പ്രാണായാമവും 'വാഗസ് 'നാഡിയും
പ്രാണായാമവും 'വാഗസ് ' നാഡിയും
(യോഗ: സമ്പൂർണ ആരോഗ്യത്തിൻ്റെ സൂത്രവാക്യം - ഭാഗം 3)
...........................................
മനുഷ്യ മസ്തിഷ്കത്തിലെ പത്താം നാഡിയായ 'വാഗസ് ' ശരീരത്തിലെ ശ്വാസകോശങ്ങളുടെയും, ആമാശയത്തിൻ്റെയും പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന സുപ്രധാന നാഡിയാണ്. 'ന്യൂമോഗാസ്ട്രിക്ക് നാഡി' എന്ന വിളിപ്പേരുള്ള വാഗസ് തലച്ചോറിനും ശ്വാസ കോശ- ആമാശയ യന്ത്രങ്ങൾക്കുമിടയിൽ സുശക്തമായ നാഡീ തന്തുക്കളാൽ കോർത്തിണക്കപ്പെട്ട് സൂക്ഷ്മമായ വൈദ്യുതകാന്തിക തരംഗങ്ങൾ കൊണ്ട് ശ്വാസോച്ഛ്വാസം, വിശപ്പ്, ദഹനപ്രക്രിയ എന്നീ പ്രതിഭാസങ്ങളെ നിയന്ത്രിക്കുന്നു.
ശ്വാസകോശ സംബദ്ധവും, ആമാശയവുമായി ബന്ധപ്പെട്ട പല അസുഖങ്ങളും ഈ നാഡിയുടെ പ്രവർത്തന വൈകല്യം കൊണ്ടാണ് സംഭവിക്കുന്നത്. ശ്വാസതടസം, ശ്വാസകോശത്തിൻ്റെ ചുരുക്കം, ആസ്മ, ശ്വാസകോശ രോഗങ്ങൾ, എന്നിവ വാഗസ് നാഡീ സംവിധാനത്തിൻ്റെ തകരാറുകൾ കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥകളാണ്. അതുപോലെ
വിശപ്പില്ലായ്മ്മ, ദഹനക്കേട്, മലബന്ധം, അസിഡിറ്റി, ഗ്യാസ് ട്രബിൾ, അൾസർ എന്നിങ്ങനെയുള്ള വയറുമായി ബന്ധപ്പെട്ട വിവിധ തരം അസുഖങ്ങളുടെ പിന്നിലും 'വേഗസ് നാഡി'യുടെ പ്രവർത്തന വൈകല്യം ഒരു കാരണമാകാറുണ്ട്.
മൂക്കിലൂടെ ശ്വാസം ഉള്ളിൽ പ്രവേശിക്കുകയും, ശ്വാസകോശത്തിൻ്റെ വിവിധ അറകളിൽ ഓക്സിജൻ എത്തുകയും, ആ ജീവവായുവിൻ്റെ സഹായത്താൽ ശരീരം വിവിധ ജൈവ - രാസ പ്രവർത്തനങ്ങൾ നടത്തിയുമാണ് നമ്മിൽ ജീവൻ നിലനിർത്തുന്നത്. അതിൽ ശ്വാസകോശത്തിൻ്റെ സങ്കോചവികാസങ്ങളെ നിയന്ത്രിക്കുന്ന നാഡി വാഗസ് ആണ്.
നാം കഴിക്കുന്ന ആഹാരം ദഹിക്കുന്നത് ആമാശയത്തിൽ വച്ചാണ്. ഭക്ഷണം പ്രവേശിക്കുന്നതോടെ നമ്മുടെ ആമാശയം വികസിക്കുന്നു. ആമാശയ പേശികളുടെ സങ്കോചവികാസങ്ങളും, ആഗ്നേയ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ദഹനരസങ്ങളും ചേർന്ന് നാം കഴിച്ച ആഹാരത്തെ ദഹിപ്പിക്കുന്നു. ആമാശയത്തിൽ നിന്ന് ഭക്ഷണത്തിലെ പോഷക ഘടകങ്ങളും മറ്റും ചെറുകുടലിലേയ്ക്ക് പ്രവേശിക്കുന്നു. അതിലൂടെ വയറു നിറഞ്ഞ അനുഭൂതിയും ഉൻമേഷവും നമുക്ക് ഉണ്ടാകുന്നു. ഭക്ഷണാവശിഷ്ടങ്ങളെ വൻകുടലിലൂടെ മലമായി ശരീരം പുറം തള്ളുന്നു. ആമാശയത്തിൻ്റെ ഈവക പ്രവർത്തനങ്ങൾക്കെല്ലാം പിന്നിൽ വേഗസ് നാഡിയും, അതിൻ്റെ ഉത്തേജന ഫലമായുണ്ടാകുന്ന വിവിധ തരം ദീപന രസങ്ങളുമാണ് നിയന്ത്രണം വഹിക്കുന്നത്.
മസ്തിഷകത്തിലെ പത്താമത് നാഡിയും, മനുഷ്യ ശരീരത്തിലെ ശ്വസന - ദഹന പ്രക്രിയകളെ നിയന്ത്രിക്കുന്നതുമായ വാഗസ് നാഡിയെ ആരോഗ്യവത്താക്കാനും, അതിൻ്റെ പ്രവർത്തന ക്ഷമത കൂട്ടാനും യോഗയിലെ പ്രാണായാമങ്ങൾക്ക് പ്രത്രേകമായ കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രാണായാമത്തിലൂടെ നിയന്ത്രിക്കപ്പെട്ട്, നിശ്ചിതമായ അളവിൽ, മനസിൻ്റെ ബോധപൂർവ്വമായ അറിവിൽ അകത്തേക്ക് എടുക്കപ്പെടുകയും, പിന്നീട് അറിഞ്ഞ്, ആഴത്തിൽ, നിയന്ത്രിക്കപ്പെട്ട് പുറത്തേയ്ക്ക് പോകുകയും ചെയ്യുന്ന ശ്വാസം, തലച്ചോറിലെ കോശ - നാഡീ - അവയവ സംവിധാനങ്ങളെ ഊർജ്ജവത്താക്കുന്നു. കൃത്യമായ അളവിൽ ജീവവായുവായ ഓക്സിജൻ ശ്വാസകോശത്തിൽ പ്രവേശിക്കുകയും, ഉള്ളിലെ വിഷവാതകങ്ങളെ / മാലിന്യങ്ങളെ രേചകത്തിലൂടെ പുറം തള്ളുകയും ചെയ്യുന്നതിലൂടെ മനുഷ്യ ശരീരത്തിലെ ശുദ്ധീകരണ പ്രകിയും അതുവഴി രക്തചക്രമണ വ്യവസ്ഥയും ഒപ്പം ന്യൂറോ ഇലട്രിക്ക് വേവ് സംവിധാനങ്ങളും ഉത്തേജിക്കപ്പെടുന്നു.
പ്രാണായാമത്തിലൂടെ അധികമായി ലഭിക്കുന്ന ഓക്സിജൻ ശ്വാസകോശത്തിലെ അനവധികളായ വായു അറകളിൽ പ്രവേശിച്ച് ശ്വാസകോശത്തിൻ്റെ കപ്പാസിറ്റിയെ വർദ്ധിപ്പിക്കുന്നു.ശരീരത്തിൻ്റെ രോഗപ്രതിരോധ സംവിധാനത്തെയും, രക്ത ശുദ്ധീകരണ വ്യവസ്ഥയെയും, ദഹനപ്രക്രിയയെയും സക്രിയമാക്കുന്നു. പ്രണായാമം മനുഷ്യ ശരീരത്തിലെ ദഹനേന്ദ്രിയ - ശ്വസ നേന്ദ്രിയ - കേന്ദ്ര നാഡീ വ്യവസ്ഥകളെ ഒന്നടങ്കം ആരോഗ്യവത്താക്കുന്നു.
പ്രാണായാമം വഴി മസ്തിഷ്കത്തിലെ ഇടത് വലത് ബ്രയിൽ സെല്ലുകളും, സെറിബ്രം, സെറി ബെല്ലം, തലാമസ്, ഹൈപ്പോതലാമസ്, പീനിയൽ ഗ്ലാൻഡ്തുടങ്ങിയ അവയവങ്ങളും, ശിരോ നാഡി സംവിധാനങ്ങളും, ഹോർമോൺ ഉൽപാദനവും ശരിയായി പ്രവർത്തിക്കപ്പെടുന്നു. വാഗസ് നാഡിയെ ബലവത്താക്കാനും, ഉത്തേജിപ്പിക്കാനും, അതിൻ്റെ പ്രവർത്തന വൈകല്യങ്ങളെ നിവാരണം ചെയ്യാനും പ്രാണായാമങ്ങർക്ക് കഴിവുണ്ട്. അതിലൂടെ നമ്മുടെ ശരീരത്തിലെ മൂന്ന് സുപ്രധാന വ്യവസ്ഥകളായ ശ്വസന പ്രക്രിയ, ദഹനപ്രക്രിയ, കേന്ദ്ര നാഡീ വ്യവസ്ഥ എന്നിവ സമതുലിതമായി നടക്കുകയും ശരീരം പൂർണ ആരോഗ്യവത്താവുകയും ചെയ്യുന്നു.
നാഡീ ശുദ്ധി പ്രാണായാമം, മാത്രാ പ്രാണായാമം, കപാല ഭാതി പ്രണായാമം, ക്രിയാ പ്രാണായാമം എന്നീ പ്രാണായാമ പരിശീലനങ്ങളും, ഭുജംഗാസനം, ധനുരാസനം, ശശാങ്കാസനം, സർവ്വാംഗാസനം, ശീർഷാസനം എന്നീ യോഗാസനങ്ങളും, ജ്ഞാന മുദ്ര, ചിൻമുദ്ര എന്നീ യോഗമുദ്രകളും മറ്റും മേൽ സംവിധാനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന യോഗ പരിശീലനങ്ങളാണ്.
തുടരും....
യോഗാചാര്യ എ.വി. കൃഷ്ണകുമാർ
യോഗോപാസന കേന്ദ്രം
ഫോൺ : 8078388409
നന്ദി, നല്ല നമസ്കാരം 🙏
ReplyDeleteനന്ദി, നല്ല നമസ്കാരം 🙏
ReplyDelete