ബ്രഹ്മചര്യത്തിൻ്റെ അർത്ഥ തലങ്ങൾ


ബ്രഹ്മചര്യം എന്ന വാക്കിന് / അതിൻ്റെ പ്രയോഗത്തിന് വ്യത്യസ്ഥ തലങ്ങൾ യോഗിമാർ പറയുന്നു

1. ബ്രഹ്മത്തെ ( ഈശ്വരനെ ) ലക്ഷ്യമാക്കി ജീവിതം നയിക്കുന്ന ഒരാൾ ബ്രഹ്മചാരിയാണ്


2. ചതുരാശ്രമങ്ങളായ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം  ഇവയിൽ ഒന്നാം ഘട്ടമായ കാലം ബ്രഹ്മചര്യം എന്നറിയപ്പെടുന്നു.


3. വിദ്യാർത്ഥി കാലഘട്ടം (ഗുരുകുല പഠന കാലം ഏകദേശം  5 - 25 വയസ് വരെ ) ബ്രഹ്മചര്യ കാലം എന്നറിയപ്പെടുന്നു.


4. പുരശ്ചരണ - വ്രത - തന്ത്ര സാധനകൾ ചെയ്യുമ്പോൾ സാധകൻ അഷ്ട വിധ മൈഥുന ത്യാഗത്തോടെ പുലർത്തുന്ന ജീവിത ചര്യയെ ബ്രഹ്മചര്യം എന്നു വിളിക്കുന്നു.


5. വീര്യത്തെ / ലൈംഗിക ഊർജ്ജത്തെ സംരക്ഷിച്ച് നിർത്തുന്നതിനെ ബ്രഹ്മചര്യം എന്ന് വിളിക്കുന്നു.


6. ബ്രഹ്മ എന്ന ശബ്ദത്തിന് വായു / ശ്വാസം എന്നൊരർത്ഥമുണ്ട്. പ്രണായാമാദികൾ ചെയ്ത് ബ്രഹ്മത്തെ ( വായുവിനെ ) നിയന്ത്രിക്കുന്നയാളെ ബ്രഹ്മചാരി എന്ന് വിളിക്കുന്നു.


ഇത്തരത്തിൽ വിവിധങ്ങളായ അർത്ഥ / പ്രായോഗിക തലങ്ങൾ ബ്രഹ്മചര്യം എന്ന വാക്കിനുണ്ട്. കേവലം ലൈംഗീകതയെ നിയന്ത്രിക്കൽ / ഒഴിവാക്കൽ അല്ല ബ്രഹ്മചര്യം. ഒരാൾ ഗൃഹസ്ഥനാണെങ്കിലും അയാൾ ബ്രഹ്മത്തെ ( ഈശ്വരനെ ) ഉപാസിക്കുന്നവന്നെങ്കിൽ ആ അർത്ഥ തലത്തിൽ അയാൾ ' ബ്രഹ്മചാരി ' ആണ്🙏

Comments

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര