യോഗാവബോധിനി കോഴ്സ്

 യോഗാവബോധിനി കോഴ്സ് 

----------------------🙏-------------------

യോഗോപാസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന യോഗാവബോധിനി ( യോഗ പ്രഥമ പാദ പരിചയ കോഴ്സ് ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  

 ഓൺലൈനായാണ് കോഴ്സ് സം ഘടിപ്പിക്കപ്പെടുന്നത്. എല്ലാ  ഞായറാഴ്ചയും രാവിലെ 7 മണി മുതൽ 8 മണി വരെയാണ് ക്ലാസ് ( Google Meet )

15 വയസിന് മുകളിൽ ഉള്ള ആർക്കും കോഴ്സ് പഠിക്കാം. 4 -6 മാസമാണ് കോഴ്സിന്റെ കാലാവധി. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് യോഗോപാസന കേന്ദ്രത്തിന്റെ യോഗ സർട്ടിഫിക്കറ്റ് നൽകും .

കോഴ്സ് സിലബസ്

യോഗ വ്യായാമങ്ങൾ

യോഗ ചെയ്യാൻ ശരീരത്തിനാവശ്യമായ കരുത്തും കഴിവും വഴക്കവും നൽകുന്ന ശാസ്ത്രീയ വ്യായാമ മുറകളാണ് യോഗ വ്യായാമങ്ങൾ.

പാദ - കര - നേത്ര - ഗ്രീവ - മേരുദണ്ഡ വ്യായാമങ്ങൾ, സർവ്വാംഗ വ്യായാമിക് യോഗ് തുടങ്ങിയവിവിധ തരത്തിലുള്ള യോഗ വ്യായാമങ്ങൾ, സൂര്യനമസ്ക്കാരം എന്നിവ ഈ കോഴ്സിന്റെ ഭാഗമാണ്.

യോഗാസനങ്ങൾ

യോഗാസനങ്ങൾ ശരീരത്തിന്റെ ബലം വർദ്ധിപ്പിക്കുന്നു. ബാഹ്യവും അന്തരീകവുമായ അവയവങ്ങളെയും , നാഡീ - പേശീ - ഹോർമോൺ സംവിധാനങ്ങളെയും സ്വാധീനിച്ച് ശാരീരികവും മാനസികവുമായ ആരോഗ്യം നേടാൻ സഹായിക്കുന്നു.

  സുപ്ത മേരുദണ്ഡാസനം, ചക്രാസനം, സഞ്ചലനാസനം, മേരുദണ്ഡാസനം, അനന്താസനം, ശലഭാസനം, ഭുജംഗാസനം, ധനുരാസനം, ഗജാസനം, പാദഹസ്താസനം, അർദ്ധ ചന്ദ്രാസനം, ശശാസനം, ശശാങ്കാസനം, മാർജാരിയാസനം, ഹലാസനം, അർദ്ധ കന്ധരാസനം, വിപരീതകരണി, സർവ്വാംഗാസനം എന്നിങ്ങനെയുള്ള Basic , Advance തലത്തിലുള്ള വിവിധ യോഗാസനങ്ങൾ പഠിപ്പിക്കുന്നു.

പ്രാണായാമങ്ങൾ

പ്രാണായാമം മനസിനെ നിയന്ത്രിക്കാനും , ശാന്തമാക്കാനും , മനശക്തി നേടാനും വേഗത്തിൽ ഒരുവനെ പ്രാപ്തനാക്കുന്ന അതുല്യ യോഗ പരിശീലനമാണ്.

നാഡീ ശുദ്ധി പ്രാണായാമം,മഹാ ബന്ധ സഹിത കപാലഭാതി ,സക്രിയ, സ്വസ്ഥ പ്രാണായാമം, ഭസ്ത്രിക, സൂര്യഭേദന, ചന്ദ്ര ഭേദന, പ്ലാവിനി, മൂർച്ഛാ ,  ശൗച പ്രാണായാമം, കുണ്ഡലിനീ ജാഗരണ പ്രാണായാമങ്ങൾ  എന്നിവ ഈ കോഴ്സിന്റെ ഭാഗമാണ്.

സൂക്ഷ്മ യോഗ പരിശീലനങ്ങൾ

സൂഷ്മ ശരീരത്തെയും , മനസിനെയും , പ്രാണനേയും നിയന്ത്രിക്കാനും , അതീന്ദ്രിയ തലങ്ങളെ കണ്ടെത്താനും സഹായിക്കുന്ന നിഗൂഡ ക്രിയകളാണിവ.

ശവാസനം,ഏക ഷഷ്ഠി ബിന്ദു ക്രിയ, നിദ്രാ ജാഗരണം,  എന്നിവ സൂഷ്മ യോഗ ക്രിയകൾ ആണ് .

ധ്യാന പരിശീലനങ്ങൾ

ധ്യാനം നമ്മിലെ അനന്തമായ ശക്തി വിശേഷങ്ങളെ കണ്ടെത്താൻ സഹായിക്കുന്നു. ധ്യാനം ആത്മാനന്ദത്തിന്റെ മാർഗമാണ്.

ഓം ധ്യാന വിദ്യ, ഹംസ ധ്യാന വിദ്യ, ചക്ര ധ്യാന വിദ്യ, നാദയോഗ വിദ്യ, ത്രാഡക ധ്യാന വിദ്യ, ജ്യോതിർ ധ്യാന വിദ്യ, മന്ത്രധ്യാന വിദ്യകൾ എന്നിവ ഇതിൽ പഠിക്കാം.

 യോഗ ബന്ധങ്ങൾ 

മൂല ബന്ധം, ഉഢ്യാന ബന്ധം, ജാലന്ധര ബന്ധം etc

യോഗ മുദ്രകൾ

ചിൻമുദ്ര, ജ്ഞാന മുദ്ര, പഞ്ചഭൂത മുദ്ര, പ്രാണ മുദ്ര etc

കോഴ്സ് ഫീസ് ആകെ: 1000/-രൂപ മാത്രം

കോഴ്സ് പഠിക്കാനാഗ്രഹിക്കുന്നവർ പേര് , വയസ്, മേൽ വിലാസം, ഫോൺ നമ്പർ , ഫീസ് അടച്ച ( Google Pay Number : 9526274785 ) Screen short/ details  എന്നിവ സഹിതം  9526274785 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ അയയ്ക്കുക. 

അവരെ യോഗാവബോധിനിയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രവേശിപ്പിക്കുന്നതാണ്.

യോഗാവബോധിനി കോഴ്സ് പഠിപ്പ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നേടിയ കഴിഞ്ഞ ബാച്ചിലുള്ളവർ :-













































യോഗോപാസനാ കേന്ദ്രം

(Reg No: ALP/TC/117/ 2020)

Perumbalam. P. O

Alappuzha - 688570

ഫോൺ : 95262 74785, 8078388409

Comments

  1. ഹഠ യോഗ എന്നുള്ളത് ഈ സിലബസ്സിൽ പഠിപ്പിക്കുന്നുണ്ടോ

    ReplyDelete

Post a Comment

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര