സിദ്ധാശ്രമം: തപസ്വികളുടെ ലോകം
സിദ്ധാശ്രമം: തപസ്വികളുടെ ലോകം
( നിഗൂഡ ലോകങ്ങൾ : ഭാഗങ്ങൾ :1, 2, 3, 4 )
...................🔥.................
മഹായോഗികളും, ഋഷികളും, വാണരുളുന്ന ഭൂമിയിലെ തപോഭൂമിയാണ് സിദ്ധാശ്രമം.
ഭൂമി നമുക്ക് പരിചിതമായ ലോകമാണ്. എങ്കിലും ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലേയ്ക്കും നമുക്ക് കടന്നു ചെല്ലാനായിട്ടില്ല. ചില നിഗൂഡ പ്രദേശങ്ങൾ, അവിടത്തെ താമസക്കാർ ഇന്നും നമുക്ക് അപ്രാപ്യരായി തുടരുന്നു.
ഭാരതം ഒരു ആത്മീയ ഭൂമിയാണ്. ഹിമാലയം ഓരോ സാധകനേയും ഹഠാദാകർഷിക്കുന്ന മഹാ ശൈലമാണ്. സഹസ്രാബ്ദങ്ങളായി അനേകം ഋഷികളുടെ, ഗുരുക്കന്മാരുടെ, മഹായോഗികളുടെ, അവധൂതന്മാരുടെ, അവതാരങ്ങളുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് ഹിമാലയം.
ആ ദിവ്യസങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തപോ മണ്ഡലമാണ്
ഹിമാലയത്തിൽ മാനസസരോവർ തടാകത്തിൽ നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്നുവെങ്കിലും ഈ പ്രദേശം നിരന്തരം ഹിമപാതം വീഴുന്ന, കൊടുങ്കാറ്റടിക്കുന്ന ഒരു നിഗൂഡ താഴ് വരയാണ്! എന്തിനേറെ ഭാരത സൈനികർക്കോ ചൈനീസ് പട്ടാളക്കാർക്കോ പോലും ഈ പ്രദേശം ഇപ്പോഴും അജ്ഞാതമായി തുടരുന്ന ഒന്നാണ്. ഹിമാലയൻ തീർത്ഥയാത്ര നടത്തുന്ന തീർത്ഥാടകർക്ക് പോലും മാനസസരോവർ തടാകം വരെ പോകാനാകൂ. അതിനപ്പുറമുള്ള ഈ ദേവഭൂമിയിലേയ്ക്ക് പ്രവേശിക്കാൻ സാധാരണ മനുഷ്യർക്ക് സാധ്യമല്ല. പ്രവേശനം ഉഗ്രതപസ്വികൾക്ക് മാത്രം...!!!
മനുഷ്യന്റെ ഹ്രസ്വമായ മാനവ ദൃഷ്ടിക്കും, പരിമിതമായ ധാരണാ ശക്തിക്കും അപ്പുറമുള്ള ഒരു ലോകമാണ് സിദ്ധാശ്രമം. ആധുനീക ലൗകീക മനുഷ്യൻ ഇങ്ങനെയൊരു ലോകത്തെ കുറിച്ച് കേൾക്കുമ്പോൾ പുച്ഛിച്ച് തള്ളാം. ഇതൊക്കെ കെട്ടുകഥയോ, മുത്തശ്ശി കഥയോ ആയി വിശേഷിപ്പിക്കാം. അത് അങ്ങനെ തന്നെ തുടരട്ടെ... അവന്റെ അജ്ഞത അവന്റെ സ്വന്തം...! എന്നാൽ അത്മീയാന്വേഷണ പാതയിൽ മുന്നിട്ടിറങ്ങുന്ന ഒരാത്മാന്വോഷിക്ക് സിദ്ധാശ്രമം ഒരു അത്ഭുത ലോകമാണ്... അത് ഈ ഭൂമണ്ഡലത്തിലെ തപസ്വികളുടെ ദിവ്യ ഗേഹമാണ്.
സിദ്ധാശ്രമത്തെക്കുറിച്ചുള്ള പരാമർശം പൗരാണികമായ നമ്മുടെ വേദോപനിഷത്തുക്കൾ മുതൽ കാണാം. ഋഗ്വോദത്തിലും, സാമവേദത്തിലും സിദ്ധാശ്രമത്തെക്കുറിച്ച് പരാമർശമുണ്ട്.
മഹാ ഋഷികളുടെ ലോകമാണത്. ചന്ദന ഗന്ധമാർന്ന മണ്ണും, താഴ്വാരങ്ങളും, പൂക്കളും പുഴകളും നിറഞ്ഞ ഒരു ദിവ്യ ഭൂമി. അനേകം മഹായോഗികൾ ആയിരക്കണക്കിന് വർഷങ്ങളായി സമാധിയിൽ ഇരിക്കുന്ന ഗുഹകൾ, യോഗിമാർ സാധനകൾ അനുഷ്ഠിക്കുന്ന പർണശാലകൾ, ബ്രഹ്മർഷിമാരുടെ കൂട്ടങ്ങൾ, ദേവതകളും, അപ്സരകളും, ഗന്ധർവ്വൻമാരും നിറഞ്ഞ സമ്മേളന വേദികൾ. അതെ... ഈ ഭൂമിയിലെ ഒരു ദിവ്യലോകമാണ് സിദ്ധാശ്രമം.
നമ്മുടെ പൂർവ്വികരായ ഋഷികൾ, വിശുദ്ധന്മാർ, യോഗികൾ എന്നിവർ ചേർന്ന് മനുഷ്യവർഗത്തിന് നൽകിയ ഒരു മഹാ അനുഗ്രഹമാണ് സിദ്ധശ്രമം എന്ന ഈ ലോകം. ഇത് ഭൂമിയിലെ ആത്മീയതയുടെ പറുദീസയാണിത്.
ഒരു സാധകന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സിദ്ധാശ്രമത്തിലേയ്ക്കുള്ള പ്രവേശനം. സിദ്ധശ്രാമിലേക്ക് പ്രവേശിക്കാനും അവിടുത്തെ വിശുദ്ധമായ നിലത്തിരുന്ന് ഉയർന്ന ആത്മീയ സാധന സമ്പ്രദായങ്ങൾ അനുഷ്ഠിക്കാൻ കഴിയുക എന്നുള്ളതും ഏറ്റവും വലിയ സൗഭാഗ്യമാണ്. മഹാഗുരു പരമ്പരകൾ പോലും തങ്ങളുടെ സാധകരെ സിദ്ധാശ്രമ തപോഭൂമിയിലേയ്ക്ക് പ്രവേശിപ്പിക്കാൻ സദാ പ്രയത്നം ചെയ്തു കൊണ്ടിരിക്കുന്നു.
നൂറുകണക്കിന് പുരാതന വിശുദ്ധ ഗ്രന്ഥങ്ങളിൽ സിദ്ധാശ്രമത്തെ പറ്റി വിവരിച്ചിട്ടുണ്ട്.
( നിഗൂഡ ലോകങ്ങൾ : ഭാഗങ്ങൾ :1, 2, 3, 4 )
...................🔥.................
മഹായോഗികളും, ഋഷികളും, വാണരുളുന്ന ഭൂമിയിലെ തപോഭൂമിയാണ് സിദ്ധാശ്രമം.
ഭൂമി നമുക്ക് പരിചിതമായ ലോകമാണ്. എങ്കിലും ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലേയ്ക്കും നമുക്ക് കടന്നു ചെല്ലാനായിട്ടില്ല. ചില നിഗൂഡ പ്രദേശങ്ങൾ, അവിടത്തെ താമസക്കാർ ഇന്നും നമുക്ക് അപ്രാപ്യരായി തുടരുന്നു.
ഭാരതം ഒരു ആത്മീയ ഭൂമിയാണ്. ഹിമാലയം ഓരോ സാധകനേയും ഹഠാദാകർഷിക്കുന്ന മഹാ ശൈലമാണ്. സഹസ്രാബ്ദങ്ങളായി അനേകം ഋഷികളുടെ, ഗുരുക്കന്മാരുടെ, മഹായോഗികളുടെ, അവധൂതന്മാരുടെ, അവതാരങ്ങളുടെ പാദസ്പർശമേറ്റ പുണ്യഭൂമിയാണ് ഹിമാലയം.
ആ ദിവ്യസങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന ഒരു തപോ മണ്ഡലമാണ്
സിദ്ധാശ്രമം. ഹിമാലയത്തിലെ മാനസസരോവറിനടുത്ത്സ്ഥിതി ചെയ്യുന്ന ഈ തപോഭൂമി മഹായോഗികളും ബ്രഹ്മ ഋഷികളും തപസനുഷ്ടിക്കുന്ന സാധനാ മണ്ഡലം കൂടിയാണ്. സാധാരണ മനുഷ്യന്റെ ലൗകിക ദൃഷ്ടിയിക്കും അപ്പുറമായ
ഈ നിഗൂഡ ദേശം ആകാശവീക്ഷണത്താലോ, സാറ്റ് ലൈറ്റുകളുടെ സഹായത്താലോ, ജിജ്ഞാസക്കു വേണ്ടിയുള്ള മനുഷ്യന്റെ കേവലമായ അന്വേഷണം കൊണ്ടോ കണ്ടെത്താനോ, പ്രവേശിക്കാനോ സാധ്യമായ ഒന്നല്ല. ഈ തപോഭൂമിയുടെ കാവൽക്കാർ ബ്രഹ്മർഷികൾ ആണ്..! അവരുടെ അനുവാദമില്ലാതെ ഈ ആത്മീയ ഹൈമവതഭൂവിലേയ്ക്ക് ആർക്കും പ്രവേശിക്കാൻ സാധ്യമല്ല...!!
മനുഷ്യന്റെ ഹ്രസ്വമായ മാനവ ദൃഷ്ടിക്കും, പരിമിതമായ ധാരണാ ശക്തിക്കും അപ്പുറമുള്ള ഒരു ലോകമാണ് സിദ്ധാശ്രമം. ആധുനീക ലൗകീക മനുഷ്യൻ ഇങ്ങനെയൊരു ലോകത്തെ കുറിച്ച് കേൾക്കുമ്പോൾ പുച്ഛിച്ച് തള്ളാം. ഇതൊക്കെ കെട്ടുകഥയോ, മുത്തശ്ശി കഥയോ ആയി വിശേഷിപ്പിക്കാം. അത് അങ്ങനെ തന്നെ തുടരട്ടെ... അവന്റെ അജ്ഞത അവന്റെ സ്വന്തം...! എന്നാൽ അത്മീയാന്വേഷണ പാതയിൽ മുന്നിട്ടിറങ്ങുന്ന ഒരാത്മാന്വോഷിക്ക് സിദ്ധാശ്രമം ഒരു അത്ഭുത ലോകമാണ്... അത് ഈ ഭൂമണ്ഡലത്തിലെ തപസ്വികളുടെ ദിവ്യ ഗേഹമാണ്.
സിദ്ധാശ്രമത്തെക്കുറിച്ചുള്ള പരാമർശം പൗരാണികമായ നമ്മുടെ വേദോപനിഷത്തുക്കൾ മുതൽ കാണാം. ഋഗ്വോദത്തിലും, സാമവേദത്തിലും സിദ്ധാശ്രമത്തെക്കുറിച്ച് പരാമർശമുണ്ട്.
മഹാ ഋഷികളുടെ ലോകമാണത്. ചന്ദന ഗന്ധമാർന്ന മണ്ണും, താഴ്വാരങ്ങളും, പൂക്കളും പുഴകളും നിറഞ്ഞ ഒരു ദിവ്യ ഭൂമി. അനേകം മഹായോഗികൾ ആയിരക്കണക്കിന് വർഷങ്ങളായി സമാധിയിൽ ഇരിക്കുന്ന ഗുഹകൾ, യോഗിമാർ സാധനകൾ അനുഷ്ഠിക്കുന്ന പർണശാലകൾ, ബ്രഹ്മർഷിമാരുടെ കൂട്ടങ്ങൾ, ദേവതകളും, അപ്സരകളും, ഗന്ധർവ്വൻമാരും നിറഞ്ഞ സമ്മേളന വേദികൾ. അതെ... ഈ ഭൂമിയിലെ ഒരു ദിവ്യലോകമാണ് സിദ്ധാശ്രമം.
നമ്മുടെ പൂർവ്വികരായ ഋഷികൾ, വിശുദ്ധന്മാർ, യോഗികൾ എന്നിവർ ചേർന്ന് മനുഷ്യവർഗത്തിന് നൽകിയ ഒരു മഹാ അനുഗ്രഹമാണ് സിദ്ധശ്രമം എന്ന ഈ ലോകം. ഇത് ഭൂമിയിലെ ആത്മീയതയുടെ പറുദീസയാണിത്.
ഒരു സാധകന്റെ ഏറ്റവും വലിയ ആഗ്രഹമാണ് സിദ്ധാശ്രമത്തിലേയ്ക്കുള്ള പ്രവേശനം. സിദ്ധശ്രാമിലേക്ക് പ്രവേശിക്കാനും അവിടുത്തെ വിശുദ്ധമായ നിലത്തിരുന്ന് ഉയർന്ന ആത്മീയ സാധന സമ്പ്രദായങ്ങൾ അനുഷ്ഠിക്കാൻ കഴിയുക എന്നുള്ളതും ഏറ്റവും വലിയ സൗഭാഗ്യമാണ്. മഹാഗുരു പരമ്പരകൾ പോലും തങ്ങളുടെ സാധകരെ സിദ്ധാശ്രമ തപോഭൂമിയിലേയ്ക്ക് പ്രവേശിപ്പിക്കാൻ സദാ പ്രയത്നം ചെയ്തു കൊണ്ടിരിക്കുന്നു.
നൂറുകണക്കിന് പുരാതന വിശുദ്ധ ഗ്രന്ഥങ്ങളിൽ സിദ്ധാശ്രമത്തെ പറ്റി വിവരിച്ചിട്ടുണ്ട്.
മഹർഷി വസിഷ്ഠൻ ഈ ലോകത്തെ ''മനുഷ്യന്റെ മഹാഭാഗ്യം'' എന്ന് വിളിക്കുമ്പോൾ, വിശ്വാമിത്ര ഋഷി അതിനെ ''ജീവിതത്തിന്റെ യഥാർത്ഥ സൗന്ദര്യമെന്ന് '' വിശേഷിപ്പിക്കുന്നു. ''ശരീരത്തിലെ അസുഖങ്ങൾ സ്വമേധയാ ഇല്ലാതാക്കാൻ സിദ്ധാശ്രമത്തിന്റെ മണ്ണിന് പ്രകൃതിദത്തമായ ഒരു സവിശേഷ സ്വഭാവമുണ്ടെന്ന് '' മഹർഷി ചവനൻ പറയുന്നു. ''സിദ്ധാശ്രമത്തിലേയ്ക്കുള്ള പ്രവേശനം ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണെന്ന് '' മഹർഷി പുലസ്ത്യൻ പറയുന്നു. മഹർഷി കണാദന്റെ വാക്കുകളിൽ
'' ആയിരം വിശുദ്ധരിൽ ഒന്നോ രണ്ടോ പേർക്ക് മാത്രമേ സിദ്ധാശ്രമത്തിലേക്ക് പ്രവേശിക്കാനുള്ള ഭാഗ്യം ലഭിക്കൂ''. എന്ന് പറയുന്നതായി കാണാം.
മഹാഭാരത യുദ്ധത്തിൽ ശരശയ്യയിൽ കിടക്കുന്ന ഭീഷ്മൻ തന്റെ മർത്യശരീരവുമായി സിദ്ധാശ്രമത്തിലേക്ക് പോകണമെന്ന് ശ്രീകൃഷ്ണന്റെ മുമ്പാകെ അവസാന ആഗ്രഹം പ്രകടിപ്പിച്ചതായും കാണാം. മഹാഭാരത യുദ്ധം അവസാനിച്ചതിനുശേഷം യുധിഷ്ഠിർ അഭ്യർത്ഥിച്ചു, “എന്റെ ജീവിതത്തിലെ ചില സദ്ഗുണങ്ങൾ അവശേഷിക്കുന്നുവെങ്കിൽ, നിങ്ങളുടെ കൃപ എനിക്ക് നൽകിയാൽ, എന്റെ ജീവിതത്തിന്റെ ഒരു ഭാഗം സിദ്ധാശ്രമത്തിൽ ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” .

തന്റെ ശിഷ്യന്മാരെ അഭിസംബോധന ചെയ്ത് കൊണ്ട് മഹാ ഋഷി ഗോരഖ്നാഥ് പറഞ്ഞു, '' തന്ത്രത്തിന്റെയും സാധനയുടെയും ആത്യന്തികത സിദ്ധാശ്രമത്തിലേയ്ക്കുള്ള പ്രവേ
ശനമാണ് ......."
ഭഗവത്പാദ് ശങ്കരാചാര്യസ്വാമികളുടെ വാക്കുകളിൽ ''ഒരാൾ സിദ്ധാശ്രമത്തിൽ പോയി സിദ്ധയോഗ തടാകത്തിൽ കുളിച്ച് സാധനാനുഷ്ഠാനം ചെയ്താൽ മാത്രമേ മനുഷ്യജീവിതത്തിന്റെ പൂർത്തീകരണം കൈവരിക്കാൻ കഴിയൂ ''
അതെ..... ആയിരക്കണക്കിന് യോഗികൾക്കും, സാധകൻമാർക്കും സിദ്ധശ്രമം ഇന്നും ഒരു സ്വപ്ന ഗേഹമാണ്. അവിടേയ്ക്ക് പ്രവേശിക്കുവാൻ വേണ്ടി അവർ കഠിന തപം ചെയ്യുന്നു......
എന്റെ പ്രിയങ്കരനായ ഗുരുനാഥൻ സ്വാമി നിഖിലേശ്വരാനന്ദ പരമഹംസർ ഉൾപ്പെടെയുള്ള മഹാ ഋഷികൾ വാണരുളുന്ന സിദ്ധാശ്രമത്തിലേയ്ക്ക് , അതിന്റെ നിഗൂഡതകളിലേയ്ക്ക്, അവിടേയ്ക്ക് പ്രവേശിക്കാനുള്ള മാർഗങ്ങളിലേയ്ക്ക്, ഒപ്പം അവിടുത്തെ താമസക്കാരായ മഹായോഗികളെപ്പറ്റി, ബ്രഹ്മ ഋഷികളെപ്പറ്റി അടുത്ത ഭാഗത്തിൽ വിവരിക്കാം...
----------------------------------------------
സിദ്ധാശ്രമം : തപസ്വികളുടെ ലോകം
( നിഗൂഡ ലോകങ്ങൾ : ഭാഗം 2)
.................🔯................
സിദ്ധാശ്രമം എന്ന ഈ താപസിക ലോകത്തെക്കുറിച്ച് പൊതുസമൂഹത്തിന് അത്ര ധാരണയില്ല. ഗുരു പരമ്പരകൾക്കും, ആത്മീയ മേഖലയിലെ അന്വേഷണ കുതുകികൾക്കും മാത്രമാണ് ഈ സിദ്ധലോകത്തെക്കുറിച്ച് ഏകദേശധാരണയുള്ളത്. സിദ്ധാശ്രമം ഭൂമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നുവെങ്കിലും അവിടേയ്ക്ക് പ്രവേശിക്കുവാൻ നിരവധി കടമ്പകൾ ഉണ്ട്.
ഒന്നാമതായി ശ്രീ പരമേശ്വരനിൽ നിന്ന് ഉൽഭവിച്ചിട്ടുള്ള നിരവധി ആർഷ ഗുരു പരമ്പരകളിൽ ഏതെങ്കിലും ഒന്നിൽ നിന്ന്, വിശിഷ്യ ഗുരുവിൽ നിന്ന് യഥാവിധി ദീക്ഷ സ്വീകരിച്ച ഒരു തീവ്രസാധകന് മാത്രമേ സിദ്ധാശ്രമം പ്രവേശനം നൽകൂ.
രണ്ടാമതായി ദശമഹാവിദ്യകളിൽ രണ്ടെണ്ണത്തിലെങ്കിലും ഉപാസിച്ച് സിദ്ധി വരുത്തിയ ആളാവണം സിദ്ധാശ്രമ പ്രവേശനത്തിന് താൽപര്യപ്പെടുന്ന സാധകൻ.
മൂന്നാമതായി തന്റെ കുണ്ഡലിനീ ശക്തിയെ ഉണർത്തി സഹസ്രാരത്തിൽ പ്രവേശിപ്പിക്കാൻ കഴിവുള്ള ഉയർന്ന സാധകർക്കേ സിദ്ധാശ്രമ പ്രവേശനം സാധ്യമാക്കൂ.
ഏതെങ്കിലും ഒരു ഗുരുവിന് തന്റെ പ്രിയപ്പെട്ട ശിഷ്യനേയും കൂട്ടി പോകാവുന്ന ഒരിടമല്ല ഈ ലോകം. മേൽപ്പറഞ്ഞ സിദ്ധികൾ നേടിയ ഒരു ഉയർന്ന സാധകന് മാത്രമാണ് ഈ ലോകത്തേയ്ക്കുള്ള പ്രവേശനം.
ഇതോടൊപ്പം സിദ്ധാശ്രമക് പ്രവേശക് സാധന ചെയ്ത് പൂർത്തീകരിച്ചവരായ സാധകർക്ക് അവിടെയുള്ള ബ്രഹ്മർഷികളുടെ അനുവാദവും അനുഗ്രഹവും ഉണ്ടെങ്കിൽ മാത്രമാണ് സിദ്ധാശ്രമത്തിൽ പ്രവേശിക്കുവാനും അവിടെ നിശ്ചിത കാലയളവിൽ അവിടെ സാധന ചെയ്ത് കഴിയുവാനും സാധിക്കുക.
സ്വർഗലോകാധിപതി ഇന്ദ്രനെന്നതു പോലെ സിദ്ധാശ്രമ ലോകത്തിന്റെ അധിപൻ സ്വാമി സച്ചിദാനന്ദ പരമഹംസരാണ്. കാരുണ്യത്തിന്റെ കടലാണ് ഈ മഹാ ഋഷി. തിളങ്ങുന്ന വജ്രസമാനമായ നയനങ്ങളും, അഭൗമമായ പ്രകാശം പൊഴിക്കുന്ന തിരുവുടലുമായി സിദ്ധാശ്രമത്തിലെ കൽപവൃക്ഷ ചുവട്ടിൽ പത്മാസനസ്ഥിതനായിരിക്കുന്ന ഈ ദിവ്യ ദേഹം സിദ്ധാശ്രമത്തിലെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. സിദ്ധാശ്രമത്തിന്റെ പ്രവർത്തനം നിയതമായ നിയമത്താൽ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഈ ലോകത്ത് ഉയർന്ന സാധനകൾക്കായി എത്തിച്ചേരുന്ന ഭൂമിയിൽ നിന്നും, മറ്റു ലോകങ്ങളിൽ നിന്നുമുള്ള സാധകരെ സിദ്ധാശ്രമത്തിലെ നിശ്ചയിക്കപ്പെട്ട മഹർഷീശ്വരന്മാരുടെ കൃത്യമായ മേൽനോട്ടത്തിൽ പരിശീലിപ്പിക്കുന്നു.
ഭൂമി പോലെ അനേകം ലോകങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്. സ്ഥൂല സൂഷ്മ - കാരണ - ലോ കങ്ങൾ അനവധി. അവിടങ്ങളിൽ നിവസിക്കുന്ന ലോകവാസികൾ കോടാനുകോടി. നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ടോ, പരിമിതമായ ഇന്ദ്രിയ ശക്തി കൊണ്ടോ, ഈ ലോകങ്ങളെ ദർശിക്കാൻ സാധ്യമല്ല. മനുഷ്യനിലെ ആറാം ഇന്ദ്രിയം ജാഗ്രത്തായാൽ മാത്രമേ സൂഷ്മ ലോക ദർശനം ലഭ്യമാകൂ. അതിനായി നിരന്തര സാധനകൾ ചെയ്യണം.
ദേവ,യക്ഷ, കിന്നര, അപ്സര, ഗന്ധർവ്വ, കിം പുരുഷ, സിദ്ധ, വേതാള തുടങ്ങിയ അനേകം സൂഷ്മ ദേഹികൾ വാഴുന്ന കോടിക്കണക്കിന് സൂഷ്മ ലോകങ്ങൾ ഉണ്ട്. അവയൊക്കെ സാധാരണ മനുഷ്യന്റെ ധാരണാ ശക്തിക്കും അപ്പുറമാണ്. എന്നാൽ സാധനയിലൂടെ ആറാമിന്ദ്രിയത്തിന്റെ ഉണർച്ച നേടുന്ന ഒരുവന് ഈ ലോകങ്ങളെ ദർശിക്കുവാനും, സൂഷ്മ ശരീരിയായി ആ ലോകങ്ങളിൽ കടന്നു ചെല്ലുവാനും സാധിക്കുമെന്ന് യോഗിമാർ പറയുന്നു.
ശ്രീകൃഷ്ണനും, ശ്രീരാമനും, അഗസ്ത്യനും, വിശ്വാമിത്രനും, വസിഷ്ഠനും, ദുർവാസാവ് മഹർഷിയും, മഹാ അവതാര ബാബാജിയും തുടങ്ങിയ അനേക അവതാരങ്ങളുടെ, ഋഷികളുടെ നിറസാന്നിധ്യവും, കൂടെക്കൂടെയുള്ള സന്ദർശനങ്ങളും സിദ്ധാശ്രമത്തിൽ എപ്പോഴുമുണ്ട്. സിദ്ധാശ്രമത്തിൽ എത്തിച്ചേരുന്ന സാധകന് ഈ മഹായോഗികളുടെ ദർശനവും, നേരിട്ടുള്ള മാർഗനിർദ്ദേശവും ലഭിക്കുന്നു എന്നുള്ളതാണ് ഏറ്റവും വലിയ അനുഗ്രഹം.
സിദ്ധാശ്രമത്തിൽ പ്രവേശിച്ച് , നിശ്ചയിക്കപ്പെട്ട കാലയളവിൽ സാധനകൾ പൂർത്തിയാക്കുന്നവരെ ഈശ്വരന്റെ ഉയർന്ന ധർമ്മങ്ങൾ പഠിപ്പിക്കാനും, പ്രചരിപ്പിക്കാനും മറ്റുമായി സിദ്ധലോകം ഭൂമിയിലേയ്ക്കും മറ്റു ഉയർന്ന ലോകങ്ങളിലേയ്ക്കും നിയമിക്കുന്നു. ആ വക കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത് സിദ്ധാശ്രമത്തിലെ ബ്രഹ്മ ഋഷികളുടെ കമറ്റിയാണ്. ഈ ഭൂലോകത്തിനും മറ്റുമായി വ്യക്തമായ ആത്മീയ പദ്ധതി അവർ ആവിഷ്ക്കരിച്ചിട്ടുണ്ട്.
ഭൂമിയിൽ നിന്നും മറ്റും തപസിനായെത്തുന്ന സാധകരെ കൂടാതെ സഹസ്രാബ്ദങ്ങളായി നിർവികൽപ സമാധിയിൽ മുഴുകി കഴിയുന്ന മഹായോഗികളും സിദ്ധാശ്രമത്തിലുണ്ട്.
........................................,,,................................
സിദ്ധാശ്രമം : തപസ്വികളുടെ ലോകം
( നിഗൂഡ ലോകങ്ങൾ : ഭാഗം 3)
----------------🕉-----------------
എന്റെ ഗുരുനാഥൻ സ്വാമി നിഖിലേശ്വരാനന്ദ പരമഹംസരുടെ വാക്കുകളിൽ നിന്നാണ് സിദ്ധാശ്രമത്തെക്കുറിച്ചും, അവിടത്തെ സാധനാ രീതികളെക്കുറിച്ചും ആദ്യമായി കേട്ടത്. സ്വാമി നിഖിലേശ്വരാനന്ദ പരമഹംസ എന്നത് താന്ത്രിക ലോകത്ത് മുഴങ്ങി കേൾക്കുന്ന ഒരു നാമമാണ്.

സിദ്ധാശ്രമ ലോകത്ത് സഹസ്രാബ്ദങ്ങളായി ധ്യാനനിരതനായിരിക്കുന്ന ഗുരുനാഥൻ സൂക്ഷ്മ കാരണ ലോകങ്ങളിലെ ഉയർന്ന ആത്മാക്കളെ അവരുടെ ആത്മീയ പുരോഗതിക്കായി സഹായിക്കുക എന്ന പരമേശ്വര ദൗത്യം ഏറ്റെടുത്ത മഹാ ഋഷിയാണ്. സിദ്ധാശ്രമ ലോകത്തിന്റെ ഭൂമിയിലെ ദൗത്യം എന്നത് ഈ മാനവലോകത്തെ ഒന്നാകെ ആധ്യാത്മിക സാധനയുടെ ഉന്നതങ്ങളിലേക്ക് നയിക്കുക എന്നുള്ളതാണ്. അതിനായി അവർ യോഗികളെയും താന്ത്രികരേയും ആധ്യാത്മിക പുരുഷന്മാരെയും ഈ ഭൂമിയിലേക്ക് നിയോഗിച്ചുകൊണ്ടിരിക്കുന്നു.
മന്ത്ര- തന്ത്ര - യന്ത്ര വിജ്ഞാൻ, ദേവതാ ഉപാസനകൾ, സിദ്ധി വിജ്ഞാൻ, ഭാരതീയ സമ്മോഹന വിദ്യ, ഹസ്തരേഖാ ശാസ്ത്രം, ജ്യോതിഷം എനിങ്ങനെ അനേകം പരാ - അപരാ വിദ്യകളിൽ അഗ്രഗണ്യനായിരുന്നു ഗുരുദേവൻ, മൺമറഞ്ഞു പോയ അനേകം നിഗൂഡ വിദ്യകളെ ഭാരത മണ്ണിൽ പുനരുജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.
സിദ്ധാശ്രമമുൾപ്പെടെയുള്ള നിരവധി സൂഷ്മ കാരണ ലോകങ്ങളിൽ സഞ്ചരിച്ചിട്ടുള്ള ഗുരു, ഈ ലോകങ്ങളെയും, അവിടത്തെ ജനതകളെയും കുറിച്ച് വ്യക്തമായ അറിവുള്ള ഒരാളായിരുന്നു. തന്ത്ര ശാസ്ത്രത്തേയും, യന്ത്ര ഉപാസനകളേയും അതിലൂടെ ദേവത പ്രത്യക്ഷ സാധനകളെയും സാമാന്യജനത്തിന് ലളിതമായി പരിചയപ്പെടുത്തി കൊടുത്ത അദ്ദേഹം കഠിനയത്നത്തിന് തയ്യാറാവുന്ന ഏത് മനുഷ്യനും ദേവതാ ദർശനവും, ഉയർന്ന ലോകങ്ങളിലേക്കുള്ള പ്രവേശനവും സാധ്യമാക്കി കൊടുത്തു. ജാതി മത രാഷ്ട്ര ഭേദമന്യേ അനേകായിരങ്ങൾ ഗുരുവിന് കീഴിൽ മഹത്തായ തന്ത്ര വിദ്യ അഭ്യസിച്ചു. ദേവതകളെ ദർശിച്ചു. അനേകം സിദ്ധികൾ നേടി.

സിദ്ധാശ്രമം, അവിടേയ്ക്കുള്ള പ്രവേശനം ഏതൊരു സാധകന്റെയും ഏറ്റവും വലിയ ആഗ്രഹമാണ്. സിദ്ധാശ്രമത്തിലേയ്ക്ക് പ്രവേശിക്കുവാനും, അവിടെ താമസിച്ച് ഉന്നത സാധനകൾ അനുഷ്ഠിക്കുവാനുമുള്ള ആഗ്രഹം എല്ലാ സാധകർക്കുമുണ്ടാകും. എന്നാൽ അവിടേയ്ക്ക് എത്തിച്ചേരുവാനുള്ള / പ്രവേശിക്കുവാനുള്ള കർശന നിയമങ്ങൾ / അനുഷ്ഠാനങ്ങൾ പല സാധകരേയും ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. കഠിന തപസ് ചെയ്യാൻ തുനിഞ്ഞിറങ്ങുന്ന ഉഗ്രസാധകന് മുന്നിൽ മാത്രമേ സിദ്ധാശ്രമത്തിന്റെ വാതിലുകൾ തുറക്കുകയുള്ളൂ.
ഗുരുവിന്റെ ആശ്രമത്തിലുള്ള അനേകം സാധകൻമാർ സിദ്ധാശ്രമത്തിലേയ്ക്ക് തങ്ങളെ കൂട്ടികൊണ്ടു പോകാൻ ഗുരുവിനെ നിർബദ്ധിച്ചിരുന്നു. എന്നാൽ ഗുരുദേവൻ അവരോടെല്ലാം '' തീവ്രസാധനകൾ ചെയ്ത് സിദ്ധാശ്രമ പ്രവേശനത്തിന് സ്വയം ഒരുങ്ങാനാണ് '' നിർദ്ദേശിച്ചിരുന്നത്.
സിദ്ധാശ്രമത്തിലേയ്ക്ക് പോകാനും , അവിടെ തപസനുഷ്ഠിക്കാനും പലരും താൽപര്യപ്പെടുന്നു. എന്നാൽ അവിടേയ്ക്ക് പ്രവേശിക്കുവാനുള്ള കഠിന നിയമങ്ങൾ അവർക്ക് വിഘാതം സൃഷ്ടിക്കുന്നു. ഈ അവസരത്തിലാണ് ഗുരു സിദ്ധാശ്രമത്തിലേയ്ക്ക് പോകാതെ തന്നെ ഇവിടെയിരുന്ന് തന്നെ സിദ്ധാശ്രമ ലോകത്തിന്റെ ദർശനം സാധ്യമാക്കുന്ന 'സിദ്ധാശ്രമ മനോഭവീൻ' സാധന പലർക്കും നൽകിയത്. ആ സാധനയിലൂടെ നിരവധി സാധകർ ഒരു ചലച്ചിത്രമെന്നോണം സിദ്ധാശ്രമ ലോകത്തെ, അവിടത്തെ ദൃശ്യങ്ങളെ തങ്ങളുടെ അന്തർ ദർശനത്തിൽ വീക്ഷിച്ചു. ആ ദർശന സാധനയും വളരെ കഠിനതരമാണ്. തികഞ്ഞ ഏകാഗ്രതയും, മടുക്കാത്ത മനസും, ഗുരുകടാക്ഷവും ഒന്ന് കൊണ്ട് മാത്രമാണ് ആ സാധനയിൽ വിജയിക്കാൻ പലർക്കും കഴിയുന്നതും, അസുലഭമായ സിദ്ധാശ്രമ ദർശനം സാധ്യമാകുന്നതും.
ഈ ആധുനീക കാലത്ത് ഏറെ പ്രശസ്തരായ ചില ഭാഗ്യവാൻമാർക്ക് സിദ്ധാശ്രമ പ്രവേശനം ലഭിച്ചിട്ടുണ്ട്. ചില പ്രത്രേക കാരണങ്ങളാൽ ഗുരു ഇവരെ സിദ്ധാശ്രമത്തിൽ അദ്ദേഹത്തിന്റെ ശക്തിയിൽ കൊണ്ടുപോയിട്ടുണ്ട്. അവർ ഏതാനും മണിക്കൂറുകൾ സിദ്ധാശ്രമത്തിൽ ചിലവിടുകയും ഈ ലോകം കേവലം സങ്കൽപമല്ല യാഥാർത്ഥ്യമായ ഒന്നാണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അതിൽ പലരും അവിടെയുണ്ടായ തങ്ങളുടെ അനുഭവങ്ങളെക്കുറിച്ച് വിവരിക്കുകയുണ്ടായിട്ടുമുണ്ട്. അതിൽ അമേരിക്കക്കാരനായ പ്രശസ്ത ആറ്റോമിക ശാസ്ത്രജ്ഞൻ ജഫ്, ബ്രസീലിയൻ ഡോക്ടറായ പുളളിംങ്, ഡോ: യൂലി, അസ്ട്രോണമറായ പഹ്റിച്ച്, ഹോളിവുഡിലെ പ്രശസ്ത ഫാഷൻ മോഡലായ ബെല്ലി, ലണ്ടൻ ശാസ്ത്ര ക്കാരനായ ബ്രൂജി, ചന്ദ്രനിലേയ്ക്കുള്ള സ്പേയ്സ് ട്രാവലിംങ്ങ് ഡിസൈൻ ചെയ്ത ശാസ്ത്രകാരൻ സിറാങ്ങ്, കമ്പ്യൂട്ടർ ശാസ്ത്ര കാരനായ ഹോറി എന്നിവർ ഉൾപ്പെടും. ഒരു പക്ഷേ പൂർവ്വജന്മസുകൃതത്താലാവും ഇവർക്ക് സിദ്ധാശ്രമത്തിലേയ്ക്ക് കടക്കാനും അവിടെ ഏതാനും മണിക്കൂറുകൾ ചെലവിടാനും സാധിച്ചത്.
.............................,,,,,,,..................................
സിദ്ധാശ്രമം : തപസ്വികളുടെ ലോകം
( നിഗൂഡ ലോകങ്ങൾ : ഭാഗം 4 - അവസാനഭാഗം)
....................🙏............................
സിദ്ധാശ്രമത്തിലെ കാഴ്ചകൾ അത്ഭുതകരങ്ങളാണ്. പവിത്രവും നിർമ്മലവും ദിവ്യവുമായ 'സിദ്ധയോഗ തടാകം' നിരവധി സവിശേഷതകൾ ഉൾകൊള്ളുന്ന ഒന്നാണ്. അതിലെ ജലത്തിന് ദിവ്യമായ രോഗശമന ശേഷിയുണ്ട്. അതിൽ സ്നാനം ചെയ്യുക വഴി ശാരീരികമായ സകല രോഗങ്ങളും നശിക്കുകയും, അശുദ്ധവും നിഷേധാത്മകവുമായ ചിന്തകളുള്ള മനസ് ശുദ്ധീകരിക്കപ്പെട്ട് വ്യക്തി ആത്മീയ ചൈതന്യത്താൽ നിറയുകയും ചെയ്യുന്നു. ഈ ആശ്രമത്തിലെ കാലാവസ്ഥ വർഷം മുഴുവനും ആനന്ദദായകമായി തുടരുന്നു. സിദ്ധാശ്രമം പ്രായം, സമയം, മരണം എന്നീ ചക്രങ്ങളിൽ നിന്ന് മുക്തമാണ്. ഒരു തരത്തിലുള്ള രോഗവും ഇവിടെ നിലനിൽക്കില്ല, അതിനാൽ ഇവിടത്തെ ഓരോ നിമിഷവും സന്തോഷവും ആനന്ദവും സൗന്ദര്യവും നിറഞ്ഞതാണ്.
സാർവത്രികമായി ആരാധിക്കപ്പെടുന്ന ജഗദ് ഗുരു യോഗിരാജ് സ്വാമി സച്ചിദാനന്ദ ജിയുടെ മാർഗനിർദേശത്തിലാണ് സിദ്ധാശ്രമത്തിലെ മാനേജ്മെന്റ് നടത്തപ്പെടുന്നത്.
സ്വാമി സച്ചിദാനന്ദ പരമഹംസർക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ പ്രായമുണ്ടെങ്കിലും ഇപ്പോഴും നിത്യ യൗവനയുക്തനായി നിറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ കരുണയുടെ സമുദ്രങ്ങളാണ്. ആ ദിവ്യ ശരീരത്തിൽ നിന്ന് പുറപ്പെടുന്ന തപസ്സിന്റെ പ്രഭാകിരണങ്ങൾ സിദ്ധാശ്രമത്തിന്റെ അന്തരീക്ഷമൊന്നാകെ വ്യാപിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ഒരു നിമിഷത്തെ ദർശനം തന്നെ സാധകന് ഏറ്റവും വലിയ അനുഗ്രഹവും, പ്രചോദനവുമാണ്. ആയിരക്കണക്കിന് വയസ്സ് പ്രായമുണ്ടായിട്ടും മൂന്ന് ശിഷ്യന്മാർക്ക് മാത്രമേ അദ്ദേഹത്തിൽ നിന്ന് ദീക്ഷ ഇതുവരെ ലഭിച്ചിട്ടുള്ളൂ. അതിലൊരാൾ സ്വാമി നിഖിലേശ്വരാനന്ദ പരമഹംസരാണ്.
ഈ ആശ്രമത്തിൽ, ആയിരക്കണക്കിന് വയസ് പ്രായമുള്ള യോഗികളും സന്യാസികളും തപസ്സിൽ ഏർപ്പെടുന്നു. സിദ്ധാശ്രമത്തിൽ മഹർഷി വസിഷ്ഠൻ, വിശ്വാമിത്ര, അഗസ്ത്യ, കണാദ, പുലസ്ത്യ, ആത്രി, ഗോരഖ്നാഥ്, ശങ്കരാചാര്യ തുടങ്ങിയ മഹാപുരുഷൻമാർ അവരുടെ പൂർണ രൂപത്തിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതായി കാണാം. അവരുടെ നേരിട്ടുള്ള ആത്മീയ ദർശനവും, സ്പർശനവും, അനുഗ്രഹവും സാധകരുടെ ശരീരത്തിലേക്ക് ഒരു ദിവ്യപ്രഭാവമായി നിറയുന്നു. സാധകൻ പരമാനന്ദ നിർവൃതിയിൽ പ്രവേശിക്കുന്നു.
സിദ്ധാശ്രമം ഭൂമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നുവെങ്കിലും ഒരു വിമാനത്തിൽ നിന്ന് ഈ ആശ്രമത്തിന്റെ ആകാശ കാഴ്ച നേടാൻ കഴിയില്ല. നൂറുകണക്കിന് കിലോമീറ്റർ വിസ്തൃതിയുള്ള ഈ ആശ്രമം മാനസസറോവറിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ഈ തപോലോകം അതുല്യരായ യോഗികളുടെ വാസസ്ഥാനമാണ്. സിദ്ധാശ്രമം വലിയൊരു ലോകമാണ്. അവിടെ ചില സ്ഥലങ്ങളിൽ യോഗികൾ തപസ്സിൽ ഏർപ്പെടുന്നു. മറ്റ് സ്ഥലങ്ങളിൽ ഗുരുവര്യൻമാർ യോഗികളായ തങ്ങളുടെ ശിഷ്യരെ സാധനയുടെ പാഠങ്ങളെ പഠിപ്പിക്കുന്നു. ചിലർ വേദപാരായണം നടത്തുകയും, യജ്ഞങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നു. ചിലയിടങ്ങളിൽ ബ്രഹ്മർഷികളുടെ പ്രഭാഷണങ്ങൾ ആയിരക്കണക്കിന് യോഗികൾ ശ്രവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.
പ്രശാന്ത സുന്ദരമായ സിദ്ധാശ്രമ വാടികളിൽ ദേവകന്യകൾ നൃത്തമാടുകയും, ഗന്ധർവ്വൻമാർ മനോഹരമായ ഗാനങ്ങൾ ആലപ്പിക്കുകയും ചെയ്യുന്നു. നൃത്ത- ഗീത - വാദ്യ - മന്ത്രധ്വനികളിൽ നിറഞ്ഞ് ഈ ലോകം ആനന്ദമയമായി നിലകൊള്ളുന്നു.ചുരുക്കത്തിൽ ഈ ലോകത്തെ അന്തരീക്ഷം മുഴുവൻ ഉത്സാഹം, സന്തോഷം, ആനന്ദം എന്നിവയാൽ നിറയപ്പെട്ടിരിക്കുന്നു. ഒരു തരത്തിലുള്ള വേദനയും കഷ്ടപ്പാടും ഇവിടെ ഇല്ല. ഓരോ സിദ്ധലോക നിവാസിയുടേയും മുഖം ശാന്തിയുടേയും, സന്തോഷത്തിന്റേയും ദൈവീക ആനന്ദത്തിന്റേയും പ്രകാശത്താൽ നിറഞ്ഞിരിക്കുന്നു. ഇവിടെ ആർക്കും ഏതെങ്കിലും തരത്തിലുള്ള പിരിമുറുക്കങ്ങളില്ല, ദുഖ: ങ്ങളില്ല. ഈ ആശ്രമവും, ഇവിടുത്തെ നിവാസികളും എപ്പോഴും അനശ്വരമായ ആനന്ദവും ദൈവീകമായ സന്തോഷവും കൊണ്ട് ഉൽസാഹഭരിതരാണ്.
ഋതു ചക്രങ്ങളിൽ നിന്ന് മുക്തമായതിനാൽ സിദ്ധശ്രമത്തിലെ കാലാവസ്ഥ എപ്പോഴും ആസ്വാദ്യകരമാണ്. വിവിധ തരത്തിലുള്ള റോസാപ്പൂക്കളും മറ്റ് പുഷ്പലതാദികളും വർഷം മുഴുവൻ ഇവിടെ പൂത്തുനിൽക്കുന്നു. പൂക്കളും, പുഴകളും, വെള്ളച്ചാട്ടങ്ങളും, അതി മനോഹരമായ പൂന്തോപ്പുകളും നിറഞ്ഞ സിദ്ധാശ്രമം ഈ പ്രപഞ്ചത്തിലെ അഭൗമ സൗന്ദര്യമാണ്. സിദ്ധാശ്രമികളുടെ തപസ്സിന്റെ ശക്തിയാൽ സ്ഥാപിച്ച ഒരു സംരക്ഷണ കവചം കാരണം ഏതെങ്കിലും തരത്തിലുള്ള നാശത്തിനോ, മരണത്തിനോ ഇവിടേയ്ക്ക് പ്രവേശനമില്ല. തൽഫലമായി ഒരു പുഷ്പം പോലും വാടിപ്പോകുകയോ അതിന്റെ തണ്ടിൽ നിന്ന് കൊഴിഞ്ഞ് വീഴുകയോ ചെയ്യുന്നില്ല. സദാ വസന്തകാലമാണ് സിദ്ധാശ്രമത്തിലേത്. പച്ച പരവതാനി വിരിച്ചതുപോലെ കാണപ്പെടുന്ന താഴ്വാരങ്ങളും, ഫലവൃക്ഷങ്ങളും, ആയിരക്കണക്കിന് ഇനം മരങ്ങളും, അസംഖ്യം പഴങ്ങളും, പക്ഷികളുടെ കളകൂജനങ്ങളും, ഓമനയാർന്ന മൃഗങ്ങളും ചേർന്ന് അതിമനോഹരമായ ഒരന്തരീക്ഷം സിദ്ധാശ്രമത്തിൽ സൃഷ്ടിക്കുന്നു.
പരമഹംസ സ്വാമി സച്ചിദാനന്ദജിയുടെ സന്യാസിമഠത്തിൽ നിന്ന് കുറച്ച് അകലെയായി ലോകപ്രശസ്തമായ ' 'കൽപ വൃക്ഷം' അതിന്റെ പൂർണ രൂപത്തിൽ വിരിഞ്ഞുനിൽക്കുന്നു. ആ വൃക്ഷത്തോട് എന്ത് ആവശ്യപ്പെട്ടാലും കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ആ ആഗ്രഹം സഫലമാക്കിത്തരുന്നു എന്നതാണ് അത്ഭുതം.
സന്യാസിമഠത്തിനടുത്ത് നിരവധി പർണശാലകൾ കാണാം. ഉയർന്ന തലത്തിലുള്ള നിരവധി യോഗികൾ അവിടങ്ങളിൽ സമാധിയിൽ ഇരിക്കുന്നു. ചിലർ അവരുടെ സാധന സമ്പ്രദായങ്ങളിൽ പൂർണ്ണമായി ലയിച്ചുനിൽക്കുന്നു. അതിൽ പലരും മുന്നൂറോ നാനൂറോ അതിലധികമോ വർഷങ്ങളായി സമാധിയിൽ ലയിച്ചിരിക്കുന്നവരാണ്. അത്തരം യോഗികളുടെ ഹൃദയമിടിപ്പ് മാത്രമാണ് അവർ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ ഏക തെളിവാണ്. ഈ യോഗികളുടെ ദർശനം തന്നെ ഏറ്റവും വലിയ പുണ്യമാണ്.
ഈ ആശ്രമത്തിൽ ആർക്കും വിലക്കുകളോ നിയന്ത്രണങ്ങളോ ഇല്ല. എന്നിരുന്നാലും ഓരോരുത്തരും അജ്ഞാതമായ ചില നിയമങ്ങളാൽ ബന്ധിതരാണ്. ഓരോരുത്തരും തന്റെ പരിധിക്കുള്ളിൽ തന്നെ, തന്റെ കടമകളിൽ മുഴുകിയിരിക്കുന്നു. ഇവിടെ ദ്രോഹമോ, ദുഖമോ, അസൂയയോ, കാപട്യമോ ഒന്നുമില്ല. എല്ലാവരും സ്വയം നിയമങ്ങൾ പാലിക്കുകയും സാധനയുടെ ഉയരങ്ങളിലെത്താൻ തീവ്രമായി ധ്യാനിക്കുകയും ചെയ്യുന്നു.
സിദ്ധാശ്രമത്തിൽ പ്രവേശിക്കുവാനും തിരികെ പോകുവാനും കർക്കശമായ നിയമങ്ങളുണ്ട്. എന്നിരുന്നാലും ചില ഉന്നതരായ യോഗിമാർ ഭൂമിയിൽ നിന്ന് സിദ്ധാശ്രമത്തിൽ കൂടെക്കൂടെ പ്രവേശിക്കുകയും, തിരികെ പോരുകയും ചെയ്തിട്ടുണ്ട്.ഉന്നതമായ ചില ദൈവീക പദ്ധതികൾ ഭൂലോകത്തിൽ നിറവേറ്റുന്നതിനായി പ്രയത്നിക്കുന്നവരാകയാൽ മറ്റ് സിദ്ധാശ്രമവാസികളിൽ നിന്ന് വ്യത്യസ്ഥമായി അവർക്ക് സിദ്ധാശ്രമ പ്രവേശനത്തിനും, മടങ്ങിപോകലിനുമായി പ്രതേക അധികാരങ്ങൾ നൽകിയിരിക്കുന്നു.
*മഹാ അവതാർ ബാബാജി, ത്രി ജഡാ അഘോരി, ഉറിയ ബാബ, മാ ഭൈരവി, ആനന്ദമയി മാ, ലാമ ഹെഗാങ്ങ്, യോഗി രാജ് ശങ്കരാനന്ദ്, കിൻകാർ സ്വാമി, തേജാവതാർ ബാബ, സ്വാമി വിശുദ്ധാനന്ദ, സ്വാമി നിഖിലേശ്വരാനന്ദ പരമഹംസ, ഗൃഹസ്ഥയോഗി വിരാൻ ഗാംഗുലി* തുടങ്ങിയ മഹായോഗികൾക്ക് മാത്രമാണ് സിദ്ധാശ്രമത്തിലെ നിയമങ്ങൾ ബാധകമല്ലാതെ ഏതു നേരവും കടന്നു ചെല്ലാൻ സാധിക്കുന്നത്. മറ്റുള്ളവർ സിദ്ധാശ്രമ പ്രവേശനത്തിന് സിദ്ധാശ്രമത്തിലെ ബ്രഹ്മ ഋഷികളുടെ മുൻകൂർ അനുവാദം വാങ്ങേണ്ടതാണ്.
സ്വാമി നിഖിലേശ്വരാനന്ദ പരമഹംസ എന്ന മഹായോഗിയിലൂടെയാണ് സിദ്ധാശ്രമം എന്ന ഈ തപോ ലോകത്തെ സാമാന്യജനങ്ങൾ പരിചയപ്പെടുന്നത്. സിദ്ധാശ്രമത്തിലെ മഹായോഗിയായിരുന്നിട്ടും ഭാരതീയ ജ്ഞാന വിജ്ഞാനങ്ങളെ ഉയർത്തി കൊണ്ടുവരാൻ ഭൂമിയിലേക്കിറങ്ങി വന്ന ഗുരുദേവൻ, സാധാരണക്കാരെ ഭൗതീകവും ആത്മീയവുമായി ഉയർത്താൻ വേണ്ടി അനേകം സാധനകൾ പഠിപ്പിച്ചു. ഓരോ മനുഷ്യന്റേയും ഭൗതീകവും, ആത്മീയവുമായ സമഗ്ര പുരോഗതി മാത്രമായിരുന്നു ഗുരുവിന്റെ ലക്ഷ്യം. മൺമറഞ്ഞു പോയ നിരവധി നിഗൂഡ മന്ത്ര - തന്ത്ര - യന്ത്ര- ദേവതാ ഉപാസനാ രീതികളെ പുനരിജ്ജീവിപ്പിക്കുക, അത് സാധാരണ ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന തന്റെ ജീവിത ലക്ഷ്യം പൂർത്തിയാക്കി കൊണ്ട് ഗുരുനാഥൻ പിന്നീട് സിദ്ധാശ്രമത്തിലേയ്ക്ക് തിരികെ പോയി. ഇന്നും ഗുരു മന്ത്ര ഉപാസന ചെയ്യുന്ന ഓരോ സാധകന്റേയും ഹൃദയത്തിൽ ഒരുജ്വല പ്രകാശമായി ഗുരു നിറഞ്ഞ് നിൽക്കുന്നു. ഓരോ സാധകനും, അവന്റെ സാധനയ്ക്കൊപ്പവും ഗുരു സജീവ സാന്നിധ്യമായി നിലകൊള്ളുന്നു.
ലോകത്തിന് പരമ നന്മയും, ദൈവീക ശാന്തിയും, ആത്മീയ ഉന്നതിയും കൈവരുത്തുക എന്ന ജഗദീശ്വര ആജ്ഞയെ നിറവേറ്റുന്നതിനുള്ള പ്രവർത്തനമാണ് സിദ്ധാശ്രമത്തിന്റേത്. ഈ ഭൂമിയിലെ പ്രയത്നശാലികളായ, ആത്മീയ ആനന്ദത്തിന് ദാഹിച്ചു നടക്കുന്ന മനുഷ്യരുടെ ആഗ്രഹം നിറവേറ്റാൻ, അവരെ ഈശ്വരാനന്ദത്തിന്റെ കൊടുമുടിയിലേയ്ക്ക് കൈപിടിച്ചുയർത്താൽ സിദ്ധാശ്രമം സദാ പ്രതിജ്ഞാ ബദ്ധമാണ്. അതിനായി ഭൂമിയിൽ നിരവധി ഗുരുക്കന്മാരെ, ആത്മീയ ആചാര്യന്മാരെ, അവധൂതന്മാരെ സിദ്ധാശ്രമം ചുമതലപ്പെടുത്തിയിരിക്കുന്നു.
അതു കൊണ്ട് തന്നെ പറയാം, ആത്മീയ പുരോഗതിക്ക് / ഈശ്വര ദർശനത്തിന് കഠിനമായി പ്രയത്നിക്കുന്ന തീവ്രസാധകരുടെ പ്രാർത്ഥനകൾ ഒരിക്കലും വൃഥാവിലാവില്ല. സിദ്ധാശ്രമം നിങ്ങളെ ആത്മീയതയുടെ പഠന കളരിയിലേയ്ക്ക് നയിക്കുക തന്നെ ചെയ്യും.
ലോകാ: സമസ്താ : സുഖിനോ ഭവന്തു:
ഗുരുപാദങ്ങളിൽ സമർപ്പണം...ജയ് ഗുരു
നന്ദി🙏
എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
Mob: 8078388409
🔥
...............ശുഭം.............

ഈ ജന്മത്തെ ഏറ്റവും വലിയ അപൂർവമായ അറിവ് ഒരായിരം നന്ദി 🙏🙏🙏🙏🙏
ReplyDelete🙏
ReplyDeletePrapancha Gurunathaaaa Sharanam...
ReplyDeleteകടാക്ഷം ഉണ്ടാകട്ടെ 🙏
Deleteവളരെ നല്ല അറിവ് ജയ് ഗുരു
ReplyDelete.
Nalloru arivu pakarnu thanna avidatekum guru parambarakalkum nandi
ReplyDeleteGuruji pranamam,orupadu aruvukal thannu🙏
ReplyDeleteജന്മങ്ങൾ താണ്ടിയാലെങ്കിലും അവിടെ എത്തിപ്പെടുമോ അവോ
ReplyDeleteവളരെ നല്ല അറിവ്. ജയ് ഗുരുദേവ ,,,
ReplyDeleteവളരെ നല്ല അറിവ്
ReplyDeleteഅപൂർവുമായ / നിഗൂഢമായ അറിവുകൾക്ക് നന്ദി ആചാര്യ
ReplyDeleteഅത്ഭുതങ്ങളുടെ നിധിശേഖരമാണ് ഹിമാലയൻ സിദ്ധാശ്രമം: ഗുരുനാഥാ വന്ദനം🙏🙏🙏
ReplyDeleteഈ അറിവ് പകർന്ന് തന്ന ആചാര്യന് കോടി പ്രണാമം
ReplyDeleteഇത്രയും മഹത്തായ അറിവുകൾ ഞങ്ങൾക്ക് പകർന്നു നൽകിയ ആചര്യന് പ്രണാമം 🙏🙏🙏🙏🙏ജയ് ഗുരുദേവ 🙏🙏🙏🙏🙏
ReplyDelete🙏🙏
ReplyDeleteഅറിവു പകർന്നു തന്ന ഗുരുജിക്ക് കോടി കോടി പ്രണാമം എനിയും കൂടുതൽ അറിവുകൾ പകർന്നു തരാൻ കഴിയട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു അമ്മയോട് പ്രാർത്ഥിക്കുന്നു
ReplyDeleteOm Nama Shivaya
ReplyDelete