ശിവകുണ്ഡലിനീയോഗം : സൗജന്യ ധ്യാന പരിശീലന കോഴ്സ്
അതിപുരാതന ധ്യാന മാർഗമായ ശിവ കുണ്ഡലിനീ യോഗ ധ്യാന വിദ്യയുടെ പുതിയ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഹിമാലയൻ സിദ്ധാശ്രമ പരമ്പരയുടെ കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന യോഗോപാസന കേന്ദ്രമാണ് ധ്യാന യോഗ പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്.
ക്രിയാ യോഗം , ശിവരാജ യോഗം , ശിവ തന്ത്ര യോഗം , വശി യോഗം എന്നൊക്കെ അറിയപ്പെടുന്ന ഈ മഹാവിദ്യ പരമേശ്വരൻ സപ്ത ഋഷികൾക്കും , അവർ ആർഷ ഗുരു പരമ്പരകളിലൂടെ മാനവ കുലത്തിനുമായി ഉപദേശിച്ച് നൽകിയ അമൂല്യ ജ്ഞാനയോഗ വിദ്യയാണ്.
മാത്രാ പ്രാണായാമം , വശി യോഗം , ശക്തി ചാലിനി ശിവ മഹാക്രിയ, ശിവജ്ഞാന മഹാ ക്രിയ എന്നിങ്ങനെയുള്ള പ്രാണായാമ - മന്ത്ര - ധ്യാന - സങ്കൽപ്പാദി യോഗ പരിശീലനങ്ങൾ ചേർന്നതാണ് ശിവ കുണ്ഡലിനീ യോഗ വിദ്യ.
ജാതി - മത - സ്ത്രീ - പുരുഷ ഭേദമന്യേ ഏതൊരു മനുഷ്യനും നിത്യജീവിതത്തിൽ അനുഷ്ഠിക്കാൻ കഴിയുന്ന ലളിത ധ്യാനമാർഗമാണിത്.
മാനവന് ശാരീരിക - മാനസിക - ബൗദ്ധിക- ആത്മീയ പുരോഗതി നേടാനും , ഭൗതീക - ആത്മീയ അഭ്യുന്നതി പ്രാപിയ്ക്കാനും ഈ യോഗ വിദ്യ സഹായിക്കുന്നു. വ്യക്തി ജീവിതത്തിൽ സമ്പൂർണ ആരോഗ്യം, മനശാന്തി , സന്തോഷം , ബുദ്ധിപരമായ മികവ് , അതീന്ദ്രിയ അനുഭവങ്ങൾ, അത്മീയ അനുഭൂതികൾ, ധന ധാന്യ സമ്പദ് സമൃദ്ധി, ഐശ്വര്യം എന്നിവ കരഗതമാക്കാൻ ഈ വിദ്യ സാധകരെ പ്രാപ്തരാക്കുന്നു.
Online ലൂടെയാണ് ( Google Meet, WhatsApp ) ആദ്യ ക്ലാസുകൾ നടക്കുക. പിന്നീട് direct ക്ലാസുകൾ ഉണ്ടാകും. കോഴ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര് , വയസ്, പൂർണമായ മേൽവിലാസം എന്നിവ സഹിതം 8078388409 ( യോഗാചാര്യ എ.വി. കൃഷ്ണകുമാർ) എന്ന വാട്ട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടുക.
യോഗോപാസന കേന്ദ്രം
(Reg. No : ALP/TC/117/ 2020 )
ആലപ്പുഴ - 688570
.jpeg)


🙏🙏
ReplyDelete🙏🙏
ReplyDelete🙏
ReplyDelete🙏
ReplyDelete