യോഗമുദ്രകൾ : ഭാഗം 1
യോഗമുദ്രകൾ ( ഭാഗം: 1)
യോഗശാസ്ത്രത്തിലെ സുപ്രധാനമായ ഒരു പരിശീലന സമ്പ്രദായമാണ് മുദ്രകൾ. പഞ്ചഭൂതാത്മകമായ നമ്മുടെ ശരീരത്തെ ഊർജ്ജവൽക്കരിക്കുന്നതിനൊപ്പം, മനസിന്റെ വിക്ഷോഭങ്ങളെ അടക്കി മനശാന്തി കൈവരുവാനും, ബൗദ്ധിക ഉണർവിനും, ആത്മീയ വികാസത്തിനും മുദ്രകളുടെ ആചരണം ഒരുവനെ സഹായിക്കുന്നു. പ്രപഞ്ച ഘടനയുടെ മൂലതത്വങ്ങളായ പൃഥ്വി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ച തത്വങ്ങളാൽ നിർമ്മിതമാണ് മനുഷ്യ ശരീരവും. ഈ അഞ്ച് മഹാ തത്വങ്ങളുടെ കൂടിച്ചേരലുകളിൽ നിന്നാണ് സർവ്വ ചരാചരങ്ങളുടെ ഉത്ഭവമെന്ന് ചുരുക്കം. ഈ പഞ്ചമഹാ തത്വങ്ങളുടെ സംയോജനം നമ്മുടെ ശരീരത്തിലാകമാനവും വിശിഷ്യാ കൈവിരലുകളിലും കാണാം. നമ്മുടെ കൈവിരൽ തുമ്പുകളെ വ്യത്യസ്ഥമായ രീതികളിൽ കൂട്ടിയിണക്കി, പരസ്പരം സ്പർശിച്ചു കൊണ്ട് അനേകം മുദ്രകളെ സൃഷ്ടിക്കാം.
മനുഷ്യ ശരീരത്തെ ഒരു വലിയ യന്ത്രമായി സങ്കൽപ്പിച്ചാൽ , ആ യന്ത്രത്തെ നിയന്ത്രിക്കുന്ന സ്വിച്ചിനെ പോലെ മുദ്രകൾ ശരീരത്തെ നിയന്ത്രിക്കുന്നു. മുദ്രാനുഷ്ഠാനത്തിലൂടെ ശരീരത്തിൽ സ്ഥിതി ചെയ്യുന്ന മൂല തത്വങ്ങളുടെ ഊർജ്ജ തരംഗങ്ങളെ സ്വാധീനിക്കുവാനും അതിലൂടെ പഞ്ചഭൂത തത്വങ്ങളെ സന്തുലിതമാക്കി നമ്മുടെ ശരീര - മനോ മണ്ഡലങ്ങളെ ശക്തിപ്പെടുത്തുവാനും സാധിക്കുന്നു. സ്ഥൂല - സൂഷ്മ - കാരണ ശരീരങ്ങളിൽ വ്യാപരിച്ചിരിക്കുന്ന പ്രാണനെ സമതുലിതമാക്കി സമ്പൂർണ ആരോഗ്യം നേടിയെടുക്കാൻ മുദ്രാനുഷ്ഠാനത്തിലൂടെ സാധിക്കും.
നമ്മുടെ കൈവിരലുകളിൽ ഓരോ വിരലുകളും പഞ്ചമഹാ തത്വങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്.
*പെരുവിരൽ* ( അംഗുഷ്ഠം ) : അഗ്നി തത്വത്തെ പ്രതിനിധാനം ചെയ്യുന്നു.
*ചൂണ്ടുവിരൽ* ( തർജനി ) : വായു തത്വത്തെ പ്രതിനിധാനം ചെയ്യുന്നു.
*നടുവിരൽ* ( മധ്യമ ) : ആകാശ തത്വത്തെ പ്രതിനിധാനം ചെയ്യുന്നു.
*മോതിരവിരൽ* ( അനാമിക ) : പൃഥ്വീ തത്വത്തെ പ്രതിനിധാനം ചെയ്യുന്നു.
*ചെറുവിരൽ* ( കനിഷ്ഠിക ) : ജല തത്വത്തെ പ്രതിനിധാനം ചെയ്യുന്നു.
കൈവിരൽ തുമ്പുകളെ പ്രത്യേകമായി ചേർത്ത് പിടിച്ച് ചെയ്യുന്ന മുദ്രകൾ പഞ്ചഭൂതങ്ങളെ സ്വാധീനിക്കുകയും അതുവഴി നമ്മുടെ സൂഷ്മതലങ്ങളിൽ ഗുണപരമായ പരിവർത്തനങ്ങൾ സൃഷ്ടിക്കുന്ന ലളിത ക്രിയകൾ കൂടിയാണ്.
*മുദ്രകൾ അനവധി*
മുദ്രകളെ പൊതുവേ *യോഗമുദ്രകൾ, ഷഡ് ചക്ര മുദ്രകൾ, നർത്തന മുദ്രകൾ, വാസ്തു മുദ്രകൾ, പൂജാ മുദ്രകൾ, ഉപചാര മുദ്രകൾ, മാനസിക മുദ്രകൾ, ശക്തി മുദ്രകൾ, നവഗ്രഹ മുദ്രകൾ, ചികിത്സാ മുദ്രകൾ, പ്രാണായാമ മുദ്രകൾ, ധ്യാന മുദ്രകൾ, ജപ മുദ്രകൾ, പ്രാർത്ഥനാ മുദ്രകൾ, ഗായത്രീ മുദ്രകൾ, ഹഠ യോഗമുദ്രകൾ, ബന്ധത്രയ മുദ്രകൾ* എന്നിങ്ങനെ തരം തിരിക്കാം
ഇവ ഒരോന്നിനേയും പറ്റി അടുത്ത ഭാഗത്തിൽ വിവരിക്കാം.... ( തുടരും)
🙏
എ.വി കൃഷ്ണകുമാർ
യോഗോപാസനാ കേന്ദ്രം
മൊബൈൽ :8078388409

നല്ല നല്ല അറിവുകൾ പകർന്നു നൽകുന്നതിൽ വളരെയധികം നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏
ReplyDelete🙏🙏
Delete