തന്ത്ര പഠന കോഴ്സ്

 ശ്രീ ലളിതാംബിക / ഭദ്രകാളീ ഉപാസനാ പഠനം

ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം സംഘടിപ്പിക്കുന്ന തന്ത്ര പഠന കോഴ്സാണിത്. ശാക്തേയ മാർഗത്തിലെ സമയമാർഗ്ഗ വിഭാഗത്തിലെ ശ്രീലളിതാംബിക, ഭദ്രകാളീ എന്നീ രണ്ട് ദേവതകളുടെ ഉപാസനകൾ ആണ് തന്ത്ര പഠനത്തിന്റെ Basic Course ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോഴ്സ് കാലയളവ് 3 മാസം. കോഴ്സിന്റെ ആദ്യഭാഗത്ത് കലിയുഗ വരദയും ആശ്രിത വൽസലയുമായ അമ്മ ശ്രീ ലളിതാദേവിയുടെ ഉപാസനാ രീതിയാണ് പഠിപ്പിക്കുക. ശാക്തേയ തന്ത്രത്തിലെ ശാന്ത സ്വരൂപിണിയും ജ്ഞാന ദായിനിയുമായ ദേവതാ സ്വരൂപമാണ് ശ്രീ ലളിതാ പരമേശ്വരി. കലികാല ദോഷങ്ങളും, ഗ്രഹദോഷങ്ങളും നിവാരണം ചെയ്ത് ഭക്തരുടെ ജീവിതത്തിൽ സമ്പദ് സുഖസൗഖ്യങ്ങൾ നൽകുന്ന കാരുണ്യശാലിനിയാണ് അമ്മ ലളിതാംബിക

താന്ത്രിക പ്രാണായാമങ്ങൾ, മുദ്രകൾ, മന്ത്രജപം, ധ്യാനം, പ്രാർത്ഥന എന്നിവയോട് കൂടിയ പഠന ക്രമമാണ് ഇതിലുള്ളത്. 30 മിനിറ്റ് സമയമാണ് ഈ ഉപാസന ചെയ്യാൻ കുറഞ്ഞത് വേണ്ടിവരിക. ഈ സാധനാക്രമം 31 ദിവസം ചെയ്യണം

അതുകഴിഞ്ഞാൽ Basic Course ൻ്റെ രണ്ടാം ഭാഗത്ത് ഭദ്രകാളി ഉപാസന Level I, ll , III

(48 ദിന ഉപാസന) പഠിപ്പിക്കുന്നു. ഈ ഉപാസകളും 30 മിനിറ്റ് വീതമാണ് ചെയ്യേണ്ടത്. 

ശത്രുനാശകയും ഭക്തവത്സലയുമായ അമ്മ മഹാകാളിയുടെ സാധനാ ക്രമം ഉപാസകന്റെ ജീവിതത്തിൽ ഭൗതികവും ആത്മീയവുമായ അഭിവൃത്തിയും ഭൂത-പ്രേത-ബാധ പിശാച-ആഭിചാര ദുർമന്ത്രവാദ-പ്രയോഗങ്ങളിൽ നിന്നും, ബാഹ്യവും ആന്തരികവുമായ ശത്രുക്കളിൽ നിന്നും സംരക്ഷണം നൽകുന്നുവെന്ന് ആചാര്യന്മാർ പറയുന്നു.

ശാക്തേയ തന്ത്രത്തിലെ വളരെ നിഗൂഡമായ ഈ ഉപാസന വിദ്യകൾ ലളിതമായ രീതിയിൽ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പൂജനീയ ഗുരുദേവ് സ്വാമി നിഖിലേശ്വരാനന്ദ പരമഹംസരുടെ ഹിമാലയൻ സിദ്ധാശ്രമ പരമ്പര ചിട്ടപ്പെടുത്തിയ സമയ മാർഗ്ഗ ലളിതാ / കാളീ ദേവി ഉപാസനകളാണ് ഇവിടെ പഠിക്കുന്നത്.

ജാതി-മത-വർഗ്ഗ വർണ്ണ - സ്ത്രീ -പുരുഷ ഭേദമന്യേ ഏതൊരാൾക്കും ഈ ഉപാസനാക്രമം പഠിക്കാം. 

ഈ ഉപാസനകൾ ചെയ്യുമ്പോൾ പ്രത്യേകിച്ച് ഹോമ ദ്രവ്യങ്ങളോ പൂക്കളോ ഹോമകുണ്ഡമോ നൈവേദ്യങ്ങളോ ഒന്നും തന്നെ ആവശ്യമില്ല. ഒരു ദീപം കത്തിച്ചുവച്ച് അതിനു മുന്നിലിരുന്ന് നാം നാമം ചൊല്ലി പ്രാർത്ഥിക്കുന്നതുപോലെ, അത്ര ലളിതമായതാണ് ഇവിടെ നാം ചെയ്യുന്ന ഉപാസനകൾ.

ആദ്യ പാദ പരിശീലനത്തിന് ശേഷം താല്പര്യമുള്ളവർക്ക് രണ്ടാംഘട്ട Advance Level ഉപാസനയിലേക്ക് പ്രവേശിക്കാം.

 രണ്ടാം ഘട്ട Advance Level ൽ ഭദ്രകാളി ഉപാസന, ശ്രീചക്ര ഉപാസന എന്നിവ യന്ത്ര ദീക്ഷ ക്രമത്തിൽ പഠിപ്പിക്കും.

ഈ ഉപാസനകൾ എല്ലാം തന്നെ വീട്ടിൽ പരിശീലിക്കുന്നതിന് പ്രത്യേകിച്ച് നിയമങ്ങളോ വ്രതങ്ങളോ ഇല്ല. ഗൃഹസ്ഥാശ്രമികൾക്കായി,എറെ ലളിതവും എന്നാൽ അതിശക്തവും ശീഘ്ര ഫലദായകവുമായ രീതിയിലാണ് ഹിമാലയൻ സിദ്ധാശ്രമകേന്ദ്രം ഇവയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്

ശ്രീലളിതാംബിക, ഭദ്രകാളി താന്ത്രിക ഉപാസനകൾക്ക് പുറമേ ഈ ദേവതകളുടെ നാമ -സ്തോത്ര - കീർത്തനങ്ങളും ഈ കോഴ്സിൻ്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ട്.

ഈ ഉപാസനകൾ നമ്മുടെ സമയക്രമത്തിനനുസരിച്ച് രാവിലെയോ വൈകിട്ടോ ചെയ്യാവുന്നതാണ്. ഉപാസനയിൽ എന്തെങ്കിലും മുടക്കങ്ങൾ ഉണ്ടായാൽ യാതൊരുവിധത്തിലുള്ള ദോഷങ്ങളും അതിൽ നിന്നുണ്ടാകുന്നില്ല.

ഈ കോഴ്സ് ( Basic ) പഠിതാക്കളുടെ താല്പര്യമനുസരിച്ച് ഓൺലൈനായും ഓഫ് ലൈനായും പഠിക്കാവുന്നതാണ്.

വിദേശങ്ങളിൽ ജോലി ചെയ്യുന്നവർക്കും, മറ്റു തിരക്കുകൾ മൂലം നേരിട്ടെത്തി പഠിക്കുവാൻ സാധിക്കാത്തവർക്കുമായാണ് ഓൺലൈൻ ക്ലാസുകൾ പ്രധാനമായും ക്രമീകരിച്ചിരിക്കുന്നത്.

ഓൺലൈൻ ക്ലാസുകളിൽ അംഗങ്ങളാകുന്നവർക്ക് ഉപാസന ക്രമത്തിന്റെ വിവരണം, പരിശീലനത്തിന്റെ ഓഡിയോ-വീഡിയോ എന്നിവ വാട്സാപ്പിലൂടെ അയച്ചു നൽകും. സംശയനിവാരണങ്ങൾക്കായിട്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ടായിരിക്കും. ഗൂഗിൾ മീറ്റ് വഴി പരിശീലന ക്ലാസുകളും നൽകും. ഏത് സമയത്തും ആചാര്യനെ ബന്ധപ്പെട്ട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാവുന്നതാണ്.

നേരിട്ട് വന്ന് പഠിക്കുവാൻ ആഗ്രഹിക്കുന്നവർ ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന സാധനാ ശക്തി കേന്ദ്രത്തിൽ  നേരിട്ടെത്തി ഉപാസനാ മാർഗ്ഗം സ്വീകരിക്കാവുന്നതാണ്.




കൂടുതൽ വിവരങ്ങൾക്ക് ഈ വാട്സ്ആപ്പ് നമ്പറിൽ 9526274785 'തന്ത്ര' / 'THANTRA' എന്ന് ടൈപ്പ് ചെയ്ത് അയക്കുക. കോഴ്സിൽ പ്രവേശിക്കുന്നതിനുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

നന്ദി

🙏

ശ്രീ പരമേശ്വരിയുടെ പാദങ്ങളിൽ വന്ദിച്ചു കൊണ്ട്,

ആചാര്യ കൃഷ്ണകുമാർ, ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം (HSYSK), ആലപ്പുഴ-688570

Website : www.hsysk.in, 

WhatsApp : 9526274785


Comments

Post a Comment

Popular posts from this blog

ശരനൂൽ ശാസ്‌ത്രം കോഴ്‌സ്

വജ്രശക്തി കല ധ്യാന കോഴ്സ്

മൂകാംബിക തീർത്ഥയാത്ര, പുണ്യയാത്ര