യോഗയും സൂഷ്മ ശരീരവും, എ.വി. കൃഷ്ണകുമാർ
യോഗയും സൂഷ്മ ശരീരവും
സൂഷ്മ ശരീരം എന്ന ഒന്നിനെപ്പറ്റി നാമെല്ലാവരും കേട്ടിട്ടുണ്ട്.. യഥാർത്ഥത്തിൽ എന്താണിത്?
ഇത് യാഥാർത്ഥ്യമാണോ..?
ഇതിനെ കാണുവാൻ കഴിയുമോ?
കഴിയുമെങ്കിൽ അതിനുള്ള മാർഗ്ഗം എന്താണ് ?
................................
മനുഷ്യൻ എന്നത് പഞ്ച കോശങ്ങളുടെ ഒരു ആവരണമായി യോഗ പറയുന്നു. അന്നമയകോശം, പ്രാണമയ കോശം, മനോമയ കോശം, വിജ്ഞാനമയ കോശം, ആനന്ദമയകോശം എന്നീ 5 ഘടകങ്ങളുടെ സംഘാതമാണ് നമ്മുടെ ശരീരം.
എന്താണ് ഈ 5 കോശങ്ങൾ?
നമ്മുടെ ശരീരം എന്ന് പറയുമ്പോൾ അതിന് 5 Layers ഉള്ളതായി യോഗിമാർ പറയുന്നു. സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളിൽ ഈ 5 തലങ്ങൾ കുടികൊള്ളുന്നു. അവ:-
1.സ്ഥൂല ശരീരം ( അന്നമയ കോശം / Physical Body )
പഞ്ചഭൂതങ്ങളിൽ നിന്ന് രൂപംകൊണ്ടതാണ് ഈ ശരീരം.നമുക്ക് ഈ ശരീരം ലഭിച്ചത് അച്ഛനിൽ നിന്നും, അമ്മനിന്നും ആണ് അവർക്ക് നമ്മെ സൃഷ്ടിക്കാനുള്ള അതിനുള്ള ഊർജ്ജം ലഭിച്ചത് അവർ കഴിച്ച ആഹാരത്തിൽ നിന്നും, കുടിച്ച ജലത്തിൽ നിന്നും, ശ്വസിച്ച വായുവിൽ നിന്നും ഒക്കെയാണ്. എന്നാൽ ഇവയെല്ലാം രൂപം കൊണ്ടത് പഞ്ചഭൂതങ്ങളിൽ നിന്നുമാണ്. നാം ഈ ഭൂമിയിൽ ജീവിക്കുന്നതും ഇതേ പഞ്ചഭൂതങ്ങളുടെ സഹായത്താലാണ്. ആഹാരം കഴിച്ച് ജലം കുടിച്ച്, വായു ശ്വസിച്ച് നാം നമ്മുടെ ഈ ശരീരത്തെ ഭൂലോകത്തിൽ നിലനിർത്തുന്നു. അവസാനം ഈ ശരീരം നശിക്കുമ്പോഴും പഞ്ചഭൂതങ്ങളിലേയ്ക്ക് തന്നെ മടങ്ങിപ്പോകുന്നു. ശരീരത്തെ കത്തിച്ചാലും കുഴിച്ചിട്ടാലും വിഘടനം സംഭവിച്ച് പഞ്ചഭൂതങ്ങളിൽ തന്നെ ലയിക്കുന്നു. ചുരുക്കത്തിൽ പഞ്ചഭൂതങ്ങളിൽ നിന്നുണ്ടായി, പഞ്ചഭൂതങ്ങളാൽ പരിപാലിക്കപ്പെട്ട്, അവസാനം പഞ്ചഭൂതങ്ങളിലേയ്ക്ക് തന്നെ മടങ്ങുന്ന നശ്വരമായ ഒന്നാണ് നമ്മുടെ സ്ഥൂല ശരീരം.
അന്നം കൊണ്ട് നിലനിൽക്കുന്നതും, അതിന്റെ അഭാവത്തിൽ നശിക്കുന്നതുമായ, എന്നാൽ ഭൂമിയിൽ ആത്മാവിന് അധിവസിക്കാനുള്ള ഒരു താൽക്കാലിക ക്ഷേത്രമത്രേ ഈ ശരീരം.
2.സൂഷ്മ ശരീരം (പ്രാണ മയ - മനോമയ - വിജ്ഞാനമയ കോശങ്ങൾ / Astral Body)
സ്ഥൂല ശരീരത്തെ കാണാം, സ്പർശിക്കാം, എന്നാൽ സൂഷ്മ ശരീരത്തെ നഗ്നനേത്രങ്ങളാൽ കാണാനോ, കൈയ്യാൽ സ്പർശിക്കാനോ സാധ്യമല്ല. അന്തർ നേത്രം ജാഗ്രത്തായാൽ മാത്രമാണ് പ്രകാശപൂർണമായ സൂഷ്മ ശരീരത്തെ കാണാൻ സാധിക്കുക.
പ്രാണമയ- മനോമയ- വിജ്ഞാനമയ കോശങ്ങൾ ചേർന്നതാണ് സൂഷ്മ ശരീരം. അവ എന്താണെന്ന് നോക്കാം.
(A) പ്രാണമയകോശം
നമ്മുടെ ജീവൻ ഭൂമിയിൽ നിലനിർത്തുന്നത് പ്രണനാണ്. ' പ്രാണ്യതേ അനേന ഇതി പ്രാണ ' . ( പ്രാണനം ചെയ്യിക്കുന്ന അഥവാ നമ്മെ നിലനിർത്തുന്ന ശക്തിയേതോ അതാണ് പ്രാണൻ ) എന്ന് ആചാര്യ വചനം
നമ്മുടെ ശരീര- മനോ- ബുദ്ധി തലങ്ങളിൽ അനുനിമിഷം നടക്കുന്ന കോടാനുകോടി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന, നിയന്ത്രിക്കുന്ന, ഭരിക്കുന്ന ശക്തി പ്രാണനാണ്. പ്രാണൻ വിശ്വമെങ്ങും നിറഞ്ഞു നിൽക്കുന്ന പരമേശ്വര ശക്തിയാണ്. ജീവനുള്ളവയിൽ അവ ജീവ ശക്തിയായും, ജീവനില്ലാത്തവയിൽ അവ ജഡ ശക്തിയായും പ്രവർത്തിക്കുന്നു. നമ്മുടെ ശരീരത്തിൽ പ്രാണൻ പ്രവർത്തിക്കുമ്പോഴാണ് നാം ജീവിക്കുന്നത്. പ്രാണൻ ശരീരത്തെ വിട്ടകലുമ്പോൾ മരണം സംഭവിക്കുന്നു.
പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ, നാഗൻ,കൃകരൻ, കൂർമ്മൻ, ദേവദത്തൻ, ധനജ്ഞയൻ എന്നിങ്ങനെ നമ്മുടെ ശരീരത്തിൽ വ്യത്യസ്ഥ ധർമ്മങ്ങൾ ചെയ്യുന്ന പ്രാണശക്തിയെ മേൽ സൂചിപ്പിച്ച 10 പേരുകളിൽ വിളിക്കുന്നു.
പ്രാണനും സൂഷ്മ വസ്തു ആണ്. ഇത്തരത്തിലുള്ള പ്രാണന്റെ വിന്യാസ മണ്ഡലത്തിന്റെ മൂല ബിന്ദു നമ്മുടെ സൂഷ്മ ശരീരത്തിലാണ് കുടികൊള്ളുന്നത്. ആ തലമാണ് പ്രാണമയ കോശം.
(B) മനോമയ കോശം
മനുഷ്യ മനസ് സൂഷ്മമാണ്. ബോധ - ഉപബോധ - അബോധ - അതീത തലങ്ങൾ മനസിനുണ്ട്. ചിന്തകൾ, അഗ്രഹങ്ങൾ, വികാരങ്ങൾ, ഇച്ഛകൾ ഇവകളുടെ കമ്പന മേഖലയാണ് മനസ്. ഈ മാനസിക ഘടകങ്ങൾ ചേർന്നാണ് മാനവന്റെ ബോധ മനസ് രൂപം കൊളളുന്നത്.
90 % ആളുകളും ബോധ മനസിനെ മാത്രമാണ് അറിഞ്ഞിട്ടുള്ളത്. എന്നാൽ അതിനെപ്പോലും നിയന്ത്രിക്കാൻ അവർക്ക് കഴിയുന്നില്ല. രാഗ- ദ്വേഷ- മോഹ- മദ - മൽസര്യങ്ങളാൽ ദു:ഖ/ ദുരിത പങ്കിലമാണ് മനുഷ്യ മനസ്.
മനസിന്റെ ഈ വികൽപങ്ങളെ യോഗ പരിശീലനത്തിലൂടെ മാറ്റി മനശാന്തി നേടിയാൽ മാത്രമേ മാനവ ജീവിതം ആനന്ദപൂർണമാകൂ. അത് മാത്രമല്ല എങ്കിൽ മാത്രമേ ഉപബോധ - അബോധ - അതീത മനസുകളിലേയ്ക്ക് ഇറങ്ങി ചെല്ലാനും, അവയുടെ ശക്തികളെ , കഴിവുകളെ വികസിപ്പിക്കാനുമാകൂ.
പ്രാണായാമം, സൂഷ്മ യോഗ, മന്ത്രങ്ങൾ, ധ്യാനം എന്നിവ ഈ മനസുകളെ കണ്ടെത്തുന്നതിനുള്ള മാർഗങ്ങളാണ്.
(C)വിജ്ഞാനമയ കോശം
അറിവിന്റെ / ജ്ഞാനത്തിന്റെ തല മാണിത്. ഈ ജന്മത്തിന് മുമ്പ്, നമുക്കെത്ര ജന്മങ്ങൾ ഉണ്ടായിട്ടുണ്ടോ അവിടെ നാം ആർജിച്ച അനുഭവങ്ങളും, അറിവുകളും ഈ തലത്തിൽ സൂക്ഷിക്കപ്പെടുന്നു.
യഥാർത്ഥത്തിൽ ഇവയെല്ലാം ഒന്നാണ്. എന്നാൽ നമുക്ക് കാര്യങ്ങളെ തരം തിരിച്ച് / ആഴത്തിൽ ചെന്ന് പഠിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പല ഘടകങ്ങളായി മനസിനെ മനീഷികൾ തരം തിരിച്ചിരിക്കുന്നത്.
ചുരുക്കത്തിൽ മേൽപ്പറഞ്ഞ 3 കോശങ്ങളും ചേർന്ന സൂഷ്മ ശരീരം അഗാധമായ ധ്യാനത്തിലൂടെയോ, അതല്ലെങ്കിൽ സൂഷ്മയോഗാ method കളായ ഏക ഷഷ്ഠി ബിന്ദു ക്രിയ, ന്യാസ ധ്യാന വിദ്യ, ശീതളീകരണ വിദ്യ, ചക്രശ്വസനക്രിയ എന്നിവയിലൂടെ അറിയാനും / അനുഭവിക്കാനും/ അവയിലെ ശക്തികളെ ഉണർത്താനും കഴിയുമെന്ന് യോഗിമാർ പറയുന്നു.
3. കാരണ ശരീരം ( ആനന്ദമയ കോശം / Casual Body )
പഞ്ച കോശങ്ങളിൽ അഞ്ചാമത്തേതും, അവസാനത്തേതുമായ ഈ തലത്തെ ആനന്ദമയ കോശമെന്ന് യോഗിമാർ വിളിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ സദാ ആനന്ദമയമാണ് ഈ തലം. ഈശ്വരീയ ഗുണങ്ങളായജ്ഞാനം, ഭക്തി, ശാന്തി, സന്തോഷം, Bliss എന്നിവ ഇടതടവില്ലാതെ അനുഭവവേദ്യമാകുന്ന മണ്ഡലമാണിത്. ഈശ്വരീയ / ദേവതാ ദർശനങ്ങൾ സാധ്യമാകുന്ന തലവുമിതാണ്. അഗാധമായ ധ്യാനത്താൽ മാത്രമേ ഈ തലത്തിലേയ്ക്ക് ഒരാൾക്ക് കടക്കാനാവൂ..
.............................
ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ ശരിയായി മനസിലാക്കണമെങ്കിൽ, നാം ധ്യാനത്തിലൂടെ ഉള്ളിലേയ്ക്കിറങ്ങണമെന്ന് യോഗിമാർ പറയുന്നു. ഇത് സാമാന്യ ബുദ്ധികൊണ്ടല്ല , മനീഷ കൊണ്ട് അറിയേണ്ട അറിവുകളാണ്..!
"ധ്യാനിക്കൂ.. നിരന്തരമായി... അഗാധമായി.. എല്ലാ അറിവുകളും നിന്നിലുണ്ട്... ധ്യാനമാകുന്ന മാർഗത്തിലൂടെ സ്വയം പ്രകാശിക്കൂ".... എന്ന് ആചാര്യ വചനം
...............
എ.വി. കൃഷ്ണകുമാർ
Mob-9526274785
Blog-
https://yogopasana18.blogspot.com

ഞാൻ വിജ്ഞാന ഭൈരവ തന്ത്രത്തിലെ. ധാരണകൾ അഭ്യസിക്കാറുണ്ട്. കുറെ കഴിഞ്ഞാൽ അടഞ്ഞ കണ്ണുകൾ കിടയിൽ. നീല പ്രകാശം കാണാറുണ്ട്. അത് സൂക്ഷ്മ ശരീരം ആണോ
ReplyDeleteകർമ്മങ്ങൾ ഏതാണ്
ReplyDelete🙏🙏🙏
ReplyDeleteവളരെ ഉപകാരപ്പെട്ടു 🫂
ReplyDelete