ശരനൂൽയോഗം പഠിക്കാം ആധുനിക ജീവിതത്തിലെ തിരക്കിലും മാനസിക സമ്മർദ്ദങ്ങളിലും നിന്നും മോചനം കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് ശരനൂൽ യോഗം ഒരു അനുഗ്രഹമാണ്. ശരീരവും മനസ്സും ആത്മാവും സമന്വയിപ്പിക്കുന്ന സമഗ്രമായ ഒരു ആത്മീയ-ആരോഗ്യ മാർഗമാണ് ശരനൂൽ യോഗം. 🌿 ശരനൂൽ യോഗത്തിന്റെ പ്രധാന പ്രയോജനങ്ങൾ: ✨ മാനസിക സമാധാനം: ധ്യാനം, പ്രാണായാമം എന്നിവയിലൂടെ മനസ്സിലെ ആശങ്കകളും ഉത്കണ്ഠകളും കുറയുകയും അന്തരിക സമാധാനം ലഭിക്കുകയും ചെയ്യുന്നു. ✨ ശാരീരിക ആരോഗ്യം: ശരീരത്തിന്റെ ഫിറ്റ്നസ് വർധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു. ✨ ആത്മീയ വളർച്ച: ജീവിതത്തിന്റെ ആഴത്തിലുള്ള അർത്ഥം തിരിച്ചറിയാനും ആത്മബോധം നേടാനും സഹായിക്കുന്നു. ✨ ഏകാഗ്രതയും ഓർമ്മ ശക്തിയും വർധിപ്പിക്കുന്നു: വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ഏകാഗ്രതയും പ്രവർത്തനക്ഷമതയും ഉയർത്താൻ സഹായകരമാണ്. ✨ ജീവിതശൈലി മാറ്റം: ശരനൂൽയോഗം എന്നത് ഒരു വ്യായാമം മാത്രമല്ല, അത്യുന്നതമായ ഒരു ധ്യാനക്രിയയാണ്. നല്ല ചിന്തയും നല്ല പ്രവൃത്തിയും വളർത്തുന്ന ഒരു സമഗ്ര ജീവിതശൈലിയാണ്. 🧎 എന്തുകൊണ്ട് ഈ ക്ലാസിൽ പങ്കെടുക്കണം?...
ജീവിതവിജയത്തിൻ്റെ രഹസ്യവിദ്യ അഥവാ വജ്ര ശക്തികല ഇനി 30 മിനിറ്റ് കൊണ്ട് ഊർജ്ജസ്വലരാകാം ! ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിൻ്റെ അതുല്യമായ ഒരു ധ്യാന പരിശീലന കോഴ്സാണ് വജ്രശക്തി കല. കേവലം 30 മിനിറ്റ് കൊണ്ട് നിങ്ങളിൽ അനന്തമായ ഊർജ്ജപ്രവാഹം സൃഷ്ടിക്കുവാൻ സാധിക്കുന്ന വിധത്തിലുള്ള ശാസ്ത്രീയമായ യോഗ ധ്യാന പരിശീലന പദ്ധതികളടങ്ങിയ ഒരമൂല്യ കോഴ്സാണ് വജ്രശക്തികല. വീഡിയോ കാണുക👇 https://youtu.be/PYr6gV60xD0?si=7l9_JtjtBZ-JPEVb കോഴ്സിനെ പറ്റി കൂടുതൽ അറിയാൻ വായിക്കുക👇 🪷 *ജീവിതത്തിൽ വജ്ര ശക്തികലയുടെ പ്രാധാന്യം ശാന്തവും ശക്തവും ഊർജ്ജസ്വലവുമായ ശരീരവും മനസ്സും, സൂക്ഷ്മമായ ബുദ്ധിയും അതോടൊപ്പം ഈശ്വരാനുഗ്രഹവും ഒന്നു ചേരുമ്പോഴാണ് ജീവിതം വിജയപ്രദമാകുന്നതെന്ന് ഗുരുക്കന്മാർ പറയുന്നു. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ നമ്മുടെ കർമ്മമേഖലയിൽ പ്രവർത്തിക്കുവാനും, രോഗങ്ങളെ അകറ്റി സദാ ആനന്ദവും കർമ്മകുശലതയും വിജയ ശക്തിയും ജീവിതത്തിൽ പ്രാപ്തമാക്കുവാനും ഉതകുന്ന വിധത്തിൽ ഹിമാലയൻ സിദ്ധാശ്രമ ഗുരുപരമ്പര ചിട്ടപ്പെടുത്തിയ അതിശക്തമായ ഒരു ധ്യാന യോഗ പരിശീലന പദ്ധതിയാണ് വജ്ര ശക്തികല...
ഓം ശ്രീ മൂകാംബികേ നമഃ 🙏 ധന്യാത്മൻ, ആത്മപ്രണാമം ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ഈ വർഷത്തെ തീർത്ഥാടനം 2026 ഏപ്രിൽ 17,18,19 തീയതികളിലായി കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര സന്നിധിയിലേക്കാണ്. തീർത്ഥാടനത്തോടൊപ്പം സമയമാർഗ്ഗ ലളിതാമഹായാഗവും, ചണ്ഡികാ മഹാമന്ത്ര ജപവും, മഹാ സരസ്വതി പൂജയും അവിടെവച്ച് നടത്തുന്നു. ലളിതാംബിക, ചണ്ഡികാ, സരസ്വതി എന്നീ ദേവിമാരുടെ സവിശേഷമായ ജപ - ഹോമാദി അനുഷ്ഠാന ക്രമങ്ങളോടെ നടക്കുന്ന ഈ ത്രിശക്തിമഹായജ്ഞം കലികാലത്തിൽ നടക്കുന്ന അപൂർവങ്ങളിൽ അപൂർവ്വമായ സമയമാർഗ്ഗ യജ്ഞമെന്ന് ആചാര്യന്മാർ വിശേഷിപ്പിക്കുന്നു. കുടുംബ ഐശ്വര്യം, ധനധാന്യ സമ്പദ് സമൃദ്ധി, ഗ്രഹദോഷ നിവാരണം, ശത്രുബാധാദി ദോഷ നിവാരണം, വിദ്യാ പുരോഗതി, ആയുരാരോഗ്യസൗഖ്യം എന്നിവ നേടുവാൻ ഈ യജ്ഞം നമ്മെ പ്രാപ്തരാക്കുന്നു. ആദി പരാശക്തി പ്രത്യക്ഷ രൂപത്തിൽ വിളങ്ങുന്ന മൂകാംബിക ക്ഷേത്രത്തിലേക്കും കുഡജാദ്രിയിലേക്കുമുള്ള തീർത്ഥാടനവും, അവിടെ വെച്ച് നടക്കുന്ന ത്രിശക്തിമഹായജ്ഞവും ഏറ്റവും പവിത്രമായ,അസുലഭമായ ആത്മീയ അനുഷ്ഠാന ക്രിയകളാണ്. ആയതിനാൽ ഈ അവസരം ഏവരും വിനിയോഗിക്കുക. തീർത്ഥാടനത്തിൽ പങ്കെടുക്കുക. ധന്യരാകുക തീർത്ഥാടനത...
Comments
Post a Comment