തന്ത്രയോഗം: ധൂമാവതീ ദേവീ, എ.വി. കൃഷ്ണ കുമാർ



തന്ത്രശാസ്ത്രത്തിൽ, ദശമഹാവിദ്യ ഉപാസന ക്രമത്തിൽ പരാമർശിക്കപ്പെടുന്ന ഒരു ദേവതാ രൂപമാണ് ധൂമാവതി.

മറ്റ് ദേവതാ സ്വരൂപ പങ്ങളിൽ നിന്ന് വ്യത്യസ്ഥമായ ഒരു ഭാവമാണ് ധൂമാവതിയുടേത്. വിരക്തി ഭാവമാണ് അമ്മയുടേതെങ്കിലും തന്ത്രോപാസകരിൽ വളരെ  വേഗത്തിൽ പ്രസാദിക്കുന്നവളാണ് ദേവീ. അഭീഷ്ട വരദായനിയും, ക്ഷിപ്ര പ്രസാദിനിയുമാണ് ദേവീ

" ബാലാം സങ്കടനാശിനീം ഭഗവതീം ധ്യായാമി ധൂമാവതീം " എന്ന് മാ ദശമയി ബാലാ സ്തോത്രത്തിൽ ദേവിയെ വിശേഷിപ്പിക്കുന്നു. അതായത് ഭക്തന്റെ ഏത് സങ്കടവും ( ദാരിദ്ര - ദു:ഖ - ദുരിതങ്ങൾ ) അമ്മ തീർക്കും എന്ന് ചുരുക്കം.

ധൂമാവതിയുടെ ധ്യാന ശ്ലോകങ്ങളും, സ്തോത്രങ്ങളും ഐശ്വര്യത്തിനും, ശത്രു ബാധ _ ആഭിചാര - ദുർമന്ത്രവാദ ദോഷ പരിഹാരത്തിനായി ഗൃഹത്തിൽ ചൊല്ലുന്നത് നല്ലതു തന്നെ. എന്നാൽ ധൂമാവതി മന്ത്രോപാസന ഗുരുവിൽ നിന്ന് യഥാവിധി തന്ത്ര ദീക്ഷ ലഭിച്ചതിന് ശേഷം ചെയ്യുന്നതാണ് ഉത്തമം.

ദശമഹാവിദ്യകളിൽപ്പെട്ട ധൂമാവധി സാധന ഒരു ഗ്ര സാധനയാണ്. ഇതിലെ ഉപാസനാ വിധികളും  കഠിനം തന്നെ. വിധി തെറ്റിയാൽ ശക്തമായ തിരിച്ചടി ഉണ്ടാകും. ആയതിനാൽ തന്ത്രവിദ്യാ പഠിതാവിന് ഗുരു ആദ്യം ധൂമാവധി സിദ്ധി സാധന നൽകാറില്ല.

ധൂവാവതി, കാളീ, ബംഗളാമുഖീ, ഛിന്നമസ്താ etc ഇവയൊക്കെ അത്യുഗ്ര സാധനകളാണ്. തന്ത്ര ഉപാസനയിൽ ഏറെ മുന്നോട്ട് പോയ ഒരു സാധകന് മാത്രമേ ഇവ ഗുരുവിന്റെ മേൽനോട്ടത്തിൽ ഉപാസിക്കാവൂ.
............
ഒരു ഒരു സുഹൃത്തിന്റെ അനുഭവം പറയാം.

കുറേ വർഷങ്ങൾക്ക് മുൻപ്, തന്ത്രവിദ്യ വിദ്യ പഠിച്ചു കൊണ്ടിരുന്ന സമയത്ത് ഞാനുൾപ്പെടെയുള്ള കുറച്ച് പേരെ ഗുരു, ഒരു നവരാത്രി സമയത്ത്  "മഹാകാളി സാധന " പഠിപ്പിച്ചു. രാത്രി 12 മണിക്ക് ശേഷമുള്ള സമയമാണ്  മഹാകാളീ മന്ത്രം 11 മാല വീതം ചെയ്യണം. 9 ദിവസമാണ് ചെയ്യേണ്ടത്. കാളീ മന്ത്രം ചൊല്ലുന്നതിന് മുൻപ് പഞ്ചാക്ഷരി, ഗുരുമന്ത്രം, ഭൈരവ മന്ത്രം എന്നിവ 1 മാല വീതം Protection വേണ്ടി ചെയ്യുവാനും ഗുരു നിർദ്ദേശിച്ചു. യാതൊരു കാരണവശാലും 11 മാലയിൽ കൂടുതൽ കാളീമന്ത്രം ഈ സാധനാ വേളയിൽ  ചൊല്ലരുതെന്ന് ഗുരു കർക്കശമായി പറഞ്ഞിരുന്നു.

എന്റെ പ്രിയ സുഹൃത്തായ  സാധകൻ 8 ദിവസം കൃത്യമായി ഗുരു പറഞ്ഞ നിയമങ്ങൾ പാലിച്ച് 11 മാല മാത്രം ചൊല്ലി..! 9-ാം ദിവസം  നവരാത്രി ദിനത്തിൽ  അദ്ദേഹത്തിനൊരു തോന്നൽ ,
' എന്തായാലും ഇന്ന് നവരാത്രി സാധന തീരുകയല്ലേ 11 മാലക്ക് പകരം ഒരു 31 മാല ജപിക്കാം.. ദേവിക്ക് സന്തോഷമാകട്ടെ..!

അദ്ദേഹം നിറഞ്ഞ ഭക്തിയിൽ, ആവേശ പൂർവ്വം ജപമാരംഭിച്ചു..11 മാല..15 മാല... 21 മാല വരെയായി. സമയം രാത്രി കഴിഞ്ഞിരുന്നു. 21 മാല പൂർത്തിയായി കഴിഞ്ഞപ്പോൾ അദ്ദേഹം സാധന ചെയ്യുന്ന മുറിയിലെ അന്തരീക്ഷം ആകെ മാറി..! ശക്തമായ പ്രകമ്പനം മുറിയിൽ മുഴങ്ങി..! അദ്ദേഹം ഇരിക്കുന്ന തറയുൾപ്പെടെയുള്ള ഭാഗം വിറയ്ക്കാൻ തുടങ്ങി. ചിലങ്കയുടെയും ഒപ്പം ഹും കാര നാദവും അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടു... !

അദ്ദേഹത്തിന് താങ്ങാൻ കഴിയുന്നതിനുമപ്പുറമായ ഊർജ്ജ പ്രവാഹം കുണ്ഡലിനിയിൽ നിറഞ്ഞു..! ശരീരം ഇപ്പോൾ തകർന്നു പോകും എന്ന അവസ്ഥ..! തന്റെ  ബോധം പോകുന്നതും, മരണത്തിലേയ്ക്ക് താൻ വീഴുന്നതുമായി അയാൾക്ക് തോന്നി... ഇനി ഒരു രക്ഷയുമില്ല..! തനിക്കിത് താങ്ങാനാകുന്നില്ല.. താൻ മരിക്കുകയാണെന്ന് അയാളറിഞ്ഞു.. അപ്പോൾ അന്തർബോധത്തിലെവിടെയോ ഗുരുവിന്റെ ചിത്രം തെളിഞ്ഞു... ഗുരു മന്ത്രം മുഴങ്ങി..രക്ഷയ്ക്കായി ഗുരു പാദങ്ങളിൽ അയാൾ വീണു..!

അത്ഭുതം... അന്തരീക്ഷം ശാന്തമായി.. ചിലങ്കയുടേയും, ഭീതിദമായ ഹും കാരനാദവും നിലച്ചു... മുറി പഴയ പടി ശാന്തമായി...!
........................

പിറ്റേന്ന് നവരാത്രി അവസാനദിനത്തിൽ ഗുരുവിനെ കണ്ടപ്പോൾ അദ്ദേഹം അവനെ രൂക്ഷമായി വഴക്ക് പറഞ്ഞു.

" ഞാൻ പറഞ്ഞ സംഖ്യയ്ക്കപ്പുറം മഹാകാളി ജപം ചെയാൻ നിന്നോടാരു പാഞ്ഞു... അമ്മുടേത് അനന്തമായ ശക്തി പ്രവാഹമാണ്... അത് താങ്ങാനുള്ള ശേഷി നിനക്കായിട്ടില്ല കുഞ്ഞേ... ഒരു താന്ത്രികൻ ഒരിക്കലും ഗുരുവിന്റെ വാക്ക് ലംഘിച്ച് കൂടാ...! തന്ത്രസാധന വാൾ തലയിലൂടെയുള്ള നടത്തം പോലെ ഏറെ സൂക്ഷിച്ച് അനുഷ്ടിക്കേണ്ടതാണ്.. നിയമങ്ങൾ അണുവിട തെറ്റിയാൽ ഏറെ അപകടകരവും..അതിലെ നിയമങ്ങൾ തോന്നും പോലെ നിനക്ക് ലംഘിക്കാനുള്ളതല്ല... ഇനി ഇതാവർത്തിക്കരുത് "

തെറ്റ് മനസിലായ അദ്ദേഹം ഗുരുവിന്റെ പാദങ്ങളിൽ വീണ് മാപ്പ് അപേക്ഷിച്ചു... ഗുരു അദ്ദേഹത്തെ സ്നേഹത്താൽ ചേർത്ത് നിർത്തി അനുഗ്രഹിച്ചു...

ഇന്ന് അയാൾ ഒരു തികവ് വന്ന താന്ത്രികനാണ്. നിരവധി അലൗകിക സിദ്ധികളുടെ ഉടമയും..!

ലോകത്തിന് നന്മ ചെയ്ത് കൊണ്ട്  ഹിമവാന്റെ തിരു സന്നിധിയിൽ എന്റെ പ്രിയ സുഹൃത്ത് ഇപ്പോഴും കഴിയുന്നു..
.....................................

ഈ സംഭവം ഇവിടെ കുറിക്കാൻ കാരണം ., , ധൂമാവധി സാധന മാത്രമല്ല, ദശമഹാവിദ്യയിലെ /  തന്ത്രസാധനകൾ , തന്ത്ര ദീക്ഷയെടുത്ത്, ഗുരുവിന്റെ നിർദ്ദേശത്താൽ മാത്രമേ ഉപാസിക്കാവൂ....

യോഗ വിദ്യാ റോസാദളങ്ങൾ നിറഞ്ഞ പാതയെങ്കിൽ  ( ലളിതമായ പാത ) , തന്ത്ര മുള്ളുകൾ നിറഞ്ഞ പാതയത്രേ... അവിടെ ഗുരു അനിവാര്യ ഘടകമാകുന്നു..
...
എ.വി. കൃഷ്ണ കുമാർ

Comments

  1. ഈ സാധന പഠിക്കാൻ എവിടെയാണ്. പോകേണ്ടത്. പഠിക്കാൻ താല്പര്യം ഉണ്ട് ഒന്ന് സഹിക്കാൻ പറ്റുമോ

    ReplyDelete
  2. ഗുരുവിൻറെ പ്രാധാന്യം ജീവിത അനുഭവത്തിലൂടെ പറഞ്ഞു തന്നതിന് വളരെ സന്തോഷം. നന്ദി.

    ReplyDelete
  3. ഉത്തമ ഗുരുവിനെ എവിടെ നിന്നും. ലഭിക്കുവാൻ ആണ് ഈ. കലികാലത്തിൽ

    ReplyDelete

Post a Comment

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര