യോഗാദിന സന്ദേശം: 2019 ജൂൺ 21
യോഗപഠിക്കൂ... യോഗിയാവൂ...
ഇന്ന് ജൂൺ 21, അന്താരാഷ്ട്ര യോഗ ദിനം.
ആത്മീയതയുടെ സുഗന്ധം പേറുന്ന, സഹസ്രാബ്ദങ്ങൾ പാരമ്പര്യമുള്ള, ഭാരതമെന്ന പുണ്യ പൂങ്കാവനത്തിൽ വിടർന്ന പനിനീർ പുഷ്പമാണ് യോഗ വിദ്യ. ലോകമാസകലം ഇന്ന് ഭാരതത്തിലേയ്ക്ക്, അതിന്റെ സാംസ്കാരിക ചൈതന്യത്തിന്റെ നെടുംതൂണായ യോഗശാസ്ത്രത്തിലേയ്ക്ക്, ഏറെ പ്രതീക്ഷയോടെ , ആദരവോടെ, ആവേശത്തോടെ ഉറ്റുനോക്കുന്നു. കാല - ദേശ - ഭാഷാ - വർണ - വർഗ - സ്ത്രീ - പുരുഷ ഭേദമന്യേ യോഗവിദ്യ മാനവകുലത്തെ ഒന്നടങ്കം ശാന്തിയുടേയും, സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും പുതുയുഗത്തിലേയ്ക്ക് കൈപിടിച്ചുയർത്തുന്നു. സമത്വമാണ് യോഗ ഉത്ഘോഷിക്കുന്നത്.
ബാലൻമാർ മുതൽ വൃദ്ധൻമാർ വരെയടങ്ങുന്ന ഇന്നത്തെ പൊതു സമൂഹം യോഗ പരിശീലനത്തിന് ഏറെ പ്രധാന്യം കൊടുക്കുന്നു. ഒരുത്തമ - ശാസ്ത്രീയ വ്യായാമ പദ്ധതിയാണ് യോഗ. ശാരീരികവും മാനസികവുമായ ഉണർവിനും, ഉൻമേഷത്തിനും, ബുദ്ധിശക്തിയുടെ വളർച്ചയ്ക്കും, ആത്മീയ അനുഭൂതികൾക്കുമായി ആധുനീക ലോകം ഇന്ന് യോഗ പഠിക്കുന്നു. ജീവിത ശൈലീ രോഗങ്ങൾ, പാരമ്പര്യ രോഗങ്ങൾ എന്നിവയുടെ നിവാരണത്തിനുള്ള സിദ്ധൗഷധമായ യോഗയെ മികച്ചൊരു ആരോഗ്യ പദ്ധതിയായി ശാസ്ത്രലോകം വിശേഷിപ്പിക്കുന്നു.
ഒരു ദിവസത്തിൽ കുറഞ്ഞത് ഒരു അര മണിക്കൂറെങ്കിലും യോഗ പരിശീലനത്തിനായി നിങ്ങൾക്ക് മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ അസുഖങ്ങളില്ലാത്ത, ശാന്ത സുന്ദരമായ, ആനന്ദഭരിതമായ ഒരു ജീവിതം പടുത്തുയർത്താനാവും.
സൂര്യനമസ്ക്കാരം, യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം എന്നിങ്ങനെയുള്ള യോഗ പാഠങ്ങളുടെ പരിശീലനം, ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയ ഒരാളുടെ ജീവിതം സുഖ ശീതളമായിരിക്കുമെന്ന് യോഗിമാർ പറയുന്നു. അസുഖത്തിന്റേയോ , അശാന്തിയുടേയോ, അതിക്രമത്തിന്റേയോ, അഹങ്കാരത്തിന്റേയോ കരങ്ങൾക്ക് ഒരിക്കലും സ്പർശിക്കാൻ കഴിയാത്ത വിധം അയാളുടെ ശരീരവും, മനസും, ബോധവും പ്രശാന്തിയുടെ അനന്തവിഹായസിൽ സദാ അഭിരമിക്കും.
യോഗ പഠിക്കൂ...യോഗിയായി തീരൂ...
എല്ലാവർക്കും ഹൃദയം നിറഞ്ഞ യോഗദിനാശംസകൾ
സസ്നേഹം,
എ.വി. കൃഷ്ണകുമാർ
യോഗോപാസനാ കേന്ദ്രം
ഫോൺ: 8078388409

Comments
Post a Comment