ഉറക്കക്കുറവ് പരിഹരിക്കാൻ ആയുഷ്കല ധ്യാനം
ധ്യാനം ശരീരത്തെയും മനസ്സിനെയും ബുദ്ധിയെയും നമ്മുടെ ഉള്ളിൽ കുടികൊള്ളുന്ന ആത്മചൈതന്യത്തെയും ഉണർത്തുന്ന, ഉയർത്തുന്ന ലളിതമായ ഒരു യോഗവിദ്യയാണ്.
ആധുനിക കാല മനുഷ്യൻ നേരിടുന്ന അനേക പ്രശ്നങ്ങളിൽ ഒന്നാണ് ഉറക്കക്കുറവ്. 16 / 18 മണിക്കൂർ ജോലി ചെയ്യുന്ന ഒരാൾ കുറഞ്ഞത് 6 മണിക്കൂർ മുതൽ 8 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
രാവിലെ മുതൽ രാത്രി വരെ നാം ജ്ഞാനേന്ദ്രിയങ്ങളിലൂടെയും കർമ്മേന്ദ്രിയങ്ങളിലൂടെയും ആർജ്ജിച്ച അറിവുകളെ/ അനുഭവങ്ങളെ തലച്ചോർ മസ്തിഷ്ക ഭാഗങ്ങളിൽ അടുക്കി വയ്ക്കുന്നത് അഗാധമായ ഉറക്കത്തിലാണ്.
ഉറക്കത്തിലൂടെ ഏതാണ്ട് ആറുമണിക്കൂർ കൊണ്ട് നമ്മുടെ മസ്തിഷ്കം റീച്ചാർജ് ചെയ്യപ്പെടുകയും വീണ്ടും പ്രവർത്തനസജ്ജമാവുകയും ചെയ്യും. രണ്ടുദിവസം തുടർച്ചയായി ഉറങ്ങാതിരുന്നു കഴിഞ്ഞാൽ നമ്മുടെ 'റിലേ' കട്ടാകുമെന്ന് അനുഭവസ്ഥർ പറയുന്നു. അതെ !#നിദ്രാദേവിയുടെ അനുഗ്രഹമില്ലാതെ നമുക്ക് സുഖമായി ഉറങ്ങാൻ /ജീവിക്കാൻ സാധ്യമല്ല!
ഉറക്കം അബോധ പൂർവ്വമായ ഒരു ധ്യാനമാണെന്ന് ചിലർ വിശേഷിപ്പിക്കുന്നു. ധ്യാനമാകട്ടെ ബോധപൂർവ്വം നമ്മുടെ ഓരോ സൂക്ഷ്മ പ്രവർത്തനങ്ങളെയും ആനന്ദത്തോടെ അറിഞ്ഞിരിക്കലാണ്.
ഉറക്കക്കുറവ് അകാരണമായ ക്ഷീണം, തലവേദന, വിവിധ ശാരീരിക രോഗങ്ങൾ, മാനസിക- ബൗദ്ധിക പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു.
മനുഷ്യർ സൗര ജീവികളാണ്. അതായത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുകയും, സൂര്യാസ്തമയത്തോടെ വിശ്രമത്തിലേക്ക് പോകുന്നതുമാണ് മനുഷ്യൻ്റെ ശരീര-മനോ- നാഡീ ഘടന. ഏതാണ്ട് രാത്രി 10 മണിയോട് അടുപ്പിച്ച് മനുഷ്യമസ്തിഷ്കം ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നു. എന്നാൽ ആധുനിക കാലത്ത് മൊബൈൽ ഫോൺ / ടിവി / കമ്പ്യൂട്ടർ എന്നിവയുടെ അമിതമായതും സമയബന്ധിതവുമല്ലാത്ത ഉപയോഗം നിമിത്തം മനുഷ്യൻ്റെ സ്വാഭാവികമായ നിദ്രയ്ക്ക് പലപ്പോഴും ഭംഗം വരുന്നു. ഇതാണ് പല ശാരീരിക - മനോ രോഗങ്ങളുടെയും ഒരു കാരണമെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു.
നമ്മുടെ തലച്ചോറിന് രാത്രിയും പകലും വേർതിരിച്ച് അറിയാൻ കഴിവുണ്ട്. തലച്ചോറിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്ലീപ് ഹോർമോണായ #മെലാടോൺ ആണ് ഉറക്കത്തിലേക്ക് നമ്മളെ കൊണ്ടുപോകുന്നത്. പ്രഭാതമാകുമ്പോൾ തലച്ചോറിൽ #സെറാടോൺ എന്ന വേക്കപ്പ് ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നു. എഴുന്നേൽക്കാൻ സമയമായി എന്ന തിരിച്ചറിവാണ് ഈ ഹോർമോൺ നൽകുന്നത്.
എന്നാൽ ഇന്ന് മൊബൈൽ ഫോൺ, ടിവി, ലാപ്ടോപ്പ്, എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ രാത്രി വളരെ വൈകിയുള്ള ഉപയോഗവും അതിൽനിന്ന് കണ്ണിലേക്ക് അനിയന്ത്രിതമായി പതിക്കുന്ന നീല വെളിച്ചവും തലച്ചോറിനെ അസ്വസ്ഥമാക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നു. കണ്ണിൻ്റെ റെറ്റിനയിൽ ഈ നീല വെളിച്ചം പതിഞ്ഞു കൊണ്ടിരുന്നാൽ നാം ഉറങ്ങില്ല. അതായത് മെലാടോൺ ഹോർമോൺ ശരിയായി ഉത്പാദിപ്പിക്കപ്പെടുകയില്ല. ഇത് ഉറക്ക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
അതുകൊണ്ട് ഉറങ്ങുന്നതിനും ഒരു 15 മിനിറ്റ് മുമ്പെങ്കിലും മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ ഒഴിവാക്കി അല്പസമയം വിശ്രമിച്ചിട്ട് ഉറങ്ങാൻ കിടക്കുക.കണ്ണുകൾ തണുത്ത വെള്ളത്തിൽ കഴുകി, അല്പസമയം പ്രാർത്ഥന, ധ്യാനം എന്നിവ ചെയ്ത് സന്തോഷത്തോടെ ഉറങ്ങാൻ പോവുക. ഇരുട്ടുള്ള മുറിയിൽ ഉറങ്ങുന്നതാണ് ഗാഢനിദ്രയ്ക്ക് നല്ലതെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ശാരീരികവും, മാനസികവുമായ പല സംഘർഷങ്ങൾ നേരിടുമ്പോഴും നന്നായി ഒന്നുറങ്ങിയാൽ അതിൽ പലതും ഇല്ലാതാകുന്നത് പലർക്കും സ്വയം അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ള വസ്തുതയാണ്. അതെ ! നിദ്ര വളരെ വലിയൊരു ഔഷധമാണ്....അനുഗ്രഹമാണ് !
ആയുഷ്കല ധ്യാനം പോലെയുള്ള യോഗ പരിശീലനങ്ങൾ തലച്ചോറിനെ ആരോഗ്യകരമായി സ്വാധീനിക്കുകയും, ഹോർമോണുകളുടെ ശരിയായ ഉത്പാദനത്തെ സന്തുലിതമാക്കുകയും ആഴത്തിലുള്ള ഉറക്കത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു.
നന്നായി ഉറങ്ങൂ....ഉണർവോടെ എഴുന്നേൽക്കൂ...ഊർജ്ജസ്വലതയോടെ പ്രവർത്തിക്കൂ....
യോഗശാസ്ത്രത്തിലെ ആയുഷ്കല ധ്യാന വിദ്യയിലൂടെ ഏറെനാൾ തന്നെ അലട്ടിയിരുന്ന ഉറക്കക്കുറവിന് പരിഹാരം കണ്ടെത്തിയ ഒരു യോഗ പഠിതാവിന്റെ അനുഭവം താഴെ വീഡിയോയിൽ...
കാണുക👇
https://youtu.be/iH_yVKsDDys?si=oplZptsFJtGobsPq
✍️
Acharya Krishnakumar
WhatsApp: 8078388409
FB Link:
https://www.facebook.com/share/v/LZcLZ7MkY4nVycPD/?mibextid=oFDknk
Comments
Post a Comment