HSYSK ബ്ലോഗിനെക്കുറിച്ച്
ഈ ബ്ലോഗ് ഭാരതത്തിന്റെ ചിരപുരാതനവും നിത്യനൂതനവുമായ യോഗശാസ്ത്രത്തെ സാധാരണ ജനങ്ങൾക്ക് ഉപയോഗപ്രദമാം വിധം, സാമാന്യമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ എഴുതി തുടങ്ങുന്നതാണ്. മാനവന്റെ ഭൗതീകവും ആത്മീയവുമായ സമ്പൂർണ ജീവിത വിജയം ലക്ഷ്യമാക്കി, ഭഗവാൻ ശ്രീ പരമശിവനിൽ നിന്ന് ഉൽഭവിച്ച് , ആർഷ ഗുരു പരമ്പരകളിലൂടെ പ്രചരിപ്പിക്കപ്പെട്ട ഈ മഹാ ശാസ്ത്രം ഇന്ന് ലോകമെങ്ങും വളരെ വേഗം പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്നു. യോഗ - തന്ത്ര ശാസ്ത്രങ്ങളിലെ ദർശനങ്ങളും, പ്രായോഗിക പരിശീലനങ്ങളും , ആത്മീയമായ അറിവുകളും നമുക്കിവിടെ പരിചയപ്പെടാം. മഹേശ്വരന്റെയും, ഗുരു പരമ്പരകളുടെയും തൃപാദപത്മങ്ങളിൽ പ്രണമിച്ച് കൊണ്ട് ... യോഗാചാര്യ എ.വി. കൃഷ്ണകുമാർ ........................................................ യോഗാചാര്യ എ.വി. കൃഷ്ണകുമാർ കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ജനനം. യോഗ പരിശീലകൻ, ക്രിയായോഗി, ആദ്ധ്യാത്മിക പ്രഭാഷകൻ, എഴുത്തുകാരൻ, പ്രാസംഗികൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. ഭാരതീയ തത്വദർശനങ്ങളായ യോഗവിദ്യ, തന്ത്ര യോഗം, വേദാന്താദി വിദ്യകളിൽ പഠന - ഗവേഷ...