ങ് തടി ആവാറുണ്ട്. രോഗവും, ദു:ഖവും, ദുരിതവും,  സാമ്പത്തിക പ്രതിസന്ധികളും മറ്റുമൊക്കെ നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കാറുണ്ട്.

ഇനി എന്ത് ചെയ്യണം?

 ജീവിത വിജയത്തിന് എന്താണ് പോം വഴി?

 ദുഃഖവും, ദുരിതവും മാറി Life ആനന്ദകരമാക്കാൻ എന്താണ് മാർഗം?

ഈ ചോദ്യങ്ങൾ മനസിലൂടെ കടന്നു പോകാത്തവരായി ആരും തന്നെ ഉണ്ടാവില്ല..!

യോഗ ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം  നൽകുന്നു...

ആ ഉത്തരം ഇതാണ് *സാധന*

സാദ്ധ്യം അതായത് ലക്ഷ്യം (ജീവിത വിജയം ) നേടാൻ നാം ചെയ്യുന്ന പരിശീലങ്ങളാണ് സാധനകൾ.

അവയെ രണ്ടായി തിരിക്കാം
1. നിത്യ സാധന ( മുടങ്ങാതെ ദിവസവും ജീവിതത്തിൽ അനുഷ്ഠിക്കേണ്ടത് )

അവ പൊതുവിൽ 6 എണ്ണമാണ് : പ്രാണായാമം, ജപം, ധ്യാനം, പ്രാർത്ഥന, സ്വാദ്ധ്യായം, സത്സംഗം

2. നൈമിത്തിക സാധന ( വല്ലപ്പോഴും / ചില സമയത്ത് / കാലയളവിൽ / മാസത്തിൽ ഒരിക്കൽ ചെയ്യേണ്ടവ )

ക്ഷേത്ര ദർശനം, പുരശ്ചരണ സാധനകൾ, തപസ്സ്, Special സാധനകൾ ( കാമ്യ/ പ്രായശ്ചിത്ത സാധനകൾ etc )

ഇതിൽ നിത്യ സാധനയെ ആത്മ സാധന എന്ന് കൂടി വിളിക്കാം. ഇത് എന്നും ചെയ്യേണ്ടതാണ്. ഏതൊന്നിനെ അറിഞ്ഞാൽ / ദർശിച്ചാൽ സർവ്വ സൗഭാഗ്യങ്ങളും ഉണ്ടാകുന്നുവോ , ആ നിത്യ സത്യത്തിലേയ്ക്ക് നമ്മെ നയിക്കുന്നവയാണ് ആത്മ സാധനകൾ.

മേൽ സാധനകൾ ജീവിതത്തിൽ ശരിയായി  അനുഷ്ഠിച്ചാൽ ഭൗതീക - ആത്മീയ പുരോഗതി ( പുരുഷാർത്ഥങ്ങൾ ) സാധകന് കൈവരുമെന്ന് ഋഷീശ്വരന്മാർ പറയുന്നു.

ഇവയൊക്കെ ഗുരു പരമ്പരകളിലൂടെ ദീക്ഷാ രൂപത്തിൽ പഠിക്കുന്നതാണ് ഉത്തമം.

ദിവസത്തിൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ആത്മ സാധനയ്ക്കായി മാറ്റി വച്ചാൽ ജീവിതം സന്തോഷകരമായി തീരുമെന്ന് ആചാര്യ വചനം

"ഈ ലോകത്തിൽ ഈശ്വരനെ തേടുന്നവനാരോ അവനാണ് യഥാർത്ഥ ബുദ്ധിശാലി " - സ്വാമി ശ്രീ. പരമഹംസ യോഗാനന്ദ
..................................
എ.വി. കൃഷ്ണകുമാർ

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര