ത്രിദിന യോഗ ക്യാമ്പ്
🙏 ഓം നമ: ശിവായ
ശക്തി ചാലിനി ശിവ മഹാക്രിയ : ത്രിദിന യോഗ ക്യാമ്പ്
മഹാദേവന്റെയും ഗുരു പരമ്പരകളുടെയും അനുഗ്രഹാശിസുകളോടെ കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ ആരംഭിച്ച ത്രിദിന ശക്തി ചാലിനി ശിവ മഹാക്രിയ ക്യാമ്പ് പൂർണമായി.
കുതിച്ച് പായാൻ വെമ്പുന്ന, ഉണർന്നു വരുന്ന കുണ്ഡലിനീ ശക്തിയെ ഉള്ളിൽ വഹിച്ച 45 ളം സാധകർ അവരുടെ ആത്മീയ സാന്നിദ്ധ്യം കൊണ്ട് ശിവ മഹാക്രിയ ക്യാമ്പിനെ ധന്യമാക്കി.
2021 ഡിസംബർ 24 ന് ആരംഭിച്ച ക്യാമ്പ് 26 ന് പരിസമാപിച്ചു. ശക്തി ചാലിനി ശിവ മഹാക്രിയ, ഏക ഷഷ്ഠി ബിന്ദു ക്രിയ, 85 round പഞ്ചാക്ഷരീ പ്രാണായാമം , സപ്താംഗ ശിവ മഹാക്രിയ, സ്വാദ്ധ്യായ- സത്സംഗങ്ങൾ, യോഗാസനങ്ങൾ, Chants എന്നിവ ക്യാമ്പിന്റെ ഭാഗമായി.
ഗുരുക്കന്മാരുടെ ആദൃശ്യമായ സാന്നിദ്ധ്യവും, അനുഗ്രഹവും കൊണ്ട് ധന്യമായ, ആത്മീയമായ നിർവൃതിയും ആനന്ദവും പരമശാന്തിയും നിറഞ്ഞു നിന്ന ത്രിദിന ക്യാമ്പ് ഒരു പുതിയ നവോൻമേഷവും , പ്രചോദനവും സാധകരിൽ സൃഷ്ടിച്ചു.
തങ്ങളുടെ ആത്മീയ സാന്നിദ്ധ്യം കൊണ്ട് ക്യാമ്പിനെ ധന്യമാക്കിയ എല്ലാ സാധകരേയും മഹാദേവനും, ഗുരുപരമ്പരകളും അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ ഇത്രയും മനോഹരമായ രീതിയിൽ ഒരു ക്യാമ്പ് നടത്താൻ അക്ഷീണം പ്രവർത്തിച്ച സുധീഷ് ജി, ഈശ്വരൻ സർ എന്നിവരോടുള്ള യോഗോപാസനാ കേന്ദ്രത്തിന്റെ അകൈതവമായ നന്ദി അറിയിക്കുന്നു.
എല്ലാവരിലും നന്മകൾ ഭവിക്കട്ടെ . മഹാദേവൻ അനുഗ്രഹിക്കട്ടെ . ഓം നമ: ശിവായ
🙏
ജയ് ഗുരുദേവ്🌹
🙏🏻🕉️👍❤ All photos r very very nice🙏🏻🙏🏻🙏🏻🙏🏻
ReplyDeleteEllam nannayi pankedukkan pattathathil vishamam thonnunnu
ReplyDeleteIt is a great blessing of Almighty God to give me an Acharya like Sri Krishnakumarji who helped to practice self realisation.
ReplyDeleteलोकाः समस्ताः सुखिनो भवन्तु ।
പ്രണാമം ,
ReplyDeleteഇനിയും ഇതുപോലുളള ക്യാമ്പുകള്‍ ഉണ്ടാകട്ടെ .സാധകന്മാര്‍ക്ക്,ആത്മീയ അന്തരീക്ഷത്തിന്റെ ഊര്‍ജ്ജം ലഭിക്കുവാനും ക്യാമ്പുകള്‍ പ്രയോജനപ്പെടും.
മൂന്നുദിവസം ,പോയത് അറിഞ്ഞില്ല.