ശ്വസനക്രിയ പ്രയോജനങ്ങൾ: എ.വി. കൃഷ്ണകുമാർ

ശ്വസനക്രിയ പ്രയോജനങ്ങൾ

1. ശ്വാസം, ശ്വാസകോശം, അവയുമായി ബന്ധപ്പെട്ട എല്ലാ അവയവങ്ങളെയും ശക്തവും, സുദൃഡവും, ആരോഗ്യ പൂർണമാക്കുന്നു

2. ശ്വാസകോശത്തിന്റെ കഴിവ് വർദ്ധിപ്പിച്ച് കൂടുതൽ ഓക്സിജനെ ഉൾകൊള്ളാനും, ഉച്ഛ്വാസത്തിലൂടെ കാർബഡൈ ഓക്സൈഡ്  ഉൾപ്പെടെയുള്ള വാതകങ്ങളെ പുറം തള്ളി ശരീരത്തെ ഊർജസ്വലമാക്കുന്നു.

3. രക്തശുദ്ധീകരണത്തിന്റെ അളവ് വർദ്ധിപ്പിച്ച് ശരീര കലകളെ പോഷിപ്പിക്കുന്നു.

4. ജഡരാഗ്നി വർദ്ധിപ്പിച്ച് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നു.

5. ഉപാപചയ പ്രവർത്തനങ്ങളിലൂടെ ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങളെ ശരിയായി പുറം തള്ളി , ആന്തരീക അവയവങ്ങളെ ശുദ്ധീകരിക്കുന്നു. മലബന്ധം, അസിഡിറ്റി, അൾസർ , ഗ്യാസ് ട്രബിൾ എന്നിവയ്ക്ക് നല്ലൊരു പരിഹാരമാണ് ശ്വസന വ്യായാമങ്ങൾ.

6. തലച്ചോറിലെ ഇടത് - വലത്  കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. ഓർമ ശക്തി വർദ്ധിപ്പിക്കുന്നു. അൽഷിമേഴ്സ്, സെറിബൽ ഹെമറേജ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നു.

7. മാനസിക ഗുണങ്ങളായ സ്നേഹം, ദയ, ആർദ്രത, ശാന്തി, സന്തോഷം എന്നിവ നിറയ്ക്കാനും, ആത്മവിശ്വാസം, ധൈര്യം, ഇച്ഛാശക്തി എന്നീ മാനസിക ശക്തികളെ വർദ്ധിപ്പിക്കാനും, അകാരണഭയം, ആത്മവിശ്വാസ കുറവ്,  ഫോബിയകൾ, മാനിയകൾ എന്നിങ്ങനെയുള്ള  മാനസിക പ്രശ്നങ്ങളെ  മാറ്റി മനസിനെ ആനന്ദഭരിതമാക്കാൻ ഈ വ്യായാമങ്ങൾ സഹായിക്കുന്നു.

8. പ്രാണായാമമുൾപ്പെടെയുള്ള ഉയർന്ന യോഗ വിദ്യകൾ പരിശീലിക്കുന്നതിനുള്ള കരുത്ത്, കഴിവ്, വഴക്കം എന്നിവ സാധകന് കരഗതമാകാൻ ശ്വസനക്രിയ സഹായിക്കുന്നു.

9. ശരീരത്തിന്റെ തേജസ്, ഓജസ്, സൗന്ദര്യം, ബലം, ഊർജസ്വലത എന്നിവ വർദ്ധിപ്പിക്കാനും, ജീവിത ശൈലീ - പാരമ്പര്യ രോഗങ്ങളെ പ്രതിരോധിക്കാനും  ശ്വസന പരിശീലനം ഒരുവനെ പ്രാപ്തനാക്കുന്നു

10. ശ്വസനക്രിയയിലൂടെ പ്രാണശക്തി ഉയരുകയും, അത് ആത്മീയ പുരോഗതിയെ സഹായിക്കുകയും ചെയ്യുന്നു.

നന്ദി

എ.വി. കൃഷ്ണകുമാർ

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര