യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പൊതു കാര്യങ്ങൾ :- എ.വി. കൃഷ്ണകുമാർ

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പൊതു കാര്യങ്ങൾ

1. പായ / വിരിപ്പ് / യോഗാ മാറ്റ് ഇങ്ങനെയെന്തെങ്കിലും തറയിൽ വിരിച്ചതിന് ശേഷം അതിന് മുകളിൽ യോഗ പരിശീലിക്കുക.

2 .ഇറുകിയ വസ്ത്രങ്ങൾ ( ജീൻസ് etc ) കഴിവതും ഒഴിവാക്കി, പരിശീലനം സുഗമമായി ചെയ്യാൻ കഴിയുന്ന വസ്ത്രധാരണ രീതി ശീലിക്കുക.

3. ഭക്ഷണത്തിന്   ഏകദേശം 3 മണിക്കൂറിനു ശേഷം ( ഭക്ഷണം ദഹിക്കാനാവശ്യമായ സമയം ) യോഗ പരിശീലിക്കുക.

4. കിഴക്ക് / വടക്ക് ദിശയിലേക്ക് തിരിഞ്ഞ് യോഗ ചെയ്യുന്നതാണ്  ഉത്തമം

5. പരിശീലനങ്ങൾ ധൃതിയിൽ ചെയ്യാതെ ശാന്തമായി / ശ്രദ്ധയോടെ പരിശീലിക്കുക

6. വിശ്രമ നിലയിൽ നിന്ന് പരിശീലനത്തിലേയ്ക്കും തുടർന്ന് വിശ്രമ നിലയിലേയ്ക്കും പ്രവേശിക്കുന്നതാണ് യോഗ പരിശീലനങ്ങളുടെ പൊതു നിയമം. ആ നിയമം ശരിയായി പാലിക്കുക.

7. ഓരോ പരിശീലനത്തിനു ശേഷവും ആവശ്യമായ സമയം വിശ്രമനില ചെയ്ത്, യോഗ ഉപകരണങ്ങളായ ശരീരം, കണ്ണുകൾ, ശ്വാസഗതി, മനസ് എന്നിവയെ ശാന്തമാക്കിയതിനു ശേഷമേ അടുത്ത പരിശീലനം ചെയ്യാവൂ.

8. എല്ലാ പരിശീലനങ്ങൾക്കും  ശേഷം  15- 20 മിനിട്ട്  വിശ്രമിച്ചിട്ട് മാത്രമേ കുളി, ഭക്ഷണം എന്നിവ പാടുള്ളു

9.  ശാരീരിക- മാനസിക പ്രശ്നങ്ങൾ, അസുഖങ്ങൾ, മറ്റ് ബുദ്ധിമുട്ടുകൾ ഉള്ളവർ യോഗാചാര്യനുമായി കൺസൾട്ട് ചെയ്തതിനു ശേഷം, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം യോഗ പരിശീലനങ്ങൾ ചെയ്യുക.

10. പരിശീലന സമയത്ത് എന്തെങ്കിലും തരത്തിലുള്ള ശാരീരിക - മാനസിക ബുദ്ധിമുട്ടുകൾ തോന്നിയാൽ, പരിശീലനം നിർത്തി വിശ്രമിക്കുക. ഉടൻ പരിശീലകനെ ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഉപദേശാനുസരണം തുടർ ക്രിയകൾ ചെയ്യുക.

11. ഓരോ Practice ഉം ആസ്വദിച്ച് / അറിഞ്ഞ് / ലയിച്ച് / സന്തോഷത്തോടെ ചെയ്യുക.
.....................
നന്ദി
എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
8078388409

Comments

Post a Comment

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര