സൂര്യനമസ്ക്കാരം എന്ത് ? എന്തിന് ?എങ്ങനെ ?
സൂര്യനമസ്ക്കാരം എന്ത്?
.................🔥............
സൂര്യനെ നമസ്ക്കരിക്കുന്ന ഒരു മന്ത്രാത്മക - ആത്മീയ - ആരോഗ്യ പദ്ധതിയാണ് സൂര്യനമസ്ക്കാരം. ഭൂമിയുടെ ഊർജ്ജ കേന്ദ്രം സൂര്യനാണ്. ഭൂലോകത്തിൽ ജീവൻ നിലനിൽക്കുന്നതിന്റെ അടിസ്ഥാന ഹേതു സൂര്യനാണ്. സൂര്യനെ കത്തിജ്വലിക്കുന്ന ഒരു തീഗോളമായല്ല മറിച്ച് സർവ്വ ചരാചരങ്ങളുടേയും നിലനിൽപ്പിനാധാരമായ ദൈവീക ചൈതന്യമായാണ് ഭാരതീയർ കണ്ടു പോരുന്നത്. 'പ്രത്യക്ഷ ദൈവമാണ് ' സൂര്യഭഗവാൻ. സർവ്വ രോഗസംഹാരിയും, സകല ജ്ഞാന കർത്താവുമാണ് സൂര്യൻ.
സൂര്യാരാധന വളരെ പ്രാചീന കാലം മുതൽ തന്നെ ലോകത്ത് നിലനിന്നിരുന്നു. ഗ്രീക്ക്, മെസപ്പൊട്ടോമിയൻ, ബാബിലോണിയൻ തുടങ്ങിയ പ്രാചീന സംസ്കാരങ്ങളിലെല്ലാം തന്നെ സൂര്യാരാധന നിലനിന്നിരുന്നതായി കാണാം. ഇതിനു മേറേ നാൾ മുമ്പു തന്നെ ഭാരതീയ ഗുരുകുല സമ്പ്രദായത്തിൽ സൂര്യ ഉപാസന പഠിപ്പിച്ചു പോന്നിരുന്നതായി കാണാം.
'എഴുകുതിരകളെ പൂട്ടിയ തേരിൽ സൂര്യഭഗവാൻ സഞ്ചരിക്കുന്നു ' എന്ന ഭാരതീയ സങ്കൽപം, പ്രകാശത്തിന് ഏഴ് സംയുക്ത വർണങ്ങൾ ( V I B G Y O R) ഉണ്ടെന്ന് ഐസക് ന്യൂട്ടണും, ശാസ്ത്രലോകവും തിരിച്ചറിയുന്നതിനും പതിനായിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭാരതീയ ഋഷികൾ ലോകത്തിന് മുന്നിൽ വെളിവാക്കിക്കൊടുത്ത ശാസ്ത്ര സത്യങ്ങളാണ്. സൂര്യനെ ജ്യോതിർ ഗോളങ്ങളുടെ ചക്രവർത്തിയായി ജ്യോതിഷ ഗ്രന്ഥങ്ങളിൽ വിശേഷിപ്പിക്കുന്നു. അതു കൊണ്ടു തന്നെ മന്ത്രവിധികളോടെയുള്ള സൂര്യോപാസന ഗ്രഹദോഷ ശാന്തിയ്ക്കായി ജ്യോതിഷികൾ നിർദ്ദേശിക്കാറുണ്ട്.
പ്രാചീന ഭാരതീയ വ്യായാമിക സമ്പ്രദായമായ 'വ്യായാമീക വിജ്ഞാനീയ ' ത്തിൽ സൂര്യോപാസനയുടെ വിവിധ രീതികളെപ്പറ്റി വിവരിക്കുന്നുണ്ട്.
സാധാരണ ഗതിയിൽ പ്രഭാത സമയത്ത് കിഴക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് നിന്ന്, ഇളവെയിൽ ഏറ്റുകൊണ്ട് 12 സൂര്യനമസ്ക്കാരങ്ങൾ തുടർച്ചയായി വ്യായാമിക രീതിയിൽ ചെയ്യുന്ന ഒരു രീതിയുണ്ട്. അതുപോലെ സൂര്യന്റെ നാമമന്ത്രങ്ങൾ, ബീജ മന്ത്രങ്ങൾ, സൂര്യഗായത്രി, മൃത്യുജ്ഞയ- ചേതനാ മന്ത്രങ്ങൾ ചൊല്ലി കൊണ്ട് സൂര്യനെ നമസ്ക്കരിക്കുന്ന മറ്റൊരു രീതിയുമുണ്ട്. രോഗവിമോചനത്തിനും, ദീർഘായുസിനും, പൂർണ ആരോഗ്യത്തിലേയ്ക്കും സാധകനെ നയിക്കുന്ന സൂര്യനമസ്ക്കാരം ഒരമൂല്യമായ വ്യായാമ പദ്ധതിയാണ്.
*സൂര്യനമസ്ക്കാരത്തിന്റെ ഗുണങ്ങൾ*
1. ബാഹ്യ - ആന്തരീക അവയവങ്ങളെ ആരോഗ്യവത്താക്കുന്നു.
2. ശരീരത്തിന് പൂർണമായ ഊർജ്ജസ്വലത, ചൈതന്യം, ദൃഡത എന്നിവ പ്രദാനം ചെയ്യുന്നു.
3. നാഡികൾ, പേശീ ബന്ധങ്ങൾ, മസിലുകൾ, അസ്ഥികൾ എന്നിവയെ കരുത്തുറ്റതാക്കുന്നു.
4. ശരീരത്തിന് നല്ല വഴക്കവും, ഒതുക്കവും, സൗന്ദര്യവും, ആകാര വടിവും നൽകുന്നു.
5.രക്തശുദ്ധീകരണത്തിന്റെ അളവ് വർദ്ധിക്കുകയും രക്തജന്യമായ രോഗങ്ങളെയും, ത്വക്ക് രോഗങ്ങളെയും ശമിപ്പിക്കുന്നു.
6. ഉപാപചയ പ്രവർത്തനങ്ങളിലൂടെ ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങളെ കൂടുതൽ പുറന്തള്ളാൻ സഹായിക്കുകയും ബാഹ്യാന്തര ശുദ്ധി കൈവരുത്തുകയും ചെയ്യുന്നു.
7. സൂര്യനമസ്ക്കാരം ഗർഭാശയ - മൂത്രാശയ - പ്രത്യുൽപാദന പരമായ അവയവങ്ങളെ ഏറെ സ്വാധീനിക്കുകയും, അവയ്ക്കുണ്ടാകുന്ന രോഗങ്ങളെ നിവാരണം ചെയ്യുകയും സമ്പൂർണ ആരോഗ്യം നൽകുകയും ചെയ്യുന്നു.
8. ആർത്തവ പ്രശ്നങ്ങളെ ഇല്ലായ്മ്മ ചെയ്യുന്നു. ആർത്തവചക്രം ക്രമപ്പെടുത്തുന്നു.
9. വന്ധ്യത പരിഹരിക്കുന്നു. ആരോഗ്യമുള്ള സന്താനങ്ങളെ സൃഷ്ടിക്കാൻ വ്യക്തികളെ പ്രാപ്തരാക്കുന്നു.
10. ഗ്യാസ് ട്രബിൾ, അസിഡിറ്റി, മലബന്ധം, ദഹനക്കുറവ്, വെള്ളപൊക്ക്, ശീഘ്രസ്ഖലനം, ലൈംഗീക ശേഷിക്കുറവ് എന്നീ പ്രശ്നങ്ങളെ പരിഹരിക്കുന്നു.
11. ആസ്മ, അലർജി, തുമ്മൽ, ശ്വാസതടസം, എന്നീ ശ്വസന സംബന്ധമായ രോഗങ്ങളെ തടയുന്നു, ശ്വാസകോശത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നു.
12. തലച്ചോറിന്റെ ശേഷി പതിൻമടങ്ങ് കൂട്ടുന്നു. അസാധാരണമായ ബുദ്ധിശക്തി കൈവരുന്നു. ഓർമ്മക്കുറവ്, ശിരോ രോഗങ്ങൾ എന്നിവയെ നിവാരണം ചെയ്യുന്നു.
13. നട്ടെല്ല്, പുറം ഭാഗം, വയർ, നെഞ്ച്, കഴുത്ത്, കാലുകൾ, കൈകൾ എന്നിവയിലെ മാംസപേശികൾ ദൃഡമാക്കുകയും ശരീര ഭംഗി പ്രദാനം ചെയ്യുകയും ചെയ്യുന്നു.
14. അകാലനര, അകാലവാർദ്ധക്യം എന്നിവയെ തടയുന്നതിനൊപ്പം, ഹോർമോൺ സന്തുലനം ചെയ്ത് ശരീരത്തിന്റെ യുവത്വം സദാ നിലനിർത്തുന്നു.
15. മനസിന്റെ ഗുണങ്ങളും, ശക്തികളും വർദ്ധിപ്പിക്കുന്നു. മനോ ദൗർബല്യങ്ങളെ നിവാരണം ചെയ്ത് കരുത്തുറ്റ ഒരു മനസിനെ വാർത്തെടുക്കുന്നു.
16. നട്ടെല്ല് പൂർണമായും വഴങ്ങുന്നു. ഏത് യോഗാസനവും ഏളുപ്പത്തിൽ ചെയ്യാനുള്ള കരുത്തും, കഴിവും, വഴക്കവും ശരീരത്തിന് നൽകുന്നു.
17. സുഷുമ്നാ നാഡിയെ ഉത്തേജിപ്പിച്ച് ശരീരത്തിന്റെ പ്രാണ സന്തുലനം സ്ഥിരമാക്കുന്നു. അതിലൂടെ പൂർണമായ ഊർജ്ജസ്വലത, ഉന്മേഷം, ആനന്ദം എന്നിവ പഠിതാവിന് കൈവരുന്നു.
18. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നു. ആത്മീയ തേജസ്സ് വർദ്ധിപ്പിക്കുന്നു.
19. മന്ത്രവിധാനത്തോടെ പരിശീലിച്ചാൽ സൂര്യന്റെ പ്രത്യക്ഷ ദർശനവും, മാർഗനിർദ്ദേശവും ലഭിക്കുന്നു.
20. സമ്പൂർണ ആരോഗ്യം വേഗത്തിൽ കരഗതമാകാനുള്ള ഒരു കുറുക്കുവഴി കൂടിയാണ് സൂര്യനമസ്ക്കാരം.
*സൂര്യനമസ്ക്കാര പരിശീലനം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
ഒരു യോഗാചാര്യന്റെ മേൽ നോട്ടത്തിൽ പഠിക്കണം. പാദ - കര - നേത്ര - ഗ്രീവ - മേരുദണ്ഡ പരിശീലനങ്ങൾ കുറച്ചു നാൾ ചെയ്ത് ശരീരം വഴക്കിയിട്ടേ സൂര്യ നമസ്ക്കാരം ചെയ്യാവൂ. നട്ടെല്ല് സംബന്ധമായ അസുഖമുള്ളവർ ആചാര്യന്റെ നിർദ്ദേശാനുസരണം മാത്രം പരിശീലിക്കുക. രാവിലെ കിഴക്കോട്ടും, വൈകിട്ട് പടിഞ്ഞാറോട്ട് തിരിഞ്ഞും ഈ പരിശീലനം ചെയ്യാം. രാവിലെ 4 മുതൽ 8 മണി വരെയും, വൈകിട്ട് 5 മുതൽ 7. 30 വരെയുള്ള സമയവും പരിശീലനത്തിന് ഉത്തമമാണ്. ഓരോ പരിശീലനവും അറിഞ്ഞ്, ആസ്വദിച്ച് ചെയ്യുക. ധൃതി പാടില്ല. പരിശീലിനത്തിനിടയ്ക്ക് ആദ്യഘട്ടത്തിൽ വിശ്രമം ആവശ്യമെന്ന് തോന്നിയാൽ പരിശീലനം നിർത്തി വിശ്രമിക്കുക. ശേഷം തുടരുക. ആഹാരത്തിന് ശേഷം മിനിമം 3.30 മണിക്കൂർ കഴിഞ്ഞു മാത്രമേ പരിശീലനം ചെയ്യാവൂ. പരിശീലനത്തിന് ശേഷം 15- 20 മിനിറ്റ് കഴിഞ്ഞേ കുളി, ആഹാരം എന്നിവ പാടുള്ളൂ. രോഗങ്ങൾ ഉള്ളവർ ആചാര്യനോട് ചോദിച്ചിട്ടേ സൂര്യനമസ്ക്കാരം ചെയ്യാവൂ.
വീഡിയോ കാണാൻ Link ൽ Click ചെയ്യുക
https://youtu.be/jfm_pyxhcys
🔥 എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
ഫോൺ: 8078388409

👍👍🙏🏻🙏🏻
ReplyDelete