ആദ്യ തന്ത്രശിബിരം പൂർണമാകുമ്പോൾ......
ഇന്ന് (02.10. 2022, ഞായർ ) വൈക്കത്ത് യോഗോപാസനയുടെ വൈക്കം ധ്യാനമണ്ഡലിയിൽ നടന്ന ഏകദിന തന്ത്ര യോഗാ ശിബിരം മഹത്തായ തന്ത്ര സാധകരുടെ സാന്നിദ്ധ്യം കൊണ്ട് വിജയകരമായി. ഷഡാധാര ചക്രങ്ങളിൽ കാളീ ചൈതന്യം നിറഞ്ഞ് തുളുമ്പുന്ന തന്ത്ര സാധകരുടെ സാന്നിധ്യം, ശിബിരത്തെ അനുഗ്രഹീതമാക്കി.
41 ദിവസത്തെ ഭദ്രകാളീ യന്ത്രോപാസന ചെയ്ത് പൂർത്തീകരിച്ച സാധകർക്കാണ് ശിബിരത്തിൽ പ്രവേശനമുണ്ടായിരുന്നത്. നവരാത്രി ദിനത്തോടനുബന്ധിച്ച് നടന്ന ശിബിരത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധകർ പങ്കെടുത്തു.
രാവിലെ 9 മണിയ്ക്ക് ആരംഭിച്ച ശിബിരത്തിൽ മഹാകാളീ മന്ത്രാർച്ചനാ , ദുർഗാ -മഹാത്രിപുരസുന്ദരി - സരസ്വതീ സാധന നകൾ എന്നിവ സാധകർ അനുഷ്ഠിച്ചു. ജല ശുദ്ധി ക്രിയ,കർപ്പൂരാഗ്നി ശുദ്ധി ക്രിയ, പുഷ്പാർച്ചന, ആജ്ഞാ ചക്ര ശക്തി പ്രസരണ ക്രിയ, യന്ത്ര ശാക്തീകരണ ക്രിയ എന്നീ ചടങ്ങുകൾ ശിബിരത്തിന്റെ ഭാഗമായി നടന്നു.
ശൈവ - ശാക്തേയ താന്ത്രിക വിദ്യാ പീഠം അധ്യക്ഷൻ ആചാര്യ എ.വി. കൃഷ്ണകുമാർ ശിബിരത്തിന് നേതൃത്വം നൽകി. ലളിതാസഹസ്രനാമപാരായണത്തോടെ ഉച്ചയ്ക്ക് 1 മണിക്ക് ശിബിരം പര്യവസാനിച്ചു.
നന്ദി🌹🙏


Comments
Post a Comment